Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റോയല്‍സ് ബാറ്റിങിനു ഒരു കുഴപ്പമുണ്ട്! ഇനി ഇതു നടക്കില്ലെന്നു ചോപ്ര

ഐപിഎല്ലിന്റെ 15ാം സീസണില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലറിനെ രാജസ്ഥാന്‍ റോയല്‍സ് അമിതമായി ആശ്രയിക്കുന്നതെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ബട്‌ലറിനൊപ്പം ടീമിലെ മറ്റു മാറ്റര്‍മാരും മതിയായ സംഭാവനകള്‍ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നടത്തണമെന്നു ചോപ്ര ആവശ്യപ്പെട്ടു. നിലവില്‍ റോയല്‍സിന്റെ മാത്രമല്ല ഈ സീസണിലെ ഐപിഎല്ലിലെ തന്നെ ടോപ്‌സ്‌കോററാണ് ബട്‌ലര്‍. മൂന്നു സെഞ്ച്വറികളടക്കം 588 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.

1

പഞ്ചാബ് കിങ്‌സുമായുള്ള റോയല്‍സിന്റെ മല്‍സരത്തിനു മുന്നോടിയായാണ് ബട്‌ലറിനെ ബാറ്റിങില്‍ കൂടുതലായി ആശ്രയിക്കുന്നത് റോയല്‍സിനു ഗുണം ചെയ്യില്ലെന്നു ചോപ്ര മുന്നറിയിപ്പ് നല്‍കിയത്. മുംബൈയിലെ വാംഖഡെയില്‍ വച്ചാണ് റോയല്‍സും മായങ്ക് അഗര്‍വാളിന്റെ പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടുന്നത്.

2

വാംഖഡെയില്‍ കളിക്കുന്നോള്‍ ജോസ് ബട്‌ലര്‍ക്കു സ്‌ഫോടനാത്മക തുടക്കം ലഭിക്കാറില്ല. ക്രീസിലെത്തിയാല്‍ കുറച്ചു സമയമെടുത്താണ് അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാറുള്ളത്. ഈ വേദിയില്‍ നേരത്തേ ബട്‌ലര്‍ പുറത്താവാതെ 70 റണ്‍സെടുത്തിട്ടുണ്ട്. ഒരു ബൗണ്ടറി പോലും അന്നു അടിച്ചില്ല. പക്ഷെ ആറു സിക്‌സറുകള്‍ നേടി. അന്നു സമയമെടുത്താണ് ബട്‌ലര്‍ തന്റെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയതെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

3

സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ ടീമംഗങ്ങളായ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ തന്നെ മറികടക്കുന്നത് ജോസ് ബട്‌ലര്‍ അത്ര കാര്യമാക്കുന്നില്ല. അദ്ദേഹത്തിനു അങ്ങനെയുള്ള യാതൊരു ഈഗോയുമില്ല. വിശാലമായ ഒരു ചിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ബട്‌ലര്‍. പഞ്ചാബ് കിങ്‌സിനെതിരേ ബട്‌ലര്‍ തീപ്പൊരി ഇന്നിങ്‌സ് കളിക്കണമെന്നു തന്നെയാണ് റോയല്‍സ് ആഗ്രഹിക്കുന്നത്. പക്ഷെ ബട്‌ലറെക്കൂടാതെ ടീമിനു മറ്റു ചിലത് കൂടി കുറച്ച് ആവശ്യമാണ്. മറ്റുള്ള ബാറ്റര്‍മാരും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കണമെന്നും ആകാശ് ചോപ്ര ആവശ്യപ്പെട്ടു.

4

രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങെടുത്താല്‍ അവസാനത്തെ കുറച്ചു മല്‍സരങ്ങളില്‍ ട്രെന്റ് ബോള്‍ട്ട് അത്ര മികച്ച ഫോമിലല്ല കാണപ്പെട്ടതെന്നു ആകാശ് ചോപ്ര വിലയിരുത്തി. തുടക്കത്തിലെ മല്‍സരങ്ങളില്‍ റോയല്‍സിന്റെ ബൗളിങ് നിര ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. പക്ഷെ പരിക്കു മാറി തിരിച്ചെത്തിയ ശേഷം ബോള്‍ട്ട് അത്ര മികച്ച ഫോമിലല്ല.

5

ബോള്‍ട്ട് ആദ്യ മല്‍സരങ്ങളില്‍ ഗംഭീരമായിട്ടാണ് ബൗള്‍ ചെയ്തത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്്‌സ് നായകന്‍ കെഎല്‍ രാഹുലിനെ പുറത്താക്കിയ അദ്ദേഹത്തിന്റെ ബോള്‍ വളരെ സ്‌പെഷ്യലായിരുന്നു. അതു ഇപ്പോഴും പുതുമയോടെ തന്നെ ഓര്‍മയില്‍ നില്‍ക്കുന്നു. പരിക്കു കാരണം ഒരു മല്‍സരം പിന്നീട് അദ്ദേഹത്തിനു നഷ്ടമായി. തിരിച്ചുവന്ന ശേഷം പഴയ ബോള്‍ട്ടിനെയല്ല കാണുന്നതെന്നും ആകാശ് ചോപ്ര വിശദമാക്കി.

6

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേര്‍ന്ന താരമാണ് ട്രെന്റ് ബോള്‍ട്ട്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും അത്ര തന്നെ വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 8.29 എന്ന ഇക്കോണമി റേറ്റിലാണിത്. പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തില്‍ ബോള്‍ട്ട് തുടക്കത്തില്‍ തന്നെ വിക്കറ്റ് നേടി ടീമിനു ബ്രേക്ക് ത്രൂ നല്‍കുമെന്ന പ്രതീക്ഷയിലാണ് റോയല്‍സ്. പവര്‍പ്ലേ ഓവറുകളിലാണ് കിവി സ്പീഡ് സ്റ്റാര്‍ കൂടുതല്‍ അപകടകാരിയാവാറുള്ളത്.

7

രാജസ്ഥാന്‍ റോയല്‍സ് ഒരു ഘട്ടത്തില്‍ വളരെ അനായാസം പ്ലേഓഫിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെന്നു ആകാശ് ചോപ്ര പറയുന്നു. അവസാനത്തെ രണ്ടു മല്‍സരങ്ങള്‍ക്കു മുമ്പ് റോയല്‍സ് അനായാസം പ്ലേഓഫില്‍ കടക്കുമെന്നും പഞ്ചാബ് യോഗ്യത നേടില്ലെന്നുമായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ഈയൊരു ഘട്ടത്തില്‍ മുന്നോട്ടുള്ള യാത്ര വളരെ കടുപ്പമേറിയതാണ്. ലീഗില്‍ പിടിമുറുക്കേണ്ടിയിരുന്നപ്പോള്‍ റോയല്‍സ് അവസാനത്തെ രണ്ടു മല്‍സരങ്ങളിലും പരാജയമേറ്റുവാങ്ങി. പഞ്ചാബാവട്ടെ അവസാന കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആധികാരികമായ വിജയം നേടിയെടുക്കുകയും ചെയ്തുവെന്നും ആകാശ് ചോപ്ര വിശദമാക്കി.

Story first published: Saturday, May 7, 2022, 10:54 [IST]
Other articles published on May 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+