Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇതെനിക്ക് 'പുത്തരിയല്ല', ബാറ്റിങ് ഫോമിനെക്കുറിച്ച് രോഹിത്

രോഹിത് ശര്‍മയെ സംബന്ധിച്ച് ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെനന്ന നിലയിലും മറക്കാനാഗ്രഹിക്കുന്ന ഐപിഎല്‍ സീസണാണിത്. 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രം ജയിച്ച മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. സീസണിലെ ആദ്യത്തെ എട്ടു മല്‍സരങ്ങളിലും തോറ്റതോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ സീസണിലാണ് മുംബൈയ്ക്കു പ്ലേഓഫിലെത്താനാവാതെ പുറത്താവേണ്ടി വന്നത്.

1

രോഹിത്തിന്റെ കാര്യമെടുത്താല്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് അദ്ദേഹം സീസണ്‍ പൂര്‍ത്തിയാക്കിയത്. പുറത്താവാതെ നേടിയ 48 റണ്‍സായിരുന്നു ഹിറ്റ്മാന്റെ ഉയര്‍ന്ന സ്‌കോര്‍. തന്റെ മോശം ഫോമിനെക്കുറിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന കളിയിലെ വിജയത്തിനു ശേഷം തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിത്.

2

ഞാന്‍ ചെയ്യണമെന്ന് ആഹ്രിച്ച ഒരുപാട് കാര്യങ്ങള്‍ ഈ സീസണില്‍ സംഭവിച്ചില്ല. പക്ഷെ മുമ്പും എന്നെ സംബന്ധിച്ച് ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. കരിയറില്‍ ആദ്യമായിട്ടല്ല ഇങ്ങനെയൊരു സാചര്യത്തിലൂടെ ഞാന്‍ കടന്നുപോയത്. മാനസികമായ വശത്തെക്കുറിച്ചും ഞാന്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.എങ്ങനെ ഫോം വീണ്ടെടുക്കാമെന്നും പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്നും താന്‍ ചിന്തിക്കേണ്ടതുണ്ടെന്നും രോഹിത് ശര്‍മ വ്യക്തമാക്കി.

3

ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 19.14 ശരാശരിയില്‍ വെറും 268 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മയ്ക്കു സ്‌കോര്‍ ചെയ്യാനായത്. 120.17 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. 48 റണ്‍സാണ് ഹിറ്റ്മാന്റെ ഉയര്‍ന്ന സ്‌കോര്‍. ഒരു കളിയില്‍ അദ്ദേഹം ഡെക്കാവുകയും ചെയ്തു. 28 ബൗണ്ടറികളും 13 സിക്‌സറുമാണ് സീസണില്‍ രോഹിത് ആകെ നേടിയത്.

4

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ സീസണിലെ അവസാന മല്‍സരത്തില്‍ രോഹിത് ഫിഫ്റ്റിയുമായി വിടവാങ്ങുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. റണ്ണെടുക്കാന്‍ പാടുപെടുന്ന ഹിറ്റ്മാനെയാണ് മല്‍സരത്തില്‍ കണ്ടത്. 13 ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു

5

ഐപിഎല്‍ ദൗത്യം അവസാനിച്ചതോടെ ഇന്ത്യന്‍ ടീമിനൊപ്പമായിരിക്കും ഇനി രോഹിത് ശര്‍മയെ കാണാന്‍ സാധിക്കുക. അടുത്ത മാസം സൗത്താഫ്രിക്കയുമായി അഞ്ചു ടി20കളുടെ പരമ്പരയാണ് ടീം ഇന്ത്യ അടുത്തതായി കൡക്കുക. ഈ പരമ്പരയില്‍ രോഹിത്തിനു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. പകരം കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

6

ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലായിരിക്കും രോഹിത് ദേശീയ ടീമില്‍ തിരിച്ചെത്തുക. രോഹിത്തിനു കീഴില്‍ ഇന്ത്യ വിദേശത്തു കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് കൂടിയായിരിക്കും ഇത്. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ആഗസ്റ്റ്- സപ്തംബര്‍ മാസങ്ങളിലായി ഏഷ്യാ കപ്പിലാണ് ഇന്ത്യ കളിക്കുക. തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.

Story first published: Sunday, May 22, 2022, 18:28 [IST]
Other articles published on May 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+