Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഈ പേരുകള്‍ മറക്കേണ്ട', ലേലത്തില്‍ കോടികള്‍ ഉറപ്പ്, അഞ്ച് യുവതാരങ്ങളെ അറിയാം

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള നിലനിര്‍ത്തലുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. നിലവിലെ എട്ട് ടീമുകള്‍ നേരത്തെ തന്നെ നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ചിരുന്നു. പുതിയതായി എത്തിയ ലഖ്‌നൗ, അഹമ്മദാബാദ് ടീമിന്റെ കാര്യമായിരുന്നു അറിയാനുണ്ടായിരുന്നത്. രണ്ട് ടീമുകളും കഴിഞ്ഞ ദിവസം തങ്ങളുടെ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിച്ചതോടെ മെഗാ ലേലത്തിലേക്ക് ആരൊക്കെയെത്തുമെന്നത് സംബന്ധിച്ച് കൃത്യമായ വ്യക്തത വന്നിരിക്കുകയാണ്.

ലഖ്‌നൗ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കുമ്പോള്‍ രവി ബിഷ്‌നോയിയും മാര്‍ക്ക സ്‌റ്റോയിനിസും ഒപ്പം ചേരും. അഹമ്മദാബാദിലേക്ക് വരുമ്പോള്‍ നായകസ്ഥാനത്തേക്കുന്നത് ഹര്‍ദിക് പാണ്ഡ്യയാണ്. ഒപ്പമുള്ളത് റാഷിദ് ഖാനും ശുബ്മാന്‍ ഗില്ലും. ഇതോടെ ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ വലിയ സൂപ്പര്‍ താരനിര തന്നെ മെഗാലേലത്തിലേക്കെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. താരങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ലേലത്തുകയിലും വര്‍ധനവ് വന്നതോടെ വാശിയേറിയ ലേലം തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്.

അവസാന സീസണില്‍ ക്രിസ് മോറിസാണ് കോടിപതിയായത്. ഇത്തവണ മെഗാ ലേലം പൂര്‍ത്തിയാവുമ്പോള്‍ ആരാവും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുകയെന്നതാണ് ഇനി അറിയേണ്ടത്. വലിയ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുള്ള നിരവധി താരങ്ങള്‍ ഇത്തവണ ലേലത്തിലേക്കെത്തുന്നുണ്ട്. ഇവരില്‍ നിരവധി യുവതാരങ്ങളുമുണ്ട്. ഇത്തരത്തില്‍ ഇത്തവണ കൂടുതല്‍ പ്രതിഫലം വാങ്ങാന്‍ സാധ്യതയുള്ള അഞ്ച് യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആവേഷ് ഖാന്‍

ആവേഷ് ഖാന്‍

അവസാന സീസണില്‍ ഏറ്റവും കൈയടി നേടിയ ഇന്ത്യന്‍ താരങ്ങളിലൊരാളാണ് യുവ പേസര്‍ ആവേഷ് ഖാന്‍. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ആവേഷ് 16 മത്സരത്തില്‍ നിന്ന് 24 വിക്കറ്റാണ് അവസാന സീസണില്‍ വീഴ്ത്തിയത്. ഡെത്ത് ഓവറിലും ന്യൂബോളിലും ഒരുപോലെ തിളങ്ങിയെങ്കിലും ഡല്‍ഹി ഒഴിവാക്കിയവരുടെ പട്ടികയിലാണ് ആവേഷും ഉള്‍പ്പെട്ടത്. കൃത്യമായ ലൈനും ലെങ്തുമുള്ള ബൗളറാണ് ആവേഷ്. അതുകൊണ്ട് തന്നെ ലേലത്തില്‍ ആവിശ്യക്കാര്‍ ഏറെയാവും.

അവസാന സീസണില്‍ 75 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. എന്നാല്‍ മെഗാ ലേലത്തില്‍ കോടികള്‍ തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും. ഒട്ടുമിക്ക ടീമുകള്‍ക്കും മികച്ച പേസ് ബൗളര്‍മാരെ ആവിശ്യമാണ്. അതുകൊണ്ട് തന്നെ ആവേഷിനായി വാശിയേറിയ ലേലം തന്നെ നടന്നേക്കും. 2017ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച താരം 25 മത്സരത്തില്‍ നിന്ന് 29 വിക്കറ്റാണ് വീഴ്ത്തിയത്. 8.23 ആണ് ഇക്കോണമി. കെകെആര്‍, ആര്‍സിബി ടീമുകള്‍ ആവേഷിനെ പ്രധാനമായും നോട്ടമിടുന്നുണ്ടെന്നാണ് വിവരം.

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

ആര്‍സിബി ദേവ്ദത്ത് പടിക്കലിനെ കൈവിട്ടത് പലരേയും അത്ഭുതപ്പെടുത്തിയ തീരുമാനമാണ്. 2020 സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച താരം ആദ്യ സീസണില്‍ത്തന്നെ ആര്‍സിബിയുടെ ടോപ് സ്‌കോററായി. ഇടം കൈയന്‍ ഓപ്പണറായ താരം 2021 സീസണിലൂടെ തന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറിയും കുറിച്ചു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ ഈ ഇടം കൈയന്‍ ഓപ്പണര്‍ മിടുക്കനാണ്. വലിയ സ്‌ട്രൈക്കറേറ്റില്ലാത്ത താരമാണെന്നത് ചെറിയ നെഗറ്റീവായി പറയാമെങ്കിലും ഓപ്പണിങ്ങില്‍ മികച്ച ഇന്നിങ്‌സ് കാഴ്ചവെക്കാനുള്ള മിടുക്കുണ്ട്.

