Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇപ്പോള്‍ വലിയ താരങ്ങളല്ല, 15ാം സീസണോടെ സൂപ്പര്‍ താരങ്ങളായേക്കും, നാല് പേരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് മുംബൈയില്‍ ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. 10 ടീമുകള്‍ ഇത്തവണ ടൂര്‍ണമെന്റിലുണ്ടെന്നതിനാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. 70 ഗ്രൂപ്പ് മത്സരങ്ങളാണുള്ളത്. 55 മത്സരങ്ങള്‍ മുംബൈയിലെ മൂന്ന് മൈതാനങ്ങളിലായി നടക്കുമ്പോള്‍ ശേഷിക്കുന്ന 15 മത്സരങ്ങള്‍ പൂനെയിലാവും നടക്കുക.

ടീമുകളെല്ലാം ഇതിനോടകം തന്നെ പരിശീലക ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ 600 താരങ്ങള്‍ മെഗാ ലേലത്തില്‍ പങ്കെടുത്തപ്പോള്‍ 204 താരങ്ങള്‍ക്കാണ് അവസരം ലഭിച്ചത്. പ്രതിഭാശാലികളായ നിരവധി യുവതാരങ്ങള്‍ക്കും ഇത്തവണ അവസരം ലഭിച്ചിട്ടുണ്ട്. നിലവില്‍ അധികം അറിയപ്പെടാത്ത താരങ്ങളാണെങ്കിലും ഇത്തവണത്തെ സീസണ്‍ അവസാനിക്കുന്നതോടെ സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട്. നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

ആര്‍സിബിക്കൊപ്പം 2020 സീസണില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ദേവ്ദത്ത് പടിക്കല്‍. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ ഇതിനോടകം പേരെടുത്ത താരം അവസാന സീസണില്‍ സെഞ്ച്വറിയോടെ കൈയടിയും നേടിയിരുന്നു. എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് ആര്‍സിബി ഒഴിവാക്കിയ താരത്തെ ഇത്തനണ രാജസ്ഥാന്‍ റോയല്‍സാണ് ഒഴിവാക്കിയത്. ടീമിന്റെ പ്ലേയിങ് 11ല്‍ ദേവ്ദത്തിന് സ്ഥാനം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. യുവതാരമെന്ന നിലയില്‍ ശ്രദ്ധ നേടാനായെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് സ്ഥിര സാന്നിധ്യമെന്ന നിലയിലേക്ക് ഉയരാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇത്തവണ രാജസ്ഥാനൊപ്പം തിളങ്ങിയാല്‍ ഈ നേട്ടത്തിലേക്കെത്താന്‍ ദേവ്ദത്തിന് സാധിച്ചേക്കും.

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ഇന്ത്യന്‍ ടീമിലടക്കം അരങ്ങേറ്റം കുറിക്കാന്‍ ഇതിനോടകം രവി ബിഷ്‌നോയ്ക്കായെങ്കിലും ടീമിലെ അഭിവാജ്യ ഘടകമെന്ന നിലയിലോ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സ്ഥാനം ഉറപ്പിക്കുന്ന നിലയിലോ പ്രകടനം നടത്താന്‍ രവിക്കായിട്ടില്ല. പഞ്ചാബ് കിങ്‌സിനൊപ്പം രണ്ട് സീസണില്‍ കളിച്ച് കൈയടി നേടിയ താരം ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റസിനൊപ്പമാണ്. കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗവിനൊപ്പം ഗംഭീര പ്രകടനം നടത്താന്‍ കെല്‍പ്പുള്ള ലെഗ് സ്പിന്നറാണ് അദ്ദേഹം. ഈ സീസണോടെ സൂപ്പര്‍ താരമെന്ന നിലയിലേക്ക് ഉയരാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് രവി ബിഷ്‌നോയ്.

ഡെവാള്‍ഡ് ബ്രെവിസ്

ഡെവാള്‍ഡ് ബ്രെവിസ്

ജൂനിയര്‍ എബി എന്ന നിലയില്‍ ഇതിനോടകം പേരെടുത്ത താരമാണ് ഡെവാള്‍ ബ്രെവിസ്. അണ്ടര്‍ 19 ലോകകപ്പില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച താരം എബി ഡിവില്ലിയേഴ്‌സിനെപ്പോലെ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. ഇത്തവണ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് അദ്ദേഹമുള്ളത്. മുംബൈ പ്ലേയിങ് 11ലേക്ക് അദ്ദേഹത്തെ പരിഗണിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ഈ സീസണിന് ശേഷം സൂപ്പര്‍ താരമായി മാറാന്‍ പ്രതിഭ ബ്രെവിസിനുണ്ട്.

ചേതന്‍ സക്കറിയ

ചേതന്‍ സക്കറിയ

അവസാന സീസണിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ചേതന്‍ സക്കറിയ. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനമാണ് ഇടം കൈയന്‍ പേസര്‍ നടത്തിയത്. ആര്‍സിബിയുടെ നെറ്റ്‌സ് ബൗളറെന്ന നിലയില്‍ നിന്നാണ് ചേതന്റെ വളര്‍ച്ച. എന്നാല്‍ സൂപ്പര്‍ താര പദവിയിലേക്ക് ഉയരാനായിട്ടില്ല. എന്നാല്‍ ഇത്തവണത്തെ പ്രതടനത്തോടെ ചേതന്‍ സൂപ്പര്‍ താരങ്ങളുടെ പട്ടികയിലേക്കെത്തിയേക്കും. ഇന്ത്യന്‍ ടീമില്‍ മികച്ചൊരു ഇടം കൈയന്‍ പേസറുടെ അഭാവമുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ ചേതന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

Story first published: Tuesday, March 15, 2022, 17:42 [IST]
Other articles published on Mar 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+