Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇഷാനോ ശ്രേയസോ അല്ല, പ്രതിഫലത്തില്‍ ഞെട്ടിക്കുക രണ്ട് 'സീനിയേഴ്‌സ്', പ്രവചിച്ച് ഹോഗ്

1

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. 1200ലധികം താരങ്ങള്‍ മെഗാ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 590 താരങ്ങള്‍ക്കാണ് ആകെ അവസരം ലഭിച്ചത്.ഇതില്‍ 228 താരങ്ങള്‍ ദേശീയ ടീം താരങ്ങളും 335 താരങ്ങള്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാത്തവരുമാണ്. 48 താരങ്ങള്‍ക്ക് 2 കോടി അടിസ്ഥാന വില ലഭിക്കുമ്പോള്‍ 1.5 കോടി 20 താരങ്ങള്‍ക്കും ഒരു കോടി 34 താരങ്ങള്‍ക്കും അടിസ്ഥാന വിലയായി ലഭിക്കുന്നു.

ഇത്തവണത്തെ മെഗാ ലേലത്തെ കൂടുതല്‍ ആവേശകരമാക്കുന്നത് സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം തന്നെയാണ്. ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍, ക്വിന്റന്‍ ഡീകോക്ക്, ട്രന്റ് ബോള്‍ട്ട്, ഇഷാന്‍ കിഷന്‍ എന്നിങ്ങനെ നിരവധി പ്രതിഭകളാണ് മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നത്. ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, ഫഫ് ഡുപ്ലെസിസ് തുടങ്ങി സീനിയര്‍ താരങ്ങളും മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. ഇത്തവണ പ്രതിഫലത്തില്‍ ആര് റെക്കോഡിടുമെന്നതാണ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്.

1

പല പ്രമുഖരും ഇതിനോടകം തങ്ങളുടെ പ്രവചനം വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ ഇത്തവണ മെഗാ ലേലത്തില്‍ കൂടുതല്‍ പ്രതിഫലം നേടാന്‍ സാധ്യതയുള്ള താരങ്ങളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നറായ ബ്രാഡ് ഹോഗ്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരുമല്ല സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാനും ഫഫ് ഡുപ്ലെസിസുമാവും ലേലത്തില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുകയെന്നാണ് ഹോഗ് പ്രവചിച്ചിരിക്കുന്നത്. 7.5 കോടിയില്‍ കുറവ് തുക ഇരുവര്‍ക്കും പ്രതീക്ഷിക്കേണ്ടെന്നാണ് ഹോഗ് പറഞ്ഞത്.

'ഫഫ് ഡുപ്ലെസിസാവും ലേലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടാന്‍ സാധ്യതയുള്ള താരം. കാരണം അവനൊരു നായകനാണ്. സിഎസ്‌കെയ്‌ക്കൊപ്പം ആര്‍സിബി, കെകെആര്‍, പഞ്ചാബ് കിങ്‌സ് ടീമുകള്‍ ലേലത്തില്‍ ഡുപ്ലെസിസിനായി രംഗത്തുണ്ടാവും. ഈ മൂന്ന് ടീമിനും നായകനെ ആവിശ്യമാണ്. കൂടാതെ വലിയ അനുഭവസമ്പത്തുള്ള താരമാണവന്‍. 11 കോടിയെങ്കിലും അവന് ലഭിക്കും. ശിഖര്‍ ധവാന്‍ ടോപ് ഓഡറില്‍ വളരെ സ്ഥിരതയുള്ള താരമാണ്. ടീമുകള്‍ക്ക് മികച്ച ഇന്ത്യന്‍ താരങ്ങളെ ആവിശ്യമാണ്. എങ്കില്‍ മാത്രമെ വിദേശ താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനാവു. അതുകൊണ്ട് തന്നെ അവനും വലിയ പ്രതീക്ഷയിലാവും. 7.5 കോടിയില്‍ കുറവ് ധവാന് ലഭിച്ചാല്‍ അത് അത്ഭുതമാവും'- ഹോഗ് പറഞ്ഞു.

2

പ്രതിഫലത്തില്‍ ആദ്യ 10 സ്ഥാനങ്ങളിലെത്തുന്നവരെയാണ് ഹോഗ് പ്രവചിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ ആര്‍ അശ്വിന് 5 കോടിക്കും 7 കോടിക്കും ഇടയില്‍ ലഭിക്കുമെന്ന് അഭിപ്രായപ്പെട്ട ഹോഗ് പാറ്റ് കമ്മിന്‍സിന് 7.5 കോടി രൂപ ലഭിക്കുമെന്നും പ്രവചിച്ചു. കെകെആര്‍ റെക്കോഡ് തുകയ്ക്ക് 2020 സീസണില്‍ സ്വന്തമാക്കിയ കമ്മിന്‍സ് പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. ശ്രേയസ് അയ്യര്‍ക്ക് നാല് കോടിയാണ് ഹോഗിന്റെ പ്രവചനം. ഡേവിഡ് വാര്‍ണര്‍ക്ക് നാല് കോടി, കഗിസോ റബാദക്ക് അഞ്ച് കോടി, മുഹമ്മദ് ഷമിക്ക് അഞ്ച് കോടി, ക്വിന്റന്‍ ഡീകോക്കിന് അഞ്ച് കോടി എന്നിങ്ങനെയും ഹോഗ് പ്രവചിച്ചിട്ടുണ്ട്.

3

എന്നാല്‍ ഈ പ്രവചനം പാളാനാണ് സാധ്യത. ശ്രേയസ് അയ്യരെ നായകസ്ഥാനത്തേക്ക് ലക്ഷ്യമിട്ട് ആര്‍സിബി, കെകെആര്‍, പഞ്ചാബ് കിങ്‌സ് ടീമുകള്‍ സജീവമായി രംഗത്തുണ്ട്. 20 കോടി വരെ ശ്രേയസിനായി മുടക്കാന്‍ ടീമുകള്‍ തയ്യാറാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. വിക്കറ്റ് കീപ്പറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ ഇഷാന്‍ കിഷന് 10 കോടിക്ക് മുകളില്‍ പ്രതിഫലം ഉറപ്പാണ്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരം അനായാസം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവരിലൊരാളാണ്. മുംബൈ ഇന്ത്യന്‍സ് ഇഷാനെ തിരിച്ചെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Thursday, February 3, 2022, 18:16 [IST]
Other articles published on Feb 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+