Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഏഴാം നമ്പര്‍, സിക്‌സര്‍ ഫിനിഷ്', ഗുജറാത്തിന്റെ ധോണിയായി ശുബ്മാന്‍, സാമ്യതകള്‍ ഇതാ

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് കൊടിയിറങ്ങുമ്പോള്‍ കിരീടത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സാണ്. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഗുജറാത്ത് കിരീടത്തിലേക്കെത്തിയത്. റണ്ണൊഴുകുന്ന വലിയൊരു മത്സരമാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും രാജസ്ഥാന്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയതോടെ ഗുജറാത്ത് ആധികാരികമായിത്തന്നെ വിജയം നേടിയെടുത്തു.

ഗുജറാത്ത് അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പ് നേടി ഞെട്ടിച്ചപ്പോള്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യക്കും പരിശീലകന്‍ ആശിഷ് നെഹ്‌റക്കും കൈയടികള്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഗുജറാത്തിന്റെ ജയം ആരാധകര്‍ ആഘോഷമാക്കുകയാണ്. ഇതിനിടെ കൗതുകകരമായ കാര്യമായി ചില ആരാധകര്‍ പങ്കുവെച്ചത് 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടവും 2022ലെ ഗുജറാത്തിന്റെ ഐപിഎല്‍ കിരീടവും തമ്മിലുള്ള സാമ്യതയാണ്. അധികമാരും ശ്രദ്ധിക്കാതെ പോയ ഈ സാമ്യത ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

1

ഗുജറാത്ത് ടൈറ്റന്‍സ് തന്നെ ഈ സാമ്യത സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി സിക്‌സറിലൂടെ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. നുവാന്‍ കുലശേഖരയെയാണ് ധോണി അന്ന് സിക്‌സര്‍ പറത്തിയത്. ഇപ്പോഴിതാ 2022 ഫൈനലില്‍ ഗുജറാത്തും വിജയ റണ്‍സ് കണ്ടെത്തിയത് സിക്‌സിലൂടെയാണ്. ഇന്ത്യക്കായി ധോണി ചെയ്തത് ഗുജറാത്തിനായി ശുബ്മാന്‍ ഗില്ലാണ് ചെയ്തത്.

ബൗളറായി ഒബെഡ് മക്കോയിയും. ധോണിയുടെയും ശുബ്മാന്റെയും സിക്‌സറുകള്‍ തമ്മിലുള്ള മറ്റൊരു സാമ്യത രണ്ട് പേരും ഏഴാം നമ്പര്‍ ജഴ്‌സി അണിഞ്ഞാണ് ഈ നേട്ടത്തിലെത്തിയതെന്നതാണ്. ധോണി ഏഴാം നമ്പര്‍ ജഴ്‌സിയാണ് അണിയുന്നതെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ ശുബ്മാന്റെ ഏഴാം നമ്പര്‍ ജഴ്‌സിയും ആരാധകര്‍ക്ക് മറക്കാനാവാത്തതായി മാറിയിരിക്കുകയാണ്. ഫൈനലില്‍ 43 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 45 റണ്‍സാണ് ശുബ്മാന്‍ നേടിയത്. രണ്ട് തവണ രാജസ്ഥാന്‍ ശുബ്മാനെ കൈവിട്ട് കളഞ്ഞിരുന്നു.

2

2011ലെ ലോകകപ്പും 2022ലെ ഗുജറാത്തിന്റെ ഐപിഎല്‍ കിരീടനേട്ടവും തമ്മിലുള്ള മറ്റൊരു സാമ്യത ഗാരി കേഴ്സ്റ്റന്റെയും ആശിഷ് നെഹ്‌റയുടെയും ആഘോഷമാണ്. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ കേഴ്സ്റ്റന്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ആയിരുന്നു. ആശിഷ് നെഹ്‌റ ഇന്ത്യയുടെ ടീം അംഗവും. അന്ന് ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ നെഹ്‌റയും കേഴ്‌സ്റ്റനും ഒരുമിച്ചാണ് കിരീട നേട്ടം ആഘോഷിച്ചത്. ഇന്ന് ഗുജറാത്ത് കിരീടം നേടിയപ്പോള്‍ ഗുജറാത്തിന്റ മുഖ്യ പരിശീലക സ്ഥാനത്ത് നെഹ്‌റയും പരിശീലക സംഘത്തിലംഗമായി കേഴ്സ്റ്റനും. രണ്ട് പേരും ഒന്നിച്ച് ടീമിന്റെ കിരീട നേട്ടം ആഘോഷിക്കുകയും ചെയ്തു.

3

2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ എതിരാളികളായി ഉണ്ടായിരുന്നത് ശ്രീലങ്കയായിരുന്നു. നായകസ്ഥാനത്ത് കുമാര്‍ സംഗക്കാരയായിരുന്നു. ഇന്ന് ഗുജറാത്ത് രാജസ്ഥാനെ തോല്‍പ്പിക്കുമ്പോള്‍ രാജസ്ഥാന്റെ പരിശീലക സ്ഥാനത്ത് കുമാര്‍ സംഗക്കാരയാണ്. കൂടാതെ ബൗളിങ് പരിശീലകനായി ലസിത് മലിംഗയും. 2011ലെ ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചപ്പോള്‍ ഇരുവരും നിരാശപ്പെട്ടത് ഇപ്പോള്‍ ഗുജറാത്ത് രാജസ്ഥാനെ തോല്‍പ്പിച്ചതോടെ വീണ്ടും കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കുകയായിരുന്നു. എന്തായാലും ഈ സാമ്യതകള്‍ ഇതിനോടകം ട്വിറ്ററിലടക്കം വൈറലാണ്.

Story first published: Monday, May 30, 2022, 11:32 [IST]
Other articles published on May 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+