Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഏറ്റവും മികച്ച നായകനാര് ? കോലിയും രോഹിത്തുമില്ല, ഡുപ്ലെസിസിന്റെ ടോപ് ത്രീ ഇതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ഇന്ന് ആരംഭവമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്. ഇത്തവണ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നതിനാല്‍ കൂടുതല്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റന്നതിനാല്‍ ആവേശം ഇരട്ടിക്കും. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ ടീമുകളിലെല്ലാം വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്.

1

അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഭിവാജ്യ ഘടകമായിരുന്നു ഫഫ് ഡുപ്ലെസിസ്. സ്റ്റാര്‍ ഓപ്പണര്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനാവുകയും ചെയ്തു. എന്നാല്‍ ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനാണ് ഡുപ്ലെസിസ്. ഇപ്പോഴിതാ ഏറ്റവും മികച്ച മൂന്ന് നായകന്മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഡുപ്ലെസിസ്. രോഹിത് ശര്‍മയേയും വിരാട് കോലിയേയും തഴഞ്ഞ ഡുപ്ലെസിസ് എംഎസ് ധോണി മികച്ച നായകന്മാരിലൊരാളായി പരിഗണിച്ചു.

1

ധോണിക്ക് കീഴില്‍ കളിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് കരുതുന്നതായി അഭിപ്രായപ്പെട്ട ഡുപ്ലെസിസ് സ്റ്റീഫന്‍ ഫ്‌ളമിങ്, ഗ്വെയിം സ്മിത്ത് എന്നിവരെയാണ് മികച്ച നായകന്മാരായി വിശേഷിപ്പിച്ചത്. 'മികച്ച പല നായകന്മാര്‍ക്ക് കീഴിലും എനിക്ക് കളിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗ്വെയിം സ്മിത്ത് ഇത്തരത്തില്‍ നായകമികവുകൊണ്ട് അത്ഭുതപ്പെടുത്തിയ ഒരാളാണ്.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഐപിഎല്ലിലേക്കെത്തി പിന്നീട് സിഎസ്‌കെയുടെ ഭാഗമായി. ഇത്രയും കാലം ധോണിക്ക് കീഴില്‍ കളിക്കാന്‍ സാധിച്ചതിനെ ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ ബുദ്ധി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അടുത്ത് നിന്ന് വീക്ഷിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ധോണിയുടെ ഓരോ നീക്കങ്ങളും എന്നെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്നതായിരുന്നു. സ്റ്റീഫന്‍ ഫ്‌ളമിങ്ങും മികച്ച നായകനായിരുന്നു. ഇപ്പോള്‍ അദ്ദേഹം മികച്ച നായകനാണ്'- ഫഫ് ഡുപ്ലെസിസ് പറഞ്ഞു.

2

ധോണിയുടെ വിശ്വസ്തന്മാരായ താരങ്ങളിലൊരാളായിരുന്നു ഡുപ്ലെസിസ്. ധോണിയുമായി വലിയ സൗഹൃദവും ഡുപ്ലെസിസ് കാത്തുസൂക്ഷിച്ചു. മെഗാ ലേലത്തില്‍ ഡുപ്ലെസിസിനെ തിരികെ എത്തിക്കാന്‍ സിഎസ്‌കെ ശ്രമിച്ചെങ്കിലും ഏഴ് കോടിക്ക് ആര്‍സിബി ഡുപ്ലെസിസിനെ സ്വന്തമാക്കുകയായിരുന്നു. ആര്‍സിബിക്കൊപ്പം താരത്തിന്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം. പരിശീലന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ഡുപ്ലെസിസിന് സാധിച്ചിട്ടുണ്ട്.

'എല്ലാ നായകന്മാര്‍ക്കും അവരുടേതായ കരുത്തുണ്ട്. വളരെ കാലത്തിന് ശേഷമാണ് നായകനെന്ന നിലയില്‍ ഞാന്‍ എന്റെ ശൈലി കണ്ടെത്തിയത്. എല്ലാ നായകന്മാരും അനുഭവസമ്പത്തില്‍ നിന്ന് തന്റേതായ ശെലി കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവരുടെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ നമുക്ക് പഠിക്കാന്‍ സാധിക്കും' -ഡുപ്ലെസിസ് കൂട്ടിച്ചേര്‍ത്തു.

3

ഇത്തവണ വലിയ വെല്ലുവിളിയാണ് ഡുപ്ലെസിസിന് മുന്നിലുള്ളത്. ഇടവേളക്ക് ശേഷം നായകസ്ഥാനത്തേക്കെത്തിയ ഡുപ്ലെസിസിന് ടീമിനെ മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോവുക കടുപ്പം തന്നെയാണ്. വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ് എന്നിവരുടെ ബാറ്റിങ്ങിനെ ആശ്രയിച്ചാണ് ആര്‍സിബിയുടെ എല്ലാ പ്രതീക്ഷകളും. ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാത്ത ടീമാണ് ആര്‍സിബി. ഡുപ്ലെസിസിന്റെ കീഴിലെത്തുമ്പോള്‍ അദ്ദേഹത്തിന് ടീമിനെ കിരീടത്തിലേക്കെത്തിക്കാനാവുമോയെന്ന് കണ്ടറിയാം.

4

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം: വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.

Story first published: Saturday, March 26, 2022, 16:11 [IST]
Other articles published on Mar 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+