Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഈ പേരുകള്‍ ഓര്‍ത്തുവെച്ചോ', നാളത്തെ ഐപിഎല്‍ സൂപ്പര്‍ താരങ്ങള്‍, അഞ്ച് പേരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പതിവ് പോലെ ഇത്തവണയും നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി ഉയര്‍ന്നു വരുന്നുണ്ട്. ഇത്തവണത്തെ പ്രധാന സവിശേഷത യുവതാരങ്ങള്‍ മികവ് കാട്ടുമ്പോള്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും തിളങ്ങാനാവുന്നില്ലെന്നതാണ്. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ പല വമ്പന്മാരും നനഞ്ഞ പടക്കമാവുമ്പോള്‍ പ്രതീക്ഷിക്കാത്ത പല താരങ്ങളും മികവ് കാട്ടി ഉയര്‍ന്നുവരുന്നു.

ഇത്തവണ മികവ് കാട്ടുന്ന പല യുവതാരങ്ങളും നാളെ ദേശീയ ടീമിലേക്ക് വളരാന്‍ കെല്‍പ്പുള്ളവരാണെന്ന് ഉറപ്പാണ്. ഇന്നത്തെ കോലിയും ബുംറയും രോഹിത്തുമെല്ലാം നാളെ ആരൊക്കെയായിരിക്കുമെന്നത് കണ്ട് തന്നെ അറിയണം. എന്തായാലും ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങുന്ന പല യുവതാരങ്ങളും നാളത്തെ സൂപ്പര്‍ താരങ്ങളാവുമെന്ന കാര്യം ഉറപ്പാണ്. ഇത്തരത്തില്‍ നാളത്തെ ഐപിഎല്ലില്‍ മിന്നും താരങ്ങളായി മാറാന്‍ സാധ്യതയുള്ള അഞ്ച് യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡെവാള്‍ ബ്രെവിസ്

ഡെവാള്‍ ബ്രെവിസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ താരമായി മാറാന്‍ സാധ്യത കൂടുതലുള്ള താരമാണ് ഡെവാള്‍ഡ് ബ്രെവിസ്. ദക്ഷിണാഫ്രിക്കക്കാരനായ ബ്രെവിസ് ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് ബ്രെവിസ്. എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ സൃഷ്ടിച്ച താര പദവി ഭാവിയില്‍ സൃഷ്ടിച്ചെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് ബ്രെവിസ്. അനായാസമായി വലിയ ഷോട്ടുകള്‍ കളിക്കുന്ന ബ്രെവിസ് ബേബി എബി എന്ന പേരിനോട് ഇപ്പോള്‍ തന്നെ നീതി പുലര്‍ത്തുന്നുണ്ടെന്ന് പറയാം. ഭാവിയില്‍ എല്ലാ ടീമുകളും വലിയ പ്രതിഫലം നല്‍കി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ താരമായിരിക്കും ബ്രെവിസ് എന്ന കാര്യത്തില്‍ സംശയമില്ല.

ഉമ്രാന്‍ മാലിക്

ഉമ്രാന്‍ മാലിക്

ഇന്ന് ജസ്പ്രീത് ബുംറക്ക് ഐപിഎല്ലില്‍ ലഭിക്കുന്ന സ്ഥാനം നാളെ ലഭിക്കാന്‍ പോകുന്നത് ഉമ്രാന്‍ മാലിക്കിനാണെന്ന് പറയാം. അതിവേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള ഉമ്രാന്‍ ഇതിനോടകം 150ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞ് ഞെട്ടിക്കുകയാണ്. ഹൈദരാബാദിന്റെ മത്സരങ്ങളിലെല്ലാം വേഗ പന്തിനുള്ള അവാര്‍ഡ് ഉമ്രാനാണ് സ്വന്തമാക്കിയത്. തുടര്‍ച്ചയായി 150 പ്ലസ് വേഗം കണ്ടെത്താന്‍ ഉമ്രാന് കഴിവുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ അപൂര്‍വ്വമായാണ് ഇത്തരം പേസര്‍മാരെ കാണാന്‍ സാധിക്കുന്നത്. അതുകൊണ്ട് ഉമ്രാന് വലിയ ഭാവി കാണുന്നു. പരിക്ക് പിടികൂടിയില്ലെങ്കില്‍ ജമ്മു കാശ്മീരുകാരനായ ഉമ്രാന്‍ മാലിക് നാളെ എല്ലാവരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ താരമായിരിക്കുമെന്നുറപ്പ്.

തിലക് വര്‍മ

തിലക് വര്‍മ

തുടര്‍ച്ചയായി എട്ട് തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് വലിയ നാണക്കേട് പേറുമ്പോഴും മധ്യനിരയില്‍ തിലക് വര്‍മയുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നു. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് ഭാവിയിലെ സൂപ്പര്‍ താരമായിരിക്കുമെന്നുറപ്പ്. മുംബൈ വലിയ സമ്മര്‍ദ്ദം നേരിടുമ്പോഴും മധ്യനിരയില്‍ തിളങ്ങാന്‍ തിലകിന് സാധിക്കുന്നുവെന്നത് തന്നെ അദ്ദേഹത്തിന്റെ പ്രതിഭ വ്യക്തമാക്കുന്നതാണ്. എട്ട് മത്സരത്തില്‍ നിന്ന് 45.33 ശരാശരിയില്‍ 272 റണ്‍സാണ് യുവതാരം നേടിയത്. 140.21 എന്ന മോശമല്ലാത്ത സ്‌ട്രൈക്കറേറ്റുമുണ്ട്. 19ാകാരനായ ഹൈദരാബാദ് താരം തിലക് വര്‍മ നാളത്തെ സൂപ്പര്‍ താരമായിരിക്കുമെന്നതില്‍ സംശയമില്ല.

മഹേഷ് തീക്ഷണ

മഹേഷ് തീക്ഷണ

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മഹേഷ് തീക്ഷണ നാളെ എല്ലാവരും മോഹിക്കുന്ന താരമായിരിക്കുമെന്നുറപ്പാണ്. ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് സ്പിന്നര്‍ കാഴ്ചവെക്കുന്നത്. 70 ലക്ഷത്തിനാണ് ഇത്തവണ സിഎസ്‌കെ തീക്ഷണയെ സ്വന്തമാക്കിയത്. അഞ്ച് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിക്കഴിഞ്ഞു. അതും 7.75 ഇക്കോണമിയില്‍. ഇന്ത്യയിലെ സ്പിന്‍ സാഹചര്യത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ബൗളറാണ് തീക്ഷണ. അതുകൊണ്ട് തന്നെ ഐപിഎല്ലിലെ ഭാവി സൂപ്പര്‍ താരമെന്ന് തീക്ഷണയെ വിശേഷിപ്പിക്കാം.

ആയുഷ് ബധോനി

ആയുഷ് ബധോനി

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ആയുഷ് ബധോനി നാളത്തെ സൂപ്പര്‍ താരമായിരിക്കും. 22കാരനായ താരം എട്ട് മത്സരത്തില്‍ നിന്ന് 134 റണ്‍സാണ് നേടിയത്. മധ്യനിരയിലെ വിശ്വസ്തനായ ബധോനി ഫിനിഷര്‍ റോളിലും തിളങ്ങുന്നു. മനോഹരമായി ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്ന ബധോനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച് പരിചയക്കുറവുണ്ട്. എന്നാല്‍ ഭാവിയില്‍ എല്ലാവരും മോഹിക്കുന്ന താരമായിരിക്കും ബധോനിയെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Tuesday, April 26, 2022, 8:38 [IST]
Other articles published on Apr 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+