IPL 2022: ഏറ്റവും പ്രതിഫലം വാങ്ങുന്ന ഓപ്പണര്‍ ആരാവും? വാര്‍ണറല്ല, ആകാശിന്റെ വമ്പന്‍ പ്രവചനം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 12,13 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ബംഗളൂരുവിലാണ് മെഗാ ലേലം നടക്കുക. 590 താരങ്ങള്‍ ഉള്‍പ്പെടുന്ന മെഗാ ലേലത്തിനായുള്ള അന്തിമ പട്ടിക പുറത്തുവന്നുകഴിഞ്ഞു. ഇനി ലേലത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണുള്ളത്. ഇത്തവണ പുതിയതായി രണ്ട് ടീമുകള്‍ക്കൂടി വരുന്നതോടെ 10 ടീമുകളുമായാവും ടൂര്‍ണമെന്റ് നടക്കുക.
ഇത്തവണത്തെ മെഗാ ലേലത്തെ കൂടുതല്‍ ആവേശത്തിലാക്കുന്നത് സൂപ്പര്‍ താരങ്ങളുടെ നിര തന്നെയാണ്. ഡേവിഡ് വാര്‍ണര്‍, ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍, ക്വിന്റന്‍ ഡീകോക്ക് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ വലിയ നിര തന്നെ മെഗാ ലേലത്തിലുണ്ട്. ലേലത്തിന്റെ സകല റെക്കോഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ മെഗാ ലേലത്തിലുണ്ട്. ഇത്തവണ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാരാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഇത്തവണ ഏറ്റവും പ്രതിഫലം വാങ്ങാന്‍ സാധ്യതയുള്ള താരങ്ങളെക്കുറിച്ച് പ്രവചനങ്ങള്‍ സജീവമാണ്. എന്നാല്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഓപ്പണര്‍ ആരാവും? മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് നിരൂപകനും അവതാരകനുമായ ആകാശ് ചോപ്ര തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുകയാണ്. ഡേവിഡ് വാര്‍ണര്‍, ക്വിന്റന്‍ ഡീകോക്ക്, ജോണി ബെയര്‍സ്‌റ്റോ എന്നിവരൊന്നുമല്ല ഓപ്പണര്‍മാരില്‍ കൂടുതല്‍ പ്രതിഫലം നേടുകഇഷാന്‍ കിഷനായിരിക്കുമെന്നാണ് ആകാശിന്റെ പ്രവചനം.
'എന്റെ അഭിപ്രായത്തില്‍ ഇഷാന്‍ കിഷനാവും ഏറ്റവും പ്രതിഫലം വാങ്ങാന്‍ സാധ്യതയുള്ള ഓപ്പണര്‍. ലേലത്തിലെ ഏറ്റവും പ്രതിഫലം നേടുന്ന താരമായി അവന്‍ മാറാനും സാധ്യതകളേറെയാണ്. ഇഷാനൊപ്പം ശ്രേയസ് അയ്യരും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാവാന്‍ സാധ്യതയുണ്ട്. ഇഷാന്‍ കിഷന് വലിയ പ്രതിഫലം ലഭിച്ചില്ലെങ്കില്‍ അത് അത്ഭുതമായിരിക്കും. ഓപ്പണര്‍മാര്‍ക്ക് മത്സരത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്. കാരണം ഏറ്റവും കൂടുതല്‍ സമയം ലഭിക്കുക അവര്‍ക്കാണ്. ടി20 ഫോര്‍മാറ്റില്‍ സമയത്തിന് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഓപ്പണര്‍ക്ക് മത്സരത്തിന്റെ ഗതി തീരുമാനിക്കാനാവും. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, വിരാട് കോലി, ശിഖര്‍ ധവാന്‍ തുടങ്ങി നിരവധി ഓപ്പണര്‍മാരെ ഇത്തരത്തില്‍ കാണാനാവും'- ആകാശ് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ താരമാണ് ഇഷാന്‍ കിഷന്‍. ഓപ്പണറായി മാത്രമല്ല, ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ ഇഷാന് മികവുണ്ട്. മുംബൈക്കായി ഓപ്പണിങ്ങിലും നാലാം നമ്പറിലും മധ്യനിരയിലുമെല്ലാം കളിച്ച ഇഷാന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. ഇടം കൈയന്‍ ഓപ്പണറാണെന്നതും ഇഷാന്റെ പ്ലസ് പോയിന്റാണ്. മെഗാ ലേലത്തില്‍ ഒട്ടുമിക്ക ടീമും നോട്ടമിടുന്ന താരങ്ങളിലൊരാളാണ് ഇഷാന്‍. മുംബൈ ഇന്ത്യന്‍സ് താരത്തെ തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തുമെങ്കിലും അത് എളുപ്പമാവില്ലെന്നുറപ്പ്.
വലിയ തുക തന്നെ ഇഷാനായി മുടക്കേണ്ടി വരും. ഡേവിഡ് വാര്‍ണര്‍ക്കും വലിയ പ്രതിഫലം തന്നെ ലഭിച്ചേക്കും. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള വാര്‍ണറുടെ സമീപകാല ഫോമും മികച്ചതാണ്. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകന്‍ കൂടിയാണ് ഡേവിഡ് വാര്‍ണര്‍. ഓപ്പണറെന്ന നിലയില്‍ മികച്ച ബാറ്റിങ് റെക്കോഡുമുള്ള വാര്‍ണറെ സ്വന്തമാക്കാനായി പ്രമുഖ ടീമുകളെല്ലാം രംഗത്തെത്തുമെന്ന കാര്യം ഉറപ്പാണ്.

മറ്റ് നിരവധി ഓപ്പണര്‍മാരും ഇത്തവണ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുണ്ട്. ആര്‍സിബി ഒഴിവാക്കിയ ദേവ്ദത്ത് പടിക്കലിന് വലിയ പ്രതിഫലം ലഭിച്ചേക്കും. മുംബൈ ഒഴിവാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്കും നേട്ടമുണ്ടാക്കിയേക്കും. സിഎസ്‌കെ ഒഴിവാക്കിയ അമ്പാട്ടി റായിഡുവിനെ ഓപ്പണര്‍ റോളില്‍ പരീക്ഷിക്കാവുന്നതാണ്. റോബിന്‍ ഉത്തപ്പ, ഫഫ് ഡുപ്ലെസിസ്, ജേസന്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരെല്ലാം ഓപ്പണറെന്ന നിലയില്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ളവരാണ്. ഇന്ത്യയില്‍ത്തന്നെയാവും ഇത്തവണ ഐപിഎല്‍ നടക്കുക. എന്തായാലും മെഗാ ലേലത്തില്‍ ടൂര്‍ണമെന്റ് ചരിത്രത്തിലെ പല റെക്കോഡുകളും തകര്‍ക്കപ്പെടുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications