Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണിയും കോലിയും പ്രശ്‌നമല്ല, പക്ഷേ രോഹിത് എന്റെ ഉറക്കം കെടുത്തി- ഗൗതം ഗംഭീര്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാരെന്ന ചോദ്യത്തിന് രോഹിത് ശര്‍മയെന്ന് തന്നെയാണ് ഉത്തരം. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മുംബൈ നേടിയ അഞ്ച് കിരീടങ്ങള്‍ അത് ശരിവെക്കും. നാല് തവണയാണ് എംഎസ് ധോണി സിഎസ്‌കെയെ കിരീടത്തിലേക്കെത്തിച്ചത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ ധോണിയാണെങ്കിലും ഐപിഎല്ലിലേക്ക് വരുമ്പോള്‍ രോഹിത്തിന് അല്‍പ്പം മുന്‍തൂക്കമുണ്ട്.

1

കിരീടം നേട്ടംവെച്ച് എടുത്തുപറയേണ്ട മറ്റൊരു നായകന്‍ ഗൗതം ഗംഭീറാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണയാണ് അദ്ദേഹം കിരീടത്തിലേക്കെത്തിച്ചത്. ഇന്ത്യന്‍ ടീമിന്റെ നായകനാവാന്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും കെകെആറിന്റെ നായകനായി ഗംഭീര പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോഴിതാ ഐപിഎല്ലില്‍ ക്യാപ്റ്റനായിരിക്കെ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ എതിര്‍ നായകന്‍ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗംഭീര്‍.

2

ധോണിയോ വിരാട് കോലിയോ അല്ല, രോഹിത് ശര്‍മയാണ് തന്റെ ഉറക്കം കെടുത്തിയതെന്നാണ് ഗംഭീര്‍ പറഞ്ഞത്. 'നായകനെന്ന നിലയില്‍ എന്റെ ഉറക്കം കെടുത്തിയ ഒരേയൊരു വ്യക്തി രോഹിത് ശര്‍മയാണ്. ക്രിസ് ഗെയ്ല്‍ എബി ഡിവില്ലിയേഴ്‌സ്, മറ്റുള്ളവരൊന്നും പ്രശ്‌നമായിരുന്നില്ല. എന്നാല്‍ രോഹിത് ശര്‍മ, അവനാണ് എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ രോഹിത്തിനെപ്പോലെ മിടുക്കനായ മറ്റൊരു നായകനില്ല'- ഗംഭീര്‍ പറഞ്ഞു.

3

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, റിക്കി പോണ്ടിങ് തുടങ്ങി ഇതിഹാസങ്ങളായ പല താരങ്ങളും കളിച്ചിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. പ്രഥമ സീസണില്‍ സച്ചിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ മുംബൈയെ നയിക്കാന്‍ രോഹിത് എത്തുന്നത് 2013ലാണ്. പാതിവഴിയില്‍ റിക്കി പോണ്ടിങ് പിന്മാറിയതോടെയാണ് രോഹിത്തിനെ തേടി ഈ ഭാഗ്യമെത്തിയത്.

രോഹിത്തിനെ നായകസ്ഥാനം ഏല്‍പ്പിച്ച മുംബൈക്ക് തെറ്റിയില്ല. മറ്റൊരു നായകനും സാധിക്കാത്ത അഞ്ച് കിരീട നേട്ടം ഇക്കാലയളവില്‍ മുംബൈക്കൊപ്പം രോഹിത് നേടിയെടുത്തു. ധോണിയെ വരെ പല തവണ കടത്തിവെട്ടാന്‍ രോഹിത്തിന്റെ തന്ത്രങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായി രോഹിത് ശര്‍മ എത്തിനില്‍ക്കുന്നതിന് പിന്നില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നടത്തിയ മിന്നും പ്രകടനങ്ങളാണ്.

4

മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും രോഹിത് ശര്‍മയെ പ്രശംസിച്ചു. മുംബൈ ഇന്ത്യന്‍സ് ചരിത്രത്തിലെ ടോപ് ഫോര്‍ താരങ്ങളെ തിരഞ്ഞെടുത്താല്‍ അതിലൊരാള്‍ രോഹിത് ശര്‍മയായിരിക്കുമെന്നാണ് ഇര്‍ഫാന്‍ പറഞ്ഞത്. ' മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ ചരിത്രത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന പേരാണ് രോഹിത് ശര്‍മയുടേത്. മുംബൈയുടെ എക്കാലത്തെയും മികച്ച നാല് താരങ്ങളെ പരിഗണിച്ചാല്‍ അതിലൊരാള്‍ രോഹിത് ശര്‍മയാവും' - ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

5

അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫില്‍ കടക്കാനായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് രോഹിത്തും സംഘവും ലക്ഷ്യംവെക്കുന്നത്. രോഹിത്തിനൊപ്പം സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ എന്നീ വമ്പന്മാരുമുണ്ട്. അതുകൊണ്ട് തന്നെ കെട്ടുറപ്പുള്ള അടിത്തറ ടീമിന് അവകാശപ്പെടാം. മാര്‍ച്ച് 27ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ഇത്തവണ മുംബൈയിലെ മൂന്ന് വേദികളിലായാണ് ഗ്രൂപ്പ് ഘട്ടത്തിലെ 55 മത്സരങ്ങളും നടക്കുന്നത്. അതുകൊണ്ട് മുംബൈക്ക് മാനസിക മുന്‍തൂക്കമുണ്ടാവുമെന്നുറപ്പ്.

6

ഇത്തവണ 10 ടീമുകള്‍ ടൂര്‍ണമെന്റിലുണ്ട്. അതുകൊണ്ട് തന്നെ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഓരോ ടീമിനും 14 മത്സരങ്ങള്‍ വീതം കളിക്കേണ്ടി വരും. ഈ മാസം 26ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം.

Story first published: Thursday, March 10, 2022, 13:03 [IST]
Other articles published on Mar 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+