Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സഞ്ജുവും ഇഷാനും വേണ്ട, ഇന്ത്യയുടെ ബാക്ക് അപ്പ് കീപ്പറെ നിര്‍ദേശിച്ച് സെവാഗ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ നിരവധി യുവതാരങ്ങളാണ് പ്രതിഭകൊണ്ട് കൈയടി നേടുന്നത്. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ താരങ്ങള്‍ക്ക് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മുഖ്യ പരിഗണന റിഷഭ് പന്തിന് തന്നെയാണെന്നതില്‍ സംശയമില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. എന്നാല്‍ അത് അദ്ദേഹത്തിന്റെ നിലവിലെ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിന് ഭീഷണി സൃഷ്ടിക്കുന്നതല്ല.

റിഷഭ് പന്ത് ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഉണ്ടാവുമെങ്കിലും ബാക്കപ്പ് കീപ്പറായി ആരാവും സ്ഥാനം പിടിക്കുക ?. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ദിനേഷ് കാര്‍ത്തിക്, വൃദ്ധിമാന്‍ സാഹ എന്നിവരെല്ലാമാണ് മുഖ്യ പരിഗണന ലഭിക്കുന്ന താരങ്ങള്‍. ഇതില്‍ പ്രകടനം നോക്കുമ്പോള്‍ നിലവില്‍ സഞ്ജുവിനും കാര്‍ത്തികിനും കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടി വരും. ഇപ്പോഴിതാ ഇന്ത്യ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ആരെയാണ് പരിഗണിക്കേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

1


ഈ പ്രമുഖരെയാരെയുമല്ല സെവാഗ് പരിഗണിച്ചിരിക്കുന്നത്. ഇതുവരെ ഇന്ത്യക്കായി അരങ്ങേറ്റം നടത്താത്ത ജിതേഷ് ശര്‍മയെ ഇന്ത്യ ലോകകപ്പില്‍ ബാക്കപ്പ് കീപ്പറായി പരിഗണിക്കണമെന്നാണ് സെവാഗ് നിര്‍ദേശിച്ചത്. പഞ്ചാബിന്റെ വിക്കറ്റ് കീപ്പറായ താരം ഇതിനോടകം വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് കരുത്ത് തെളിയിച്ചിട്ടുണ്ട്. ഈ വെടിക്കെട്ട് ശൈലി തന്നെയാണ് സെവാഗിന് യുവതാരത്തോട് താല്‍പര്യം തോന്നാന്‍ കാരണവും.

'ഒരു സംശയവും വേണ്ട. ജിതേഷ് ശര്‍മയായിരിക്കണം ടി20 ലോകകപ്പിലെ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, വൃദ്ധിമാന്‍ സാഹ, ദിനേഷ് കാര്‍ത്തിക് തുടങ്ങി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരവധിയുണ്ട്. എന്നാല്‍ ഇവരേക്കാള്‍ കൂടുതല്‍ ജിതേഷ് ശര്‍മയാണ് സ്ഥാനം അര്‍ഹിക്കുന്നത്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്നവനാണവന്‍'-സെവാഗ് ക്രിക്ക്ബസ്സിനോട് പറഞ്ഞു.

2

ജിതേഷിന്റെ പല ഷോട്ടുകളും അത്ഭുതപ്പെടുത്തുന്നതാണെന്ന് പറഞ്ഞ സെവാഗ് അവന്റെ ഒരു ഷോട്ട് ഷെയ്ന്‍ വോണിനെ നേരിട്ട വിവിഎസ് ലക്ഷ്മണെ ഓര്‍മ്മിപ്പിച്ചുവെന്നും സെവാഗ് പറഞ്ഞു. 'ജിതേഷ് തന്നെ തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നത്. തന്റെ കരുത്ത് എവിടെയെന്ന് അവനറിയാം. ഏതൊക്കെ ഷോട്ടാണ് തനിക്ക് നന്നായി കളിക്കാന്‍ സാധിക്കുകയെന്ന തിരിച്ചറിവ് അവനുണ്ട്. ചഹാലിനെതിരേ അവന്‍ നേടിയ സിക്‌സ് ഷെയ്ന്‍ വോണിനെതിരേ വിവിഎസ് ലക്ഷ്മണ്‍ മിഡ് വിക്കറ്റിലൂടെ നേടിയ സിക്‌സിനെയാണ് ഓര്‍മിപ്പിച്ചത്. മനോഹരമായ ബാറ്റിങ് പ്രകടനമായിരുന്നു ഇത്. എന്നെ അത്ഭുതപ്പെടുത്തുകയാണവന്‍. തീരുമാനമെടുക്കാന്‍ എനിക്കായിരുന്നു ചുമതലയെങ്കില്‍ തീര്‍ച്ചയായും ബാക്കപ്പ് കീപ്പറായി ജിതേഷിനെ പരിഗണിക്കുമായിരുന്നു'-സെവാഗ് കൂട്ടിച്ചേര്‍ത്തു.

3

രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ജിതേഷിന് സാധിച്ചിരുന്നു. 18 പന്തില്‍ പുറത്താവാതെ 38 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് ഫോറും രണ്ട് സിക്‌സും ജിതേഷ് പറത്തി. രാജസ്ഥാന്റെ ശക്തമായ ബൗളിങ് നിരക്കെതിരേയാണ് ജിതേഷിന്റെ പ്രകടനമെന്നതാണ് ശ്രദ്ധേയമായ കാര്യം. പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലവില്‍ സജീവമല്ല. എങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ജിതേഷ് ഇത്തവണ കൈയടി നേടുന്നു.

9 മത്സരങ്ങളില്‍ നിന്ന് 162 റണ്‍സാണ് ഈ സീസണിലെ ഇതുവരെയുള്ള ജിതേഷിന്റെ സമ്പാദ്യം. 32.40 ആണ് ശരാശരി. സ്‌ട്രൈക്കറേറ്റ് 167.01 ആണെന്നതാണ് എടുത്തു പറയേണ്ടത്. വലിയ ഷോട്ടുകള്‍ അനായാസമായി കളിക്കുന്നുവെന്നതാണ് ജിതേഷിന്റെ സവിശേഷത. വരുന്ന സീസണുകളില്‍ ഐപിഎല്ലില്‍ വലിയ താരമൂല്യമുള്ള വിക്കറ്റ് കീപ്പറായി ജിതേഷ് മാറുമെന്നുറപ്പ്. എന്നാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ജിതേഷിന് ഇടമെന്നത് നിലവില്‍ സംഭവിക്കാന്‍ സാധ്യത വളരെ കുറവുള്ള കാര്യമാണ്.

Story first published: Sunday, May 8, 2022, 10:27 [IST]
Other articles published on May 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+