20 ലക്ഷം രൂപയാണ് ആര്‍സിബി നല്‍കിയിരുന്ന പ്രതിഫലം. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 411 റണ്‍സാണ് അദ്ദേഹം നേടിയത്. ആര്‍സിബി തന്നെ ടീമിലേക്ക് ദേവ്ദത്തിനെ തിരിച്ചെത്തിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ല. വലിയ പ്രതിഫലം തന്നെ അദ്ദേഹത്തിന് നല്‍കേണ്ടതായി വരും. ഇടം കൈയന്‍ ഓപ്പണര്‍മാര്‍ക്ക് വലിയ ഡിമാന്റുള്ളതിനാല്‍ത്തന്നെ ദേവ്ദത്തിന് കോടികള്‍ മെഗാ ലേലത്തില്‍ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.

സാം കറാന്‍

സാം കറാന്‍

ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ സാം കറാനെ സിഎസ്‌കെ മെഗാ ലേലത്തിന് മുമ്പ് കൈവിടുകയാണ്. ബാറ്റിങ്ങില്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള താരം ബൗളിങ്ങില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത താരങ്ങളിലൊരാളാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് സാം കറാന്‍. 23കാരനായ താരം അവസാന സീസണില്‍ ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് വീഴ്ത്തിയത്. ബാറ്റിങ്ങില്‍ കൂടുതല്‍ അവസരം ലഭിച്ചാല്‍ തിളങ്ങാന്‍ അദ്ദേഹത്തിന് മിടുക്കുണ്ട്. 2019ല്‍ ഐപിഎല്ലിലേക്കെത്തിയ താരം 32 മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 337 റണ്‍സും 32 വിക്കറ്റുമാണ് വീഴ്ത്തിയിട്ടുള്ളത്. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ വലിയ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് സാം കറാന്‍.

രാഹുല്‍ ചഹാര്‍

രാഹുല്‍ ചഹാര്‍

മുംബൈ ഇന്ത്യന്‍സ് മെഗാ ലേലത്തിന് മുന്നോടിയായി ഒഴിവാക്കിയ സ്പിന്നറാണ് രാഹുല്‍ ചഹാര്‍. അവസാന സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ മുംബൈ കൈവിട്ടെങ്കിലും സ്പിന്‍ നിരയില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് മിടുക്കുണ്ട്. 11 ഇന്നിങ്‌സില്‍ നിന്ന് 13 വിക്കറ്റാണ് രാഹുല്‍ അവസാന സീസണില്‍ നേടിയത്. 1.90 കോടിയാണ് അവസാന സീസണില്‍ അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. ഇത്തവണ പല ടീമുകള്‍ക്കും മികച്ച സ്പിന്നറെ ആവിശ്യമാണ്. വിക്കറ്റുവീഴ്ത്താന്‍ മിടുക്കനാണെന്നതിനാല്‍ത്തന്നെ രാഹുലിനായി വാശിയേറിയ പോരാട്ടം നടക്കുമെന്നുറപ്പ്. പഞ്ചാബ്, ആര്‍സിബി ടീമുകള്‍ രാഹുലിനെ നോട്ടമിടുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇത്തവണ ഏറ്റവും പ്രതിഫലം വാങ്ങാന്‍ സാധ്യതയുള്ള താരം ഇഷാന്‍ കിഷനാണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാനെ മുംബൈ ഇന്ത്യന്‍സാണ് ഒഴിവാക്കിയത്. അവസാന സീസണില്‍ അല്‍പ്പം നിരാശപ്പെടുത്തിയെങ്കിലും വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് മത്സരത്തെ മാറ്റിമറിക്കാനുള്ള ഇഷാന്റെ മികവ് എല്ലാവര്‍ക്കുമറിയാം. ഓപ്പണറായും മധ്യനിരയിലും ഫിനിഷര്‍ റോളിലുമെല്ലാം തിളങ്ങാന്‍ അദ്ദേഹത്തിന് മിടുക്കുണ്ട്. അവസാന സീസണില്‍ 10 ഇന്നിങ്‌സില്‍ നിന്ന് 241 റണ്‍സാണ് നേടിയത്. അവസാന ഇന്നിങ്‌സില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടാനും താരത്തിനായി.

പുതിയ രണ്ട് ടീമുകളിലൊന്ന് ഇഷാനെ സ്വന്തമാക്കുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും പരിഗണിക്കപ്പെട്ടില്ല. മുംബൈ ഇന്ത്യന്‍സ് തന്നെ താരത്തെ തിരിച്ചെത്തിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ക്വിന്റന്‍ ഡീകോക്കിനെ മുംബൈ കൈവിട്ടതിനാല്‍ വിക്കറ്റ് കീപ്പറെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ രോഹിത്തിനൊപ്പം ഓപ്പണറായും ഇറങ്ങാന്‍ സാധിക്കുന്ന ഇഷാനെ സ്വന്തമാക്കാന്‍ മുംബൈ ശ്രമിക്കും. എന്നാല്‍ കോടികള്‍ ഇത്തവണ നല്‍കേണ്ടിവരുമെന്നുറപ്പ്.

Story first published: Thursday, January 20, 2022, 16:05 [IST]
Other articles published on Jan 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+