Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'സച്ചിന്‍ മാത്രമല്ല, ഇവരും സെഞ്ച്വറി നേടിയിട്ടുണ്ട്', മൂന്ന് സീനിയേഴ്‌സിനെ അറിയാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്. ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് ടൂര്‍ണമെന്റെത്തുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരുടെ വരവോടെ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഇത്തവണ ടൂര്‍ണമെന്റ് എന്നതാണ് എടുത്തുപറയേണ്ടത്. 70 ഗ്രൂപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ അതില്‍ 55 മത്സരവും മുംബൈയിലെ മൂന്ന് വേദികളിലായാണ് നടക്കുന്നത്.

1

ശേഷിക്കുന്ന 15 മത്സരങ്ങള്‍ പൂനെയിലും നടക്കും. ഇത്തവണയും ഗംഭീര ബാറ്റിങ് പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. ടി20 ഫോര്‍മാറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമായുണ്ട്. ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ സെഞ്ച്വറി പ്രകടനം നടത്തിയിട്ടുള്ള പല സൂപ്പര്‍ താരങ്ങളെയും കാണാനാവും. വിരാട് കോലി, ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെല്ലാം ഒന്നിലധികം തവണ സെഞ്ച്വറി നേടിയിട്ടുള്ളവരാണ്. ഇവരെയെല്ലാം ആരാധകര്‍ക്ക് അറിയുകയും ചെയ്യാം.

1

എന്നാല്‍ ഐപിഎല്ലില്‍ അധിമാരും ശ്രദ്ധിക്കാത്ത ചില സെഞ്ച്വറി നേട്ടക്കാരുണ്ട്. വണ്‍ സീസണ്‍ വണ്ടറുകളല്ലാത്ത അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള ചില താരങ്ങള്‍. അത്തരത്തില്‍ ശ്രദ്ധിക്കപ്പെടാത്ത ഐപിഎല്ലിലെ സെഞ്ച്വറി നേട്ടക്കാരായ മൂന്ന് സീനിയേഴ്‌സിനെ അറിയാം.

ആന്‍ഡ്രൂ സൈമണ്‍സ്

ആന്‍ഡ്രൂ സൈമണ്‍സ്

ഓസീസ് ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്‍സ് മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള താരമാണ്. ഓസീസ് ക്രിക്കറ്റ് ടീമിലെ കറുത്തവര്‍ഗക്കാരനായിരുന്ന സൈമണ്‍സ് ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമായിട്ടുള്ള താരങ്ങളിലൊരാളാണ്. മുംബൈ ഇന്ത്യന്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ് എന്നിവര്‍ക്കുവേണ്ടി കളിച്ചിട്ടുള്ള സൈമണ്‍സ് 39 മത്സരത്തില്‍ നിന്ന് 974 റണ്‍സും 20 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ സെഞ്ച്വറി നേടാനും സൈമണ്‍സിന് സാധിച്ചിരുന്നു. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമാണ് സൈമണ്‍സിന്റെ പേരിലുള്ളത്.

ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി കളിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു സൈമണ്‍സിന്റെ ഈ പ്രകടനം. അതും പ്രഥമ സീസണില്‍. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 117 റണ്‍സാണ് സൈമണ്‍സ് നേടിയത്. 11 ഫോറും ഏഴ് സിക്‌സുമാണ് സൈമണ്‍സ് നേടിയത്. ഒറ്റയാള്‍ പ്രകടനത്തിലൂടെ ഡെക്കാന്‍ സ്‌കോര്‍ബോര്‍ഡ് 200 കടത്താനും ടീമിന് അനായാസ ജയം നേടിക്കൊടുക്കാനും സൈമണ്‍സിന് സാധിച്ചിരുന്നു.

വൃദ്ധിമാന്‍ സാഹ

വൃദ്ധിമാന്‍ സാഹ

ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് വൃദ്ധിമാന്‍ സാഹ. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം ഇടം പിടിച്ചിരുന്ന സാഹ പരിമിത ഓവറില്‍ അധികം പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരങ്ങളിലൊരാളാണ് സാഹ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള സാഹ 133 ഐപിഎല്ലില്‍ നിന്നായി 2210 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

2014ലാണ് സാഹയുടെ സെഞ്ച്വറി പ്രകടനം പിറന്നത്. പഞ്ചാബ് താരമായിരുന്ന സാഹ ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയാണ് സെഞ്ച്വറി നേടിയത്. ഐപിഎല്‍ ഫൈനലിലായിരുന്നു സാഹയുടെ പ്രകടനം. പഞ്ചാബ് 30 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കവെയാണ് സാഹയുടെ പ്രകടനം. നാലാമനായി കളത്തിലിറങ്ങിയ സാഹ 55 പന്തില്‍ 10 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 115 റണ്‍സുമായി പുറത്താവാതെ നിന്നു. 200 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ചിട്ടും പഞ്ചാബ് മത്സരം തോറ്റു.

ലിന്‍ഡല്‍ സിമ്മന്‍സ്

ലിന്‍ഡല്‍ സിമ്മന്‍സ്

വെസ്റ്റ് ഇന്‍ഡീസ് താരം ലിന്‍ഡല്‍ സിമ്മന്‍സും ഈ റെക്കോഡിലുള്ള താരമാണ്. 2014ല്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിക്കവെ പഞ്ചാബ് കിങ്‌സിനെതിരേയാണ് സിമ്മന്‍സിന്റെ സെഞ്ച്വറി പ്രകടനം പിറന്നത്. 61 പന്തില്‍ പുറത്താവാതെ 100 റണ്‍സാണ് സിമ്മന്‍സ് നേടിയത്. 14 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു സിമ്മന്‍സിന്റെ പ്രകടനം. മത്സരത്തില്‍ മുംബൈ അനായാസമായി ജയിച്ചു. 29 മത്സരത്തില്‍ നിന്ന് 1079 റണ്‍സും 1 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ കരിയറിലുള്ളത്. ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

Story first published: Thursday, March 17, 2022, 14:24 [IST]
Other articles published on Mar 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+