For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രാഹുലിന് എളുപ്പമല്ല, മുന്നില്‍ വെല്ലുവിളികളേറെ, മുന്നറിയിപ്പ് നല്‍കി ആകാശ്

ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതിയതായി എത്തുന്ന ടീമുകള്‍. ഇതില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായുള്ള കെ എല്‍ രാഹുലാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കാന്‍ പോവുകയാണ്. 2011ന് ശേഷം 10 ടീമുകളെ പങ്കെടുപ്പിച്ച് നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ത്തന്നെ ഇത്തവണ ഇരട്ടിയാവേശമാണ്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന സീസണില്‍ വലിയ മാറ്റങ്ങള്‍ ടീമുകളില്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതല്‍ ആവേശകരമായ പോരാട്ടം പ്രതീക്ഷിക്കാം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.

ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതിയതായി എത്തുന്ന ടീമുകള്‍. ഇതില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായുള്ള കെ എല്‍ രാഹുലാണ്. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്ന രാഹുലിനെ ലഖ്‌നൗ മെഗാ ലേലത്തിന് മുമ്പ് തന്നെ റാഞ്ചുകയായിരുന്നു. ഇന്ത്യയുടെ ഭാവി നായകന്മാരിലൊരാളായി വിലയിരുത്തപ്പെടുന്ന രാഹുലിന് ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടകതാണ്.

1

ഇപ്പോഴിതാ ഇത്തവണ കെ എല്‍ രാഹുലിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. അതിന്റെ കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നു. 'കെ എല്‍ രാഹുലിനെ നോക്കുക. അവനൊരു ക്ലീന്‍ സ്ലേറ്റാണ്. പഞ്ചാബ് കിങ്‌സില്‍ അവന്‍ സ്ലോ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. കാരണം ആ ടീമിന്റെ ശൈലി അതായിരുന്നു.

എന്നാല്‍ ലഖ്‌നൗവിലാണ് രാഹുലിപ്പോഴുള്ളത്. അവന്റെ പ്രകടനത്തെ ആശ്രയിച്ചാവും ടീമിന്റെ സ്വഭാവമുണ്ടാവുക. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തോടെ കളിക്കുക. അതാണ് രാഹുലിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. തന്റെ നായകമികവും രാഹുല്‍ തെളിയിക്കേണ്ടതായുണ്ട്. ആന്‍ഡി ഫ്‌ളവര്‍, ഗൗതം ഗംഭീര്‍ എന്നീ രണ്ട് പേര്‍ ഒപ്പമുണ്ട്. രണ്ട് പേരും വലിയ ക്രിക്കറ്റ് ബുദ്ധിയുള്ളവരാണ്. രാഹുലൊരു മികച്ച നായകനും താരവുമാണ്. അതിനെ ഏറ്റവും മികച്ചതായി ഉപയോഗിക്കേണ്ടതായുണ്ട്'- ആകാശ് ചോപ്ര പറഞ്ഞു.

2

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് ഇത്തവണ മികച്ച ടീം കരുത്തുണ്ട്. മാര്‍ക്കസ് സ്റ്റോയിനിസ്, രവി ബിഷ്‌നോയ് എന്നിവരെ നിലനിര്‍ത്തിയ ലഖ്‌നൗ ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍ തുടങ്ങി പല പ്രമുഖരെയും ഇത്തവണ ഒപ്പം കൂട്ടിയിട്ടുണ്ട്. ഇത്തവണ കപ്പടിക്കാന്‍ കെല്‍പ്പുള്ള ടീമുകളിലൊന്നാണ് ലഖ്‌നൗ.

3

രാഹുല്‍ നായകനെന്ന നിലയില്‍ ഇതുവരെ നടത്തിയ പ്രകടനങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. പഞ്ചാബ് കിങ്‌സിന്റെ നായകനായിരിക്കെ ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡിങ് വിന്യാസത്തിന്റെ പേരിലുമെല്ലാം രാഹുല്‍ നിരവധി തവണ പഴി കേട്ടിട്ടുണ്ട്. ഇന്ത്യന്‍ ടീമിനെ ടെസ്റ്റില്‍ നയിച്ചപ്പോഴും നിരാശപ്പെടുത്തി. നായകനെന്ന നിലയില്‍ ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിന് പലപ്പോഴും സാധിക്കാറില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും പലപ്പോഴും പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെടാറുണ്ട്.

4

പഞ്ചാബ് കിങ്‌സിനൊപ്പം മികച്ച ടീമില്ലെന്നത് രാഹുലിന് ന്യായീകരിക്കാന്‍ സാധിക്കുന്ന കാര്യമായിരുന്നെങ്കിലും ലഖ്‌നൗവിനൊപ്പം നിരാശപ്പെടുത്തിയാല്‍ അത് പറയാനാവില്ല. അതുകൊണ്ട് തന്നെ രാഹുലിന് ഇത്തവണ കാര്യങ്ങള്‍ കടുപ്പം തന്നെയാണ്. ടി20 ലോകകപ്പ് വരാനിരിക്കെ രാഹുലിന് ബാറ്റിങ്ങിലും മികവ് കാട്ടാനാവാത്ത പക്ഷം ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് സ്ഥാനത്തിനും ഭീഷണിയാവും.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീം: നിലനിര്‍ത്തിയവര്‍-കെഎല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയ്നിസ്, രവി ബിഷ്നോയ്. ലേലത്തില്‍ വാങ്ങിയവര്‍-ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബഡോണി, കൈല്‍ മയേഴ്സ്, കരണ്‍ ശര്‍മ്മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ്.

Story first published: Monday, March 21, 2022, 18:25 [IST]
Other articles published on Mar 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+