Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കെകെആര്‍ ഇത്തവണ വിയര്‍ക്കും, മൂന്ന് പ്രശ്‌നങ്ങള്‍ വലക്കും, എന്തൊക്കെയാണെന്നറിയാം

1

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇത്തവണ മികച്ച താരനിര എല്ലാ ടീമിനൊപ്പവും ഉള്ളതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. അവസാന സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ദിനം ആരാധകര്‍ കളിയാവേശത്തോടൊപ്പം ആഘോഷിക്കാനാവും. അവസാന സീസണില്‍ ഫൈനല്‍ കളിച്ച കെകെആര്‍ ഇത്തവണ വലിയ പ്രതീക്ഷയോടെയാണെത്തുന്നത്.

അവസാന സീസണിലെ ടീമിലെ നാല് താരങ്ങളെ നിലനിര്‍ത്തിത്തന്നെയാണ് കെകെആര്‍ മെഗാ ലേലത്തിലേക്കെത്തിയത്. വെങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ് കെകെആര്‍ നിലനിര്‍ത്തിയത്. പാറ്റ് കമ്മിന്‍സ്, നിധീഷ് റാണ എന്നിവരെയും ടീം തിരിച്ചെത്തിച്ചു. ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കി എത്തുന്ന കെകെആര്‍ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ ടീമിനെ ഇത്തവണ വലിയ തലവേദന സൃഷ്ടിക്കുന്ന മൂന്ന് കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നിലനിര്‍ത്തിയ താരങ്ങളെ അമിതമായി ആശ്രയിക്കുന്നു

നിലനിര്‍ത്തിയ താരങ്ങളെ അമിതമായി ആശ്രയിക്കുന്നു

കെകെആറിന്റെ നിലവിലെ ഏറ്റവും വലിയ പ്രശ്‌നം നിലനിര്‍ത്തിയ താരങ്ങളെ അമിതമായി ആശ്രയിക്കുന്നു എന്നതാണ്. ആന്‍ഡ്രേ റസല്‍, വെങ്കടേഷ് അയ്യര്‍ എന്നിവരില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നു. അവസാന സീസണില്‍ വെങ്കടേഷ് ഗംഭീര പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഇത്തവണ ആ മികവ് ആവര്‍ത്തിക്കാനാവുമോയെന്നതും കണ്ടറിയണം. റസല്‍ വമ്പനടിക്കാരനാണെങ്കിലും അവസാന സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല നടത്തിയത്. ഇവരെ നിലനിര്‍ത്തിയതില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നു. നിലനിര്‍ത്തിയ താരങ്ങള്‍ക്ക് കൃത്യമായ ബാക്കപ്പ് ഇല്ലാത്തത് കെകെആറിന് തിരിച്ചടിയായി മാറിയേക്കും.

ഐപിഎല്ലില്‍ കളിച്ച് അനുഭവസമ്പത്തുള്ള കീപ്പറില്ല

ഐപിഎല്ലില്‍ കളിച്ച് അനുഭവസമ്പത്തുള്ള കീപ്പറില്ല

അവസാന സീസണില്‍ കെകെആറിന്റെ വിക്കറ്റ് കീപ്പറായ ദിനേഷ് കാര്‍ത്തിക് ഇത്തവണ ടീമിനൊപ്പമില്ല. പകരം കെകെആര്‍ അനുഭവസമ്പത്തുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പറെയാരെയും ടീമിലെത്തിച്ചിട്ടില്ല. ഇത് ടീമിന് തിരിച്ചടിയായി മാറാന്‍ സാധ്യത കൂടുതലാണ്. ഷെല്‍ഡോന്‍ ജാക്‌സന്‍, സാം ബില്ലിങ്‌സ് എന്നിവരെയാണ് കെകെആര്‍ പ്രധാനമായും വിക്കറ്റ് കീപ്പര്‍മാരായി പരിഗണിക്കുന്നത്. ഇരുവരും വിക്കറ്റ് കീപ്പര്‍മാരെന്ന നിലയില്‍ മികവ് കാട്ടിയിട്ടുള്ളവരായാലും ഐപിഎല്ലില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ കളിച്ച് അനുഭവസമ്പത്തില്ല. ഇത് തിരിച്ചടിയായി മാറാനുള്ള സാധ്യത കൂടുതലാണ്. ഇതില്‍ ഷെല്‍ഡോന്‍ ജാക്‌സന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് കൂടുതലും കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ അനുഭവസമ്പത്തില്ലാത്ത വിക്കറ്റ് കീപ്പര്‍മാരുടെ അഭാവം ടീമിന് തിരിച്ചടിയായി മാറാന്‍ സാധ്യത കൂടുതലാണ്.

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ കുറവ്

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ കുറവ്

ഇത്തവണത്തെ കെകെആറിന്റെ ബാറ്റിങ് നിരയില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ കുറവുണ്ട്. ആന്‍ഡ്രേ റസലിനെ മാറ്റിനിര്‍ത്തിയാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളുടെ കുറവ് ടീമിലുണ്ട്. വെങ്കടേഷ് അയ്യരെയും വെടിക്കെട്ട് താരമെന്ന് വിളിക്കാനാവില്ല. ശ്രേയസ് അയ്യര്‍, നിധീഷ് റാണ, ഷെല്‍ഡോന്‍ ജാക്‌സന്‍ എന്നിവരെല്ലാം വമ്പനടിക്കാരനെന്ന് വിളിക്കാനാവാത്ത താരങ്ങളാണ്. അജിന്‍ക്യ രഹാനെയും ക്ലാസിക് താരമാണ്.

ഇത് കെകെആറിനെ ബാധിച്ചേക്കും. സുനില്‍ നരെയ്‌നെ ഇത്തവണ കെകെആര്‍ ഓപ്പണാറാക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. വെടിക്കെട്ട് നടത്താന്‍ നരെയ്‌നെ ഓപ്പണറാക്കി ഇറക്കാന്‍ സാധ്യതയുണ്ട്. അവസാന സീസണുകളിലൊന്നും നരെയ്‌ന് ഓപ്പണിങ്ങില്‍ കെകെആര്‍ അവസരം നല്‍കിയിരുന്നില്ല. പവര്‍ പ്ലേ മുതലാക്കാന്‍ ആര്‍ക്ക് സാധിക്കുമെന്നതാണ് പ്രധാന ചോദ്യം. ടോപ് ഓഡറിന് തിളങ്ങാനാവാത്ത പക്ഷം മധ്യനിരയില്‍ റസലിന് സമ്മര്‍ദ്ദം ഇരട്ടിക്കും. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം

നിലനിര്‍ത്തിയവര്‍- ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി. ലേലത്തില്‍ വാങ്ങിയവര്‍-പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, ശിവം മാവി, ഷെല്‍ഡണ്‍ ജാക്‌സണ്‍, അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, അനുകുല്‍ റോയ്, റാസിഖ് ദാര്‍, ബാബാ ഇന്ദ്രജിത്ത്, ചാമിക കരുണരത്‌നെ, അഭിജിത് തോമര്‍, പ്രഥം സിംഗ്, അശോക് ശര്‍മ്മ, സാം ബില്ലിംഗ്‌സ്, അലെക്സ് ഹേല്‍സ്, ടിം സൗത്തി, രമേഷ് കുമാര്‍, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമന്‍ ഖാന്‍.

Story first published: Friday, February 18, 2022, 16:10 [IST]
Other articles published on Feb 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+