Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ശ്രീശാന്തിനോട് നന്ദി കാട്ടാമായിരുന്നു', ടീമിലെടുത്തില്ല, സഞ്ജുവിനെ വിമര്‍ശിച്ച് ഫാന്‍സ്

1
IPL 2022 Auction: As Sreesanth Goes Unsold, Fans Say 'disrespecting His Contributions' | Oneindia

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ താരലേലം അവസാനിച്ചിരിക്കുകയാണ്. രണ്ട് ദിവസം നീണ്ടുനിന്ന വാശിയേറിയ മെഗാ ലേലത്തില്‍ 600 താരങ്ങള്‍ പങ്കെടുത്തെങ്കിലും 204 താരങ്ങള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. നിരവധി സൂപ്പര്‍ താരങ്ങള്‍ കോടികള്‍ വാരിയപ്പോള്‍ ആരാധകരെ വളരെയധികം നിരാശപ്പെടുത്തി ചില താരങ്ങള്‍ അണ്‍സോള്‍ഡാവുകയും ചെയ്തു. ഇതിലൊരാളാണ് കേരള പേസര്‍ എസ് ശ്രീശാന്ത്. മുന്‍ ഇന്ത്യന്‍ പേസര്‍ ഇത്തവണ മെഗാ ലേലത്തിന്റെ അന്തിമ പട്ടികയിലേക്ക് എത്തിയിരുന്നു. 50 ലക്ഷം അടിസ്ഥാന വിലയും ലഭിച്ചതോടെ ആരാധകരും താരവും വലിയ പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറായില്ല. 39കാരനായ താരത്തിന്റെ പേരുപോലും ലേലത്തില്‍ വിളിച്ചില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. ഒരു ടീമും ശ്രീശാന്തിനായി താല്‍പര്യം കാട്ടിയില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ശ്രീശാന്ത് അണ്‍സോള്‍ഡായതിന് പിന്നാലെ സഞ്ജു സാംസണെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍. രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജു സാംസണിന് ശ്രീശാന്തിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കാമായിരുന്നുവെന്നും എന്നാല്‍ സഞ്ജു അത് ചെയ്തില്ലെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്.

1

സഞ്ജു സാംസണെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത് ശ്രീശാന്താണെന്ന് നേരത്തെ സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ സഞ്ജുവിന് ഒരു ആവിശ്യം വന്നപ്പോള്‍ സഞ്ജു കൈവിട്ടെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. 39കാരനായ ശ്രീശാന്ത് അവസാന വര്‍ഷമാണ് ഇടവേളക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. കേരളത്തിനൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. ഉയര്‍ന്ന ഫിറ്റ്‌നസും താരത്തിനുണ്ടെന്നതിനാല്‍ വലിയ പ്രതീക്ഷവെച്ചിരുന്നെങ്കിലും ആരും പരിഗണിച്ചില്ല.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കവെയാണ് ശ്രീശാന്തിനെ ഒത്തുകളി കേസില്‍ പിടിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ രാജസ്ഥാന്‍ റോയല്‍സ് ഒരു കാരണവശാലും ശ്രീശാന്തിനെ തിരികെ എത്തിക്കാന്‍ തയ്യാറാവില്ലെന്നുറപ്പായിരുന്നു. ഒത്തുകളി കേസില്‍ ജയില്‍വാസം നേരിടേണ്ടി വന്ന ശ്രീശാന്ത് പിന്നീട് നീണ്ട വര്‍ഷങ്ങളുടെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കുറ്റ വിമുക്തനായത്. ആജീവനാന്ത വിലക്ക് ബിസിസി ഐയും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വലിയ നിയമ യുദ്ധത്തിനൊടുവിലാണ് ബിസിസി ഐ വിലക്ക് മാറ്റിയത്.

2

ഇതിന്റെ പ്രതികാര ബുദ്ധി ബിസിസി ഐയും കാട്ടിയെന്ന് തന്നെ പറയാം. എന്തായാലും ഇനിയൊരിക്കലും പ്രമുഖ ടൂര്‍ണമെന്റില്‍ ശ്രീശാന്തിന് കളിക്കാനാവില്ലെന്നുറപ്പായിരിക്കുകയാണ്. മെഗാ ലേലത്തിന് മുമ്പ് പല ടീമുകളും സമീപിച്ചിട്ടുണ്ടെന്നും ഇത്തവണ കളിക്കാന്‍ സാധിക്കുമെന്നുമുള്ള വലിയ പ്രതീക്ഷയാണ് ശ്രീശാന്തും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ലേലത്തില്‍ അണ്‍സോള്‍ഡായി. ലേലത്തിന് ശേഷം ഇനി ആരെങ്കിലും ശ്രീശാന്തിനെ സ്വന്തമാക്കാനുള്ള സാധ്യതയും കുറവാണ്.

50 ലക്ഷത്തിന് മുകളില്‍ പേഴ്‌സില്‍ ബാക്കിയുള്ള ടീമുകളുണ്ട്. എന്നാല്‍ ശ്രീശാന്തിനായി ആരും താല്‍പര്യം കാട്ടാനുള്ള സാധ്യത വളരെ കുറവാണ്. ഇത്തവണത്തത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹം രഞ്ജി ട്രോഫിയില്‍ കളിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇനിയൊരു പ്രമുഖ ടൂര്‍ണമെന്റ് കളിക്കാന്‍ സഞ്ജുവിന് സാധിക്കാത്തതിനാല്‍ത്തന്നെ അധികം വൈകാതെ അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കും.

3

ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ പേസ് നിരയുടെ മുഖമായി ശ്രീശാന്ത്. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ശ്രീശാന്ത് ഉള്‍പ്പെട്ടിരുന്നു. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീശാന്ത് എടുത്ത ക്യാച്ചിലൂടെയാണ് ഇന്ത്യ ലോകകപ്പ് കിരീടം നേടിയത്. ഇന്ത്യക്കായി 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റും 10 ടി20യില്‍ നിന്ന് ഏഴ് വിക്കറ്റും അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്. 44 ഐപിഎല്ലില്‍ നിന്നായി 8.14 ഇക്കോണമിയില്‍ 40 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. പഞ്ചാബ് കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, കൊച്ചി ടസ്‌കേഴ്സ് കേരള എന്നീ ടീമുകളുടെ ഭാഗമാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Story first published: Monday, February 14, 2022, 9:17 [IST]
Other articles published on Feb 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+