For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കോലിയും രോഹിത്തും ഫോമൗട്ട്, നോ പ്രോബ്ലം!- പറഞ്ഞത് മുന്‍ താരം

ദാസ്ഗുപ്തയുടേതാണ് ഈ അഭിപ്രായം

ഐപിഎല്ലില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ മോശം ഫോം ആരാധകരെ മുഴുവന്‍ നിരാശരാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെയും ഇതു ബാധിക്കുമോയെന്നതാണ് ആരാധകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. പക്ഷെ ഇത്തരം ആശങ്കകളൊന്നും ഇന്ത്യയുടെ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്തയ്ക്കില്ല.

1

സീസണിലെ ആദ്യപാദ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോലിക്കും രോഹിത്തിനും ഒരു ഫിഫ്റ്റി പോലും കുറിക്കാനായിട്ടില്ല. കോലിയാവട്ടെ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ ഗോള്‍ഡന്‍ ഡെക്കായി പുറാത്താവുകയും ചെയ്തു. ഇതേ തുടര്‍ന്നു അദ്ദേഹത്തോടു ഐപിഎല്ലില്‍ നിന്നും പിന്‍മാറണമെന്നു പോലും രവി ശാസ്ത്രിയുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

2

വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഐപിഎല്ലില്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി ഈ സീസണില്‍ ഇനിയും ക്ലിക്കായിട്ടില്ലെന്നതു യാഥാര്‍ഥ്യമാണെങ്കിലും അതേക്കുറിച്ച് താന്‍ ആശങ്കപ്പെടുന്നില്ലെന്നു ദീപ് ദാസ്ഗുപ്ത പറയുന്നു. സീസണില്‍ കോലിയും രോഹിത്തും വലിയ ഇന്നിങ്‌സുകളൊന്നും കളിച്ചിട്ടില്ല. പക്ഷെ അതേക്കുറിച്ച് ഞാന്‍ അധികം ചിന്തിക്കുകയോ, വേവലാതിപ്പെടുകയോ ചെയ്യുന്നില്ല. പക്ഷെ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇരുവരും മികച്ച ഫോമിലുണ്ടാവണമെന്ന് നിങ്ങളെല്ലാം ആഗ്രഹിക്കുന്നു.

3

വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ മോശം പ്രകടനത്തില്‍ എനിക്കു ആശങ്കയുണ്ടാവാതിരിക്കാന്‍ ഒരു കാരണമുണ്ട്. കാരണം ഐപിഎല്ലില്‍ കളിക്കുന്നതും സ്വന്തം രാജ്യത്തിനു വേണ്ടി ഇറങ്ങുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. മാത്രമല്ല ഐപിഎല്ലിനു തൊട്ടു പിന്നാലെയല്ല ടി20 ലോകകപ്പ്. അതിനു ഇനിയും കുറച്ചു മാസങ്ങള്‍ കൂടിയുണ്ട്. ആറു മാസങ്ങക്കു ശേഷമാണ് ടി20 ലോകകപ്പ്. ഇതിനിടെ ഏഷ്യാ കപ്പും ചില പരമ്പകളുമെല്ലാം ഇന്ത്യ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിനു മുമ്പ് ഒരുപാട് മല്‍സരങ്ങളുള്ളതിനാല്‍ തന്നെ കോലി, രോഹിത് എന്നിവരെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നുമില്ലെന്നും ദാസ്ഗുപ്ത നിരീക്ഷിച്ചു.

4

മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ ഒരു മല്‍സരം പോലും ജയിക്കാതെ പ്ലേഓഫ് പോലും കാണാതെ പുറത്തായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് രോഹിത് ശര്‍മയുടെ മോശം ഫോം തന്നെയാണ്. നേരത്തേയെല്ലാം ടീം ഫ്‌ളോപ്പായാലും അദ്ദേഹം ബാറ്റിങില്‍ മികച്ച സംഭാവനകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ സീസണ്‍ ഇതിനു നല്ലൊരുണ ഉദാഹരണമാണ്. പക്ഷെ ഇത്തവണ രോഹിത്തും ടീമും ഒരുപോലെ നിരാശപ്പെടുത്തിയതോടെ മുംബൈ തുടര്‍ച്ചയായി എട്ടു കളികള്‍ തോല്‍ക്കുകയായിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 19.12 ശരാശരിയില്‍ 153 റണ്‍സ് മാത്രമേ ഹിറ്റ്മാനു നേടാനായിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 41 റണ്‍സാണ്.

5

രോഹിത് ശര്‍മയേക്കാള്‍ ദയനീയമാണ് വിരാട് കോലിയുടെ ബാറ്റിങ് പ്രകടനം. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാത്തതിനാല്‍ തന്നെ അദ്ദേഹം ബാറ്റിങില്‍ റണ്‍സ് വാരിക്കൂട്ടുമെന്നായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. പക്ഷെ മുമ്പൊരു സീസണിലും കണ്ടിട്ടില്ലാത്ത വിധം കോലി ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 16 ശരാശരിയില്‍ 107 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മുംബൈ ഇന്ത്യന്‍സുമായുള്ള കളിയില്‍ നേടിയ 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

6

ആദ്യത്തെ എട്ടു മല്‍സരങ്ങളിലും കോലി മൂന്നാംനമ്പറിലായിരുന്നു ബാറ്റ് ചെയ്തത്. പക്ഷെ ഈ പൊസിഷനില്‍ അദ്ദേഹം ബാറ്റിങില്‍ ക്ലിക്കാവാതിരുന്നതോടെ രാജസ്ഥാന്‍ റോയല്‍സുമായുള്ള അവസാന കളിയില്‍ കോലിക്കു ഓപ്പണിങിലേക്കു പ്രൊമോഷന്‍ നല്‍കി. ഇതിനു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിക്കൊണ്ടിരുന്ന യുവ ഓപ്പണര്‍ അനൂജ് റാവത്തിനെ പുറത്ത് ഇരുത്തേണ്ടിയും വന്നു. പക്ഷെ എന്നിട്ടും കാര്യമുണ്ടായില്ല. ഒമ്പതു റണ്‍സ് മാത്രമെടുത്ത് കോലി പുറത്താവുകയായിരുന്നു.

Story first published: Thursday, April 28, 2022, 12:08 [IST]
Other articles published on Apr 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+