
ഹെന്റിച്ച് ക്ലാസന്‍
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെന്‍ റിച്ച് ക്ലാസനെ ഇത്തവണ വാങ്ങാന്‍ ആളില്ലായിരുന്നു. വെടിക്കെട്ട് ബാറ്റ്സ്മാനായ ക്ലാസന്‍ വിക്കറ്റ് കീപ്പറെന്ന നിലയിലും ഗംഭീപ പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനാണ്. മധ്യനിരയിലും ടോപ് ഓഡറിലും ബാറ്റ് ചെയ്യാന്‍ മിടുക്കുള്ള താരം ആംഗര്‍ റോളില്‍ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ്. ടി20യില്‍ 25 ഇന്നിങ്സില്‍ നിന്ന് 449 റണ്‍സാണ് ക്ലാസന്റെ പേരിലുള്ളത്. 142.08 ആണ് സ്ട്രൈക്കറേറ്റ്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 32 ബൗണ്ടറിയും 21 സിക്സും അദ്ദേഹം നേടിയിട്ടുണ്ട്. സ്പിന്നിനെ നന്നായി നേരിടാന്‍ കെല്‍പ്പുണ്ട്. മുംബൈയിലും പൂനെയിലുമാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ക്ലാസനെ ടീമിലെത്തിക്കുന്നത് ഏത് ടീമിനും ഗുണകരമാവും.

റഹ്‌മാനുള്ള ഗുര്‍ബാസ്
അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് റഹ്‌മാനുള്ള ഗുര്‍ബാസ്. യുവതാരം ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തി തെളിയിച്ചിട്ടുള്ള താരമാണെങ്കിലും ഇത്തവണ മെഗാ ലേലത്തില്‍ വാങ്ങാന്‍ ആളുണ്ടായില്ല. എന്നാല്‍ ഇനിയും ടീമിലേക്കെത്തിക്കാന്‍ സാധ്യതയുള്ള താരമാണ് ഗുര്‍ബാസ്. ഓപ്പണിങ്ങിലിറങ്ങി വെടിക്കെട്ട് നടത്താനും വിക്കറ്റ് കീപ്പിങ് നടത്താനും താരത്തിന് മികവുണ്ട്. ബംഗ്ലാദേശിനെതിരേ കഴിഞ്ഞിടെ മാച്ച് വിന്നിങ് ഇന്നിങ്സ് കാഴ്ചവെക്കാനും താരത്തിനായിരുന്നു. ടീമുകള്‍ക്ക് ഇനിയും പരിഗണിക്കാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ഗുര്‍ബാസ്.

ബെന്‍ മാക്‌ഡെര്‍മോട്ട്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത പേരാണെങ്കിലും ബിഗ്ബാഷ് ലീഗില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ബെന്‍ മാക്‌ഡെര്‍മോട്ട്. ഹോബര്‍ട്ട് ഹ്യുറിക്കന്‍സിന്റെ താരമായ ബെന്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറിയടക്കം മിന്നും പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. 50 ലക്ഷം അടിസ്ഥാന വിലയില്‍ മെഗാ ലേലത്തിനെത്തിയ താരത്തെ ആരും വാങ്ങിയില്ല. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അനുഭവസമ്പത്ത് കുറവാണെങ്കിലും അവസരം ലഭിച്ചാല്‍ തിളങ്ങാന്‍ താരത്തിന് കെല്‍പ്പുണ്ട്.


Click it and Unblock the Notifications
