Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഒരു മത്സരം പോലും കളിച്ചില്ല, പക്ഷെ പ്രതിഫലം ഒരുകോടിക്ക് മുകളില്‍, മൂന്ന് പേരിതാ

1

മുംബൈ: ആവേശകരമായ സീസണായാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാനിച്ചത്. 10 ടീമുകള്‍ മാറ്റുരച്ച ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് കിരീടം നേടിയത്. ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഗുജറാത്ത് കലാശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് പരാജയപ്പെടുത്തിയത്. ഓള്‍റൗണ്ട് മികവുമായി ഹര്‍ദിക് മുന്നില്‍ നയിച്ചപ്പോള്‍ ടസഹതാരങ്ങള്‍ മികച്ച പിന്തുണയേകി.

ഇത്തവണ വലിയ അവസരം പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും ഒരവസരം പോലും ലഭിക്കാതെ പോയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലര്‍ക്കും കോടികള്‍ ലഭിച്ചിട്ടുമുണ്ട്. ഒരു മത്സരം പോലും കളിക്കാതിരിക്കുകയും ഒരു കോടിക്ക് മുകളില്‍ ഇത്തവണ പ്രതിഫലം ലഭിക്കുകയും ചെയ്ത മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജയന്ത് യാദവ്

ജയന്ത് യാദവ്

ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജയന്ത് യാദവ് ഇത്തവണ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു. മെഗാ ലേലത്തില്‍ 1.7 കോടിക്കാണ് ജയന്ത് യാദവിനെ ഗുജറാത്ത് സ്വന്തമാക്കിയത്. ഒരു കോടി അടിസ്ഥാന വിലയില്‍ നിന്നാണ് 1.7 കോടിക്ക് ഗുജറാത്ത് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. രാഹുല്‍ തെവാത്തിയ മിന്നും ഫോമില്‍ കളിച്ചതിനാല്‍ പകരക്കാരനെ തേടേണ്ടി വന്നില്ല. എന്തായാലും ഒരു മത്സരം പോലും കളിക്കാതെ ജയന്ത് യാദവിന് 1.7കോടി ലഭിച്ചു. അടുത്ത സീസണിലും ഗുജറാത്ത് ജയന്ത് യാദവിനെ നിലനിര്‍ത്തിയേക്കും.

ഡൊമിനിക് ഡ്രാക്‌സ്

ഡൊമിനിക് ഡ്രാക്‌സ്

അവസാന രണ്ട് സീസണോടെ ഐപിഎല്ലിലെ ഏറ്റവും ഭാഗ്യവാനായ താരമെന്ന വിശേഷണം നേടിയ താരമാണ് ഡൊമിനിക് ഡ്രാക്‌സ്. 2021ല്‍ സിഎസ്‌കെയിലായിരുന്ന താരം ഒരു മത്സരം പോലും കളിക്കാതെ ടീമിനൊപ്പം കിരീടം നേടി. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാതെ കിരീടത്തിന്റെ ഭാഗമായി. കരീബിയന്‍ ഓള്‍റൗണ്ടര്‍ക്ക് ഒരു മത്സരം പോലും കളിക്കാതെ 1.1 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇതിനോടകം ടൂര്‍ണമെന്റിലെ ഭാഗ്യതാരമായി മാറിയ ഡൊമിനിക്കിനെ അടുത്ത സീസണിലും ഗുജറാത്ത് ഒപ്പം കൂട്ടിയേക്കും.

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍

ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പില്‍ വിസ്മയിപ്പിച്ച യുവതാരമാണ് രാജവര്‍ധന്‍ ഹംഗര്‍ഗേക്കര്‍. പേസ് ഓള്‍റൗണ്ടറായ താരം ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു. സിഎസ്‌കെ ഒമ്പതാം സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തതെങ്കിലും ഒരു മത്സരത്തില്‍ പോലും ഹംഗര്‍ഗേക്കര്‍ക്ക് അവസരം ലഭിച്ചില്ല. സിഎസ്‌കെ തങ്ങളുടെ രീതിയിലേക്ക് മെരുക്കിയെടുക്കുന്ന താരമാണ് ഹംഗര്‍ഗേക്കര്‍. മെഗാ ലേലത്തില്‍ നിരവധി ടീമുകള്‍ നോട്ടമിട്ട ഹംഗര്‍ഗേക്കറെ 1.5 കോടിക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. ഒരു മത്സരംപോലും കളിക്കാതെയാണ് യുവതാരം ഈ പ്രതിഫലം വാങ്ങിയത്. അടുത്ത സീസണില്‍ സിഎസ്‌കെ ഹംഗര്‍ഗേക്കറെ കൈവിടില്ല. മികച്ച പരിശീലനം നല്‍കി ഭാവി താരമായി വളര്‍ത്തിയെടുക്കാനാവും സിഎസ്‌കെ പദ്ധതിയിടുന്നത്.

Story first published: Friday, June 3, 2022, 22:48 [IST]
Other articles published on Jun 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+