Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പ്രചോദനമായത് സച്ചിന്‍, പക്ഷെ ഇപ്പോള്‍ മറ്റൊരാളുടെ ഫാന്‍, തുറന്ന് പറഞ്ഞ് ശുബ്മാന്‍

1

മുംബൈ: ഇന്ത്യയുടെ യുവതാരങ്ങളിലെ ശ്രദ്ധേയനായ താരമാണ് ശുബ്മാന്‍ ഗില്‍. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ് പരിഗണിക്കപ്പെടുന്നതെങ്കിലും അധികം വൈകാതെ പരിമിത ഓവറിലും അദ്ദേഹത്തിന് സ്ഥാനം ലഭിക്കുമെന്നുറപ്പ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ ഗില്‍ ഇത്തവണ മോശമല്ലാത്ത പ്രകടനവും കാഴ്ചവെക്കുന്നുണ്ട്. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഗില്‍.

തന്നെ ക്രിക്കറ്റിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് നേരത്തെ തന്നെ ഗില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വളരുന്ന സമയത്ത് ഒട്ടുമിക്ക താരങ്ങളുടെയും പ്രചോദനം സച്ചിന്‍ തന്നെയായിരിക്കും. കാരണം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയെടുത്ത റെക്കോഡുകള്‍ അധികമാര്‍ക്കും നേടിയെടുക്കാന്‍ സാധിക്കാത്തതും തകര്‍ക്കാന്‍ സാധിക്കാത്തതുമാണ്. ഇപ്പോഴിതാ തന്റെ ബാല്യകാല പ്രചോദനം സച്ചിനാണെങ്കിലും ഇപ്പോള്‍ മറ്റൊരാളുടെ ഫാനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗില്‍.

1

'വളരുന്ന കാലം പ്രചോദനം സച്ചിന്‍ സാറായിരുന്നു. എന്നാല്‍ സച്ചിന്‍ സാര്‍ വിരമിച്ച ശേഷമാണ് ക്രിക്കറ്റിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കി തുടങ്ങിയത്. ഞാന്‍ എപ്പോഴും വിരാട് ഭായിയുടെ ആരാധകനാണ്'- ഗില്‍ പറഞ്ഞു. ശുബ്മാന്‍ ഗില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ്. നിലവില്‍ ഇന്ത്യക്ക് പുറത്തുള്ള ടെസ്റ്റ് പരമ്പരകളിലടക്കം ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്നത് ശുബ്മാന്‍ ഗില്ലിനെയാണ്. എന്നാല്‍ പരിമിത ഓവറില്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ പ്രശംസ നേടിയെടുക്കാന്‍ ഗില്ലിനായിട്ടില്ലെന്ന് പറയാം.

1

ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുക ഗില്ലിന് പ്രയാസമാവും. ടി20യിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ലെങ്കിലും ഏകദിന ഫോര്‍മാറ്റിലേക്ക് ഇന്ത്യ ഗില്ലിനെ പരിഗണിക്കാന്‍ അധികം വൈകില്ല. അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന ഗില്‍ നിലയുറപ്പിച്ച ശേഷം വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് ഗില്‍ എത്താനുള്ള സാധ്യതയും ഏറെയാണ്.

1

ഇത്തവണ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ച ടീമായി ഗുജറാത്ത് മാറിയപ്പോള്‍ ടീമിന്റെ ടോപ് സ്‌കോററായുള്ളത് ശുബ്മാനാണ്. 12 മത്സരത്തില്‍ നിന്ന് 384 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. 40 ഫോറും 9 സിക്‌സുമാണ് ഗില്‍ നേടിയത്. 34.91 ശരാശരിയും 137.14 സ്‌ട്രൈക്കറേറ്റുമാണ് ഗില്ലിനുള്ളത്. ഇത്തവണ ഗുജറാത്തിന്റെ കുതിപ്പില്‍ നിര്‍ണ്ണായക പങ്കാണ് ഗില്ലിനുള്ളത്. ഐപിഎല്ലിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരെല്ലാമായി പരമ്പര കളിക്കുന്നുണ്ട്. പല താരങ്ങളും പരിക്കിന്റെ പിടിയിലായതിനാല്‍ ഗില്ലിനെ ഇന്ത്യ പരിഗണിക്കാനും സാധ്യതയുണ്ട്.

Story first published: Wednesday, May 11, 2022, 14:47 [IST]
Other articles published on May 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+