IPL 2022: ഇപ്പോള്‍ വിലയില്ല, എന്നാല്‍ മാച്ച് വിന്നര്‍മാരായേക്കും, മുംബൈയുടെ മൂന്ന് താരങ്ങള്‍ ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് 26ാം തീയ്യതി തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റെ റൈഡേഴ്‌സിനെയാണ് നേരിടുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ശക്തമായ താരനിരയോടെയാണ് ടൂര്‍ണമെന്റിലേക്കെത്തുന്നത്. അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ മുംബൈക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ടീം പ്രതീക്ഷിക്കുന്നത്.

രോഹിത് ശര്‍മ നായകനായ മുംബൈ ചാമ്പ്യന്മാരുടെ നിരയാണ്. ടീമിന്റെ പ്രധാന കരുത്തരെയെല്ലാം ഇത്തവണയും ഒപ്പം കൂട്ടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഇത്തവണയും മുംബൈക്കൊപ്പമുണ്ട്. നിരവധി യുവതാരങ്ങളെയും ടീമിലേക്കെത്തിച്ച മുംബൈ ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. ഇത്തവണ മുംബൈയിലെ മൂന്ന് മൈതാനങ്ങളിലായാണ് കൂടുതല്‍ ഗ്രൂപ്പ് മത്സരങ്ങളെന്നതും ടീമിന്റെ പ്രതീക്ഷകളെ സജീവമാക്കുന്നു. നിലവില്‍ മുംബൈയില്‍ അധികമാരും ശ്രദ്ധ നല്‍കാത്ത താരങ്ങളും എന്നാല്‍ മാച്ച് വിന്നര്‍മാരായി മാറാന്‍ സാധ്യതയുള്ളതുമായ മൂന്ന് താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഫാബിയന്‍ അലെന്‍
വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഫാബിയന്‍ അലന്‍. വലം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായ താരം ഐപിഎല്ലില്‍ അധികം അവസരം ലഭിക്കാത്ത പ്രതിഭകളിലൊരാളാണ്. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് അലന്‍. എന്നാല്‍ രണ്ട് ടീമിലും വലിയ അവസരം ലഭിച്ചിട്ടില്ല.
എന്നാല്‍ മുംബൈ ഇന്ത്യന്‍സ് കൃത്യമായ പദ്ധതികളോടെയാണ് അലനെ ടീമിലെത്തിച്ചത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ മിടുക്കനായ താരം ഇത്തവണ മുംബൈയുടെ മാച്ച് വിന്നറായി മാറാന്‍ സാധ്യതയുള്ള താരമാണ്. നിലവില്‍ വലിയ പ്രാധാന്യം എതിരാളികള്‍ നല്‍കാത്ത താരമാണെങ്കിലും മുംബൈയുടെ തുറുപ്പു ചീട്ടായി മാറാന്‍ പ്രതിഭയുള്ളവനാണ് ഫാബിയന്‍ അലന്‍. 69 ടി20 മത്സരങ്ങളില്‍ നിന്ന് 750 റണ്‍സും 42 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

മുരുഗന്‍ അശ്വിന്‍
ഇത്തവണ മുംബൈ സ്പിന്‍ നിരയില്‍ വജ്രായുധമാകാന്‍ കെല്‍പ്പുള്ള താരമാണ് മുരുഗന്‍ അശ്വിന്‍. 20 ലക്ഷം അടിസ്ഥാന വിലയില്‍ മെഗാ ലേലത്തിലേക്കെത്തിയ താരം 1.60 കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ത്തന്നെ അര്‍ഹിച്ച അംഗീകാരം ലഭിക്കാത്ത താരമാണ് മുരുഗന്‍ അശ്വിന്‍. അനുഭവസമ്പന്നനായ ലെഗ് സ്പിന്നറായ താരം മുംബൈയിലെ പിച്ചുകളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് ടീമുകളോടൊപ്പം കളിച്ചിട്ടുള്ള അശ്വിന്‍ വിക്കറ്റ് ടേക്കറായ ബൗളറാണ്.
85 ടി20യില്‍ നിന്ന് 82 വിക്കറ്റുകളാണ് മുരുഗന്‍ അശ്വിന്റെ പേരിലുള്ളത്. ഇതുവരെ സ്പിന്നറെന്ന നിലയില്‍ വലിയ പേരെടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. എന്നാല്‍ മുംബൈക്കൊപ്പം കളിക്കുന്നത് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവാകും. മുംബൈയുടെ കുതിപ്പിന് കരുത്തുപകരാന്‍ പ്രതിഭയുള്ള താരമാണ് അദ്ദേഹമെന്ന കാര്യത്തില്‍ സംശയമില്ല.

ഹൃതിക് ഷൊക്കീന്‍
ഇത്തവണ മുംബൈ അപ്രതീക്ഷിതമായി ടീമിലെത്തിച്ച താരമാണ് ഹൃതിക ഷൊക്കീന്‍. ആരാധകര്‍ക്ക് അധികം കേട്ടറിവില്ലാത്ത താരമാണെങ്കിലും ഓഫ് സ്പിന്നറെന്ന നിലയില്‍ മികവ് കാട്ടാന്‍ യുവതാരത്തിന് കെല്‍പ്പുണ്ട്. 21കാരനായ ഡല്‍ഹി താരം ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലൂടെ വളര്‍ന്ന താരം ആഭ്യന്തര ക്രിക്കറ്റിലും തന്റെ മികവ് തെളിയിച്ച് കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ മികച്ച പരിശീലക സംഘത്തോടൊപ്പം പ്രവര്‍ത്തിച്ചാല്‍ മാച്ച് വിന്നറായി മാറാന്‍ പ്രതിഭയുള്ള താരമാണ് ഹൃതിക്. 15ാം സീസണിലെ എമര്‍ജിങ് പ്ലേയറായി മാറാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ക്കൂടിയാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications