Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മണ്ടന്‍ തീരുമാനമല്ല, രഹാനെ കെകെആറിന് അനുയോജ്യന്‍, മൂന്ന് കാരണങ്ങളറിയാം

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡാവുമെന്ന് കരുതിയ താരമാണ് അജിന്‍ക്യ രഹാനെ. ഏറെ നാളുകളായി ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്തുള്ള താരം അവസാന രണ്ട് സീസണിലെ ഐപിഎല്ലിലും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ രഹാനെ ലേലത്തിലെത്തിയപ്പോള്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപക്ക് കെകെആര്‍ താരത്തെ സ്വന്തമാക്കി. ഏവരെയും ഞെട്ടിപ്പിക്കുന്ന തീരുമാനം തന്നെയായിരുന്നു അത്.

അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്ന രഹാനെ രണ്ട് മത്സരം മാത്രമാണ് കളിച്ചത്. സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തി വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പില്ലാത്ത താരത്തെ എന്തിനാണ് കെകെആര്‍ വാങ്ങിയതെന്ന് പല ആരാധകരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ചോദിക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കെകെആര്‍ മാത്രമാണ് രഹാനെയില്‍ താല്‍പര്യം കാട്ടിയതെന്നതാണ് കൗതുകം. മണ്ടന്‍ തീരുമാനമെന്ന നിലയില്‍ പലരും വിമര്‍ശിക്കുമെങ്കിലും രഹാനെയെ ടീമിലെത്തിച്ചത് മോശം തീരുമാനമല്ല. മൂന്ന് കാരണങ്ങളിതാ.

അനുഭവസമ്പന്നനായ താരം

അനുഭവസമ്പന്നനായ താരം

ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ് രഹാനെയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. 2008 മുതല്‍ അദ്ദേഹം ടൂര്‍ണമെന്റിലുണ്ട്. മുംബൈ ഇന്ത്യന്‍സിലൂടെ കരിയര്‍ ആരംഭിച്ച രഹാനെ പിന്നീട് രാജസ്ഥാന്‍ റോയല്‍സിലേക്കെത്തി. ടീമിന്റെ നായകനെന്ന നിലയിലും പ്രവര്‍ത്തിച്ച് മികവ് കാട്ടാന്‍ അദ്ദേഹത്തിനായിരുന്നു. 151 ഐപിഎല്ലില്‍ നിന്ന് 3941 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ടീമിലെ മറ്റ് താരങ്ങള്‍ക്ക് മാനസികമായി പിന്തുണ നല്‍കാനും നായകനെ സഹായിക്കാനും രഹാനെക്ക് സാധിക്കും. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ മിടുക്കനായ നായകനാണ് താനെന്ന് ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായിരിക്കെ അദ്ദേഹം തെളിയിച്ചതാണ്. ഉടച്ചുവാര്‍ക്കലിന് ശേഷം എത്തുന്ന കെകെആറിന് രഹാനെയെപ്പോലൊരു താരത്തിന്റെ സാന്നിധ്യം അത്യാവശ്യമാണ്.

ഓപ്പണിങ്ങിലും മധ്യനിരയിലും ഉപയോഗിക്കാം

ഓപ്പണിങ്ങിലും മധ്യനിരയിലും ഉപയോഗിക്കാം

അവസാന രണ്ട് സീസണിലും കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും രഹാനെയെ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല. ടോപ് ഓഡറിലും മധ്യനിരയിലും ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് മികവുണ്ട്. വമ്പനടിക്കാരനല്ലെങ്കിലും നിലയുറപ്പിച്ച് കളിച്ച് സഹതാരങ്ങള്‍ക്ക് തകര്‍ത്തടിക്കാന്‍ അവസരമൊരുക്കാന്‍ രഹാനെക്ക് സാധിക്കും. ടീമിന്റെ ആംഗര്‍ റോളില്‍ ഉപയോഗിക്കാന്‍ അദ്ദേഹം എന്തുകൊണ്ടും യോഗ്യനാണ്. നിലയുറപ്പിച്ച് കിട്ടിയാല്‍ 20 ഓവറും ബാറ്റ് ചെയ്യാനുള്ള മികവുമുണ്ട്. രണ്ട് തവണ സെഞ്ച്വറി നേടിയത് അദ്ദേഹത്തിന്റെ ബാറ്റിങ് മികവ് തെളിയിക്കുന്നത് തന്നെയാണ്. മധ്യനിരയില്‍ ബാറ്റ് ചെയ്ത് ടീമിന് അടിത്തറയേകാനും രഹാനെക്ക് മികവുണ്ട്. ഫോമിലേക്കെത്തിയാല്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

യുവതാരങ്ങള്‍ക്ക് കരുത്താവാനാവും

യുവതാരങ്ങള്‍ക്ക് കരുത്താവാനാവും

ടീമിലെ യുവതാരങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി മികച്ച പ്രകടനത്തിലേക്കെത്താന്‍ രഹാനെക്ക് സഹായിക്കാനാവും. ലഭിക്കുന്ന വിവരം അനുസരിച്ച് ശ്രേയസ് അയ്യരാവും കെകെആറിന്റെ നായകന്‍. ശ്രേയസിന് സമ്മര്‍ദ്ദമുണ്ടാവുന്ന സാഹചര്യത്തില്‍ പിന്തുണ നല്‍കി ടീമിന് കരുത്തേകാന്‍ രഹാനെക്ക് സാധിക്കും. അതുകൊണ്ട് തന്നെ രഹാനെ ടീമിലുള്ളത് കരുത്താണ്. രഹാനെയുടെ അനുഭവസമ്പത്തിനെ മുതലാക്കാമെന്ന ഉദ്ദേശത്തോടെ തന്നെയാവും കെകെആര്‍ അദ്ദേഹത്തെ ടീമിലെത്തിച്ചിട്ടുള്ളതെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, February 13, 2022, 19:25 [IST]
Other articles published on Feb 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+