ആര്‍സിബിയുടെ ഓപ്പണിങ് കൂട്ടുകെട്ട്, കോലിക്കൊപ്പം ആര് ? ഈ മൂന്ന് പേരെ പരിഗണിക്കാം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിക്കഴിഞ്ഞു. ടീമുകളെല്ലാം പടയൊരുക്കത്തിലാണെന്ന് പറയാം. ഇത്തവണ ആര്‍സിബി കരുത്തുയര്‍ത്തി കന്നിക്കിരീടം എന്ന പ്രതീക്ഷയോടെയാണ് എത്തുന്നത്. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകന് കീഴിലാവും ആര്‍സിബി എത്തുക. ലഭിക്കുന്ന വിവരം അനുസരിച്ച് ആര്‍സിബിയുടെ പുതിയ നായകനായി സീനിയര്‍ താരം ഫഫ് ഡുപ്ലെസിസ് തന്നെ എത്തിയേക്കും.
അവസാന സീസണിലെ റണ്‍വേട്ടക്കാരിലെ രണ്ടാമനായിരുന്നു ഡുപ്ലെസിസ്. മാക്‌സ് വെല്‍-കോലി-ഡുപ്ലെസിസ് എന്നീ മൂന്ന് പേരെ ആശ്രയിച്ചാവും ആര്‍സിബി ഇത്തവണ ടീമിനെ ഇറക്കുക. ഇത്തവണ ലേലത്തിന് മുമ്പ് ദേവ്ദത്ത് പടിക്കലിനെ ആര്‍സിബി കൈവിട്ടു. പകരം ആരെയാവും ആര്‍സിബി ഓപ്പണിങ്ങിലേക്ക് എത്തിക്കുക. ആര്‍സിബിക്ക് ഇത്തവണ കളത്തിലിറക്കാന്‍ സാധിക്കുന്ന മൂന്ന് ഓപ്പണിങ് കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി-ഫഫ് ഡുപ്ലെസിസ്
അവസാന സീസണില്‍ വിരാട് കോലി ആര്‍സിബിയുടെ ഓപ്പണറും ഡുപ്ലെസിസ് സിഎസ്‌കെയുടെ ഓപ്പണറുമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ആര്‍സിബിയില്‍ ഇരുവരും ഒന്നിച്ചെത്തുമ്പോള്‍ ഈ കൂട്ടുകെട്ട് തന്നെ ഓപ്പണിങ്ങിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്. രണ്ട് പേരും മികച്ച റെക്കോഡുള്ള താരങ്ങളാണെങ്കിലും ഓപ്പണിങ്ങില്‍ ഒന്നിച്ചിറങ്ങുന്നത് ടീമിന് ഗുണം ചെയ്‌തേക്കില്ല.
കോലി 76 ഐപിഎല്ലില്‍ നിന്ന് 2750 റണ്‍സാണ് ഓപ്പണറെന്ന നിലയില്‍ നേടിയത്. 136.88 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റുമുണ്ട്. എന്നാല്‍ രണ്ട് പേരും ഏറെക്കുറെ ഒരേ ശൈലിയുള്ളവരാണ്. കൂടാതെ രണ്ട് പേരും വലംകൈയന്‍മാര്‍. തുടക്കത്തിലേ ഇവരെ നഷ്ടമായാല്‍ ടീം പ്രതിസന്ധിയിലാവുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ട് ഓപ്പണിങ് ഇറങ്ങാതിരിക്കുന്നതാവും നന്നാവുക.

മഹിപാല്‍ ലോംറോര്‍-വിരാട് കോലി
വിരാട് കോലി ഓപ്പണിങ് സ്ഥാനം വിട്ടുപോകാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ കോലിയേയും യുവതാരം മഹിപാല്‍ ലോംറോറിനെയും ഓപ്പണിങ്ങില്‍ പരീക്ഷിക്കാം. മൂന്നാം നമ്പറില്‍ ഡുപ്ലെസിസിനെ കളിപ്പിക്കാം. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്നാം നമ്പറിലാണ് അദ്ദേഹം ടി20യില്‍ കളിച്ചിരുന്നത്. 1304 റണ്‍സാണ് അദ്ദേഹം ഓപ്പണിങ്ങില്‍ നേടിയത്. അതുകൊണ്ട് തന്നെ ഡുപ്ലെസിസിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാം. ഒരാള്‍ അതിവേഗം സ്‌ട്രൈക്ക് ഉയര്‍ത്തി കളിക്കണമെന്നതിനാല്‍ ലോംറോറിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാവുന്നതാണ്.

വിരാട് കോലി-അനൂജ് റാവത്ത്
ആര്‍സിബിക്ക് പരിഗണിക്കാവുന്ന മറ്റൊരു ഓപ്പണിങ് കൂട്ടുകെട്ടാണ് വിരാട് കോലി-അനൂജ് റാവത്തും തമ്മിലുള്ളത്. യുവതാരമെന്ന നിലയില്‍ അനൂജിന് വെടിക്കെട്ട് കാഴ്ചവെക്കാനുള്ള പ്രതിഭയുണ്ട്. അതുകൊണ്ട് തന്നെ ആര്‍സിബിക്ക് പരീക്ഷിക്കാം. ഡുപ്ലെസിസിനെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കുന്നതാവും നന്നാവുക. ഗ്ലെന്‍ മാക്‌സ് വെല്ലിന് നാലാം നമ്പറിലാവും അവസരം ലഭിക്കുക. പ്രമുഖരായ കോലിയേയും ഡുപ്ലെസിനെയും ഒരുമിച്ച് ഓപ്പണിങ്ങില്‍ പരീക്ഷിക്കുന്നത് ആര്‍സിബിക്ക് വലിയ തിരിച്ചടിയായേക്കും. പവര്‍പ്ലേയില്‍ മുതലാക്കാന്‍ ആഞ്ഞടിച്ച് കളിക്കുന്ന താരത്തെ തന്നെ കളത്തിലിറക്കേണ്ടതായുണ്ട്. ഡുപ്ലെസിസും കോലിയും ക്ലാസിക് ശൈലിയുള്ളവരായതിനാല്‍ ഒരാള്‍ മൂന്നാം നമ്പറിലിറങ്ങുന്നതാവും കൂടുതല്‍ ഗുണകരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications