For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സഞ്ജു പുറത്ത്, ക്യാപ്റ്റനായി ഹാര്‍ദിക്- ഇതാ സച്ചിന്റെ സൂപ്പര്‍ ഇലവന്‍

പല വമ്പന്‍മാരും പുറത്തായി

ഐപിഎല്ലിന്റെ 15ാം സീസണില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരെ ഉള്‍പ്പെടുത്തി സൂപ്പര്‍ ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇത്തവണ ഫ്‌ളോപ്പായി മാറിയ പല വമ്പന്‍ കളിക്കാരെയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ ഇലവനില്‍ നിന്നും തഴഞ്ഞിരിക്കുകയാണ്. വിരാട് കോലി, രോഹിത് ശര്‍മ, എംഎസ് ധോണി തുടങ്ങിയ വമ്പന്‍ കളിക്കാരൊന്നും തന്നെ ഇലവനില്‍ ഇടം പിടിച്ചില്ല.

sachin

കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്‍മാരായ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് സച്ചിന്റെ ഇലവനെ നയിക്കുക. എന്നാല്‍ 2008ലെ പ്രഥമ സീസണിനു ശേഷം ആദ്യമായി രാജസ്ഥാന്‍ റോയല്‍സിനെ റണ്ണറപ്പാക്കിയ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ സച്ചിന്‍ തന്റെ ഇലവനില്‍ നിന്നും തഴഞ്ഞിരിക്കുകയാണ്.

hardik

കളിക്കാരുടെ പ്രശസ്തിയോ അവരുടെ മുന്‍കാല പ്രകടനങ്ങളോ ഈ ടീം സെലക്ഷനില്‍ മാനദണ്ഡമായിട്ടില്ലെന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. ഈ സീസണില്‍ അവരുടെ പ്രകടനവും, അവര്‍ക്ക് എന്തു നേടാന്‍ കഴിഞ്ഞുവെന്നതും അടിസ്ഥാനമാക്കിയാണ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നു സച്ചിന്‍ തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി. ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. മനസില്‍ വ്യക്തതയുള്ള, സജീവമായ നായകനായിരുന്നു അദ്ദേഹം. നിങ്ങള്‍ക്കു ആഘോഷിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ക്യാപ്റ്റന്‍ എതിരാളികളെ മറികന്നുവെന്നാണ് അതിന്റെയര്‍ഥം. ഹാര്‍ദിക് അതു തന്നെയാണ് ചെയ്തിരിക്കുന്നതെന്നും സച്ചിന്‍ വിലയിരുത്തി.

buttler

സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറും പഞ്ചാബ് കിങ്‌സിന്റെ ശിഖര്‍ ധവാനുമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. വലംകൈ- ഇടംകൈ കോമ്പിനേഷന്‍ വേണമെന്നതിനാലാണ് ഇരുവരെയും താന്‍ തിരഞ്ഞെടുത്തതെന്നു സച്ചിന്‍ വ്യക്തമാക്കി.
റോയല്‍സിനായി ഈ സീസണില്‍ നാലു സെഞ്ച്വറികളടക്കം ബട്‌ലര്‍ വാരിക്കൂട്ടിയത് 863 റണ്‍സാണ്. ധവാനാവട്ടെ 14 മല്‍സരങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 460 റണ്‍സുമാണ്. പഞ്ചാബ് ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.

kl rahul

മൂന്നാം നന്വറില്‍ സച്ചിന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലിനെയാണ്. ജോസ് ബട്‌ലര്‍ കഴിഞ്ഞാല്‍ ഈ സീസണില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് അദ്ദേഹം. 15 ഇ്ന്നിങ്‌സുകളില്‍ നിന്നും രണ്ടു സെഞ്ച്വറികളടക്കം രാഹുല്‍ 616 റണ്‍സ് അടിച്ചെടുത്തിരുന്നു. രാഹുലിന്റെ സ്ഥിരത എനിക്ക് ഇഷ്ടമാണ്. സിംഗിളുകളെടുത്ത് കളിക്കാന്‍ കഴിയുന്ന അദ്ദേഹത്തിനു ആഗ്രഹിക്കുമ്പോഴെല്ലാം സിക്‌സുകളടിക്കാനുള്ള ശേഷിയുണ്ടെന്നും സച്ചിന്‍ വിലരുത്തി.

david miller

നാലാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില നിര്‍ണായക ഇന്നിങ്‌സുകള്‍ ഹാര്‍ദിക് കളിച്ചിട്ടുണ്ട്. കെഎല്‍ രാഹുലിനെപ്പോലെ അനായാസം സിക്‌സറകളടിക്കാന്‍ അദ്ദേഹത്തിനു കഴിയും. അസാമാന്യ കരുത്താണ് ഹാര്‍ദിക്കിന്റെ ബാറ്റിങിനുള്ളതെന്നും സച്ചിന്‍ നിരീക്ഷിച്ചു.
അഞ്ചാം നമ്പറില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ സൗത്താഫ്രിക്കന്‍ താരം ഡേവിഡ് മില്ലറാണ്. സീസണില്‍ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ജിടിക്കായി അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. പഞ്ചാബ് കിങ്‌സിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദിനേശ് കാര്‍ത്തിക് എന്നിവരാണ് ഇലവനില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ കളിക്കുക. ഇലവന്റെ വിക്കറ്റ് കാക്കുന്നതു ഡിക്കെയാണ്.

dinesh karthik

ലിവിങ്‌സ്റ്റണ്‍ സിക്‌സറുകളടിക്കാന്‍ മിടുക്കനായ അപകടകാരിയായ പ്ലെയറാണ്. ആറാം നമ്പര്‍ മികച്ച പൊസിഷനാണ്. ലിവിങ്സ്റ്റിന്റെ ബൗളിങും ടീമിനു ഗുണം ചെയ്യും. അതേസമയം, ഈ സീസണില്‍ അസാധാരണ സ്ഥിരതയാണ് കാര്‍ത്തിക് കാഴ്ചവച്ചത്. നല്ല നിയന്ത്രണ അദ്ദേഹത്തില്‍ കാണാമായിരുന്നു, കൂടാതെ വളരെ കൂളായിട്ടാണ് ബാറ്റും വീശിയത്. ഒരു ബാറ്റര്‍ വളരെ ശാന്തനും 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാനുള്ള ശേഷിയുമുണ്ടെങ്കില്‍ അയാള്‍ അപകടകാരിയാണ്. അതു തന്നെയായിരുന്നു ഈ സീസണിലെ കാര്‍ത്തികെന്നും സച്ചിന്‍ വിലയിരുത്തി.

mohammad shami

ഗുജറാത്ത് ടൈറ്റന്‍സ് സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ജിടിയുടെ തന്നെ വെറ്ററന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി, മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് സച്ചിന്റെ ഇലവനിലെ ബൗളര്‍മാര്‍.

സച്ചിന്റെ ഐപിഎല്‍ ഇലവന്‍

സച്ചിന്റെ ഐപിഎല്‍ ഇലവന്‍

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍ റോയല്‍സ്), ശിഖര്‍ ധവാന്‍ (പഞ്ചാബ് കിങ്‌സ്), കെഎല്‍ രