IPL 2022: ഈ അഞ്ച് ഇന്ത്യന്‍ പേസര്‍മാരെ നോക്കിവെച്ചോളൂ, ക്രിക്കറ്റിനെ അടക്കിഭരിക്കും, ഉറപ്പാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഓരോ സീസണും ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്. ഇന്നത്തെ നിലയിലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ ഐപിഎല്ലിന്റെ പങ്ക് വളരെ വലുതാണ്. ഇന്നത്തെ ഇന്ത്യന്‍ ടീമിലെ പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലിലൂടെ വളര്‍ന്നവരാണ്. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ തുടങ്ങി വലിയ പട്ടിക തന്നെ പറയാനാവും. വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും സൂപ്പര്‍ താര വളര്‍ച്ചക്ക് പിന്നിലും ഐപിഎല്ലിന്റെ സ്വാധീനമുണ്ട്.
ഓരോ സീസണിന് ശേഷവും നിരവധി താരങ്ങളാണ് കരുത്ത് കാട്ടി വളര്‍ന്നുവരുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ നിരവധി താരങ്ങള്‍ ശ്രദ്ധേയ പ്രകടനം നടത്തി പ്രതീക്ഷ നല്‍കുന്നു. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റ് ലോകത്തെ അടക്കി ഭരിക്കാന്‍ കെല്‍പ്പുള്ള നിരവധി പേസര്‍മാര്‍ വളര്‍ന്നുവരുന്നുണ്ട്. ഇത്തരത്തില്‍ ലോക ക്രിക്കറ്റിനെ ഭാവിയില്‍ ഞെട്ടിക്കാന്‍ കെല്‍പ്പുള്ള ഇന്ത്യയുടെ അഞ്ച് യുവ പേസര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ചേതന്‍ സക്കറിയ
പരിമിതമായ സാഹചര്യത്തില്‍ നിന്ന് വളര്‍ന്നുവന്ന ഗംഭീര പ്രകടനത്തിലൂടെ ഞെട്ടിക്കുന്ന താരമാണ് ചേതന്‍ സക്കറിയ. ആര്‍സിബിയുടെ നെറ്റ് ബൗളറായിരുന്ന സക്കറിയയെ രാജസ്ഥാന്‍ റോയല്‍സാണ് ആദ്യമായി പരിഗണിച്ചത്. മികച്ച പ്രകടനം നടത്തിയതോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയിലും അവസരം ലഭിച്ചു. ആഭ്യന്തര ക്രിക്കറ്റിലും മികച്ച റെക്കോഡ് ചേതന്റെ പേരിലുണ്ട്. 18 മത്സരത്തില്‍ നിന്ന് 53 വിക്കറ്റ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലുണ്ട്. ആഭ്യന്തര ടി20 ക്രിക്കറ്റില്‍ 41 മത്സരത്തില്‍ നിന്ന് 54 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് ചേതന്‍. മികച്ച പരിശീലനം ലഭിച്ചാല്‍ ചേതന്‍ ഭാവിയിലെ ഇന്ത്യയുടെ വജ്രായുധമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ആവേഷ് ഖാന്‍
ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പേസര്‍മാരിലൊരാളാണ് ആവേഷ് ഖാന്‍. മികച്ച ലൈനും ലെങ്തും നോക്കി പന്തെറിയാന്‍ കെല്‍പ്പുള്ള ആവേഷ് സ്ഥിരതയോടെ കളിക്കുന്ന താരങ്ങളിലൊരാളാണ്. 2021ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്ന ആവേഷ് ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ്. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടാന്‍ വലം കൈയന്‍ പേസര്‍ക്ക് മികവുണ്ട്. 10 മത്സരത്തില്‍ നിന്ന് 14 വിക്കറ്റുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു. ഇതിനോടകം ഇന്ത്യക്കായും അരങ്ങേറ്റം കുറിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യ പ്രദേശിനായി തിളങ്ങുന്ന ആവേഷ് അധികം വൈകാതെ ഇന്ത്യന്‍ ടീമിലെ മുഖ്യ പേസറായി ആവേഷ് മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഉമ്രാന്‍ മാലിക്
അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ് ജമ്മു കാശ്മീരുകാരനായ ഉമ്രാന്‍ മാലിക്. അധിവേഗത്തില്‍ പന്തെറിയുന്നുവെന്നതാണ് മാലിക്കിന്റെ സവിശേഷത. തുടര്‍ച്ചയായി 150 പ്ലസ് പന്തെറിയുന്ന ഉമ്രാന്‍ വിദേശ പിച്ചുകളില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന താരമാണ്. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഉമ്രാന്‍ 157 വേഗം കുറിച്ച് ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്തെന്ന റെക്കോഡ് സ്വന്തം പേരിലാക്കി കഴിഞ്ഞു. ഐപിഎല്ലിന് ശേഷം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മാലിക്കിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. അതിവേഗം എന്നതിലുപരിയായി പന്തില്‍ നല്ല നിയന്ത്രണമുള്ള ബൗളറാണ് ഉമ്രാന്‍ മാലിക്.

പ്രസിദ്ധ് കൃഷ്ണ
ഇതിനോടകം ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി കൈയടി നേടിയ താരമാണ് പ്രസിദ്ധ് കൃഷ്ണ. ഐപിഎല്ലിലും തിളങ്ങാന്‍ പ്രസിദ്ധിനാകുന്നുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങിയ പ്രസിദ്ധ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. ന്യൂബോളിലും ഡെത്ത് ഓവറിലും മികവ് കാട്ടുന്ന പ്രസിദ്ധ് മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യയുടെ പരിഗണന ലഭിക്കുന്ന താരമാണ്. അധികം വൈകാതെ ലോക ക്രിക്കറ്റിലെ സൂപ്പര്‍ പേസര്‍മാരിലൊരാളായി പ്രസിദ്ധ് മാറുമെന്ന കാര്യം ഉറപ്പാണ്. അതിനുള്ള പ്രതിഭ പ്രസിദ്ധിനുണ്ട്. രാജസ്ഥാനായി താരം മിന്നും ഫോമിലാണ്.

അര്‍ഷദീപ് സിങ്
പഞ്ചാബ് കിങ്‌സിന്റെ പേസറാണ് അര്‍ഷദീപ് സിങ്. ഡെത്ത് ഓവറില്‍ നന്നായി പന്തെറിയുന്ന ഇടം കൈയന്‍ പേസറാണ് അദ്ദേഹം. ഇതിനോടകം ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തി കൈയടി നേടാന്‍ അര്‍ഷദീപിനായിട്ടുണ്ട്. ഇന്ത്യയുടെ ഭാവി താരങ്ങളിലൊരാളെന്ന് ഉറപ്പിച്ച് പറയാവുന്ന താരമാണ് അര്‍ഷദീപ് സിങ്. ഇന്ത്യയുടെ ടി20 ടീമില്‍ വലിയ ഭാവി അര്‍ഷദീപിനുണ്ടെന്ന് ഉറപ്പിച്ച് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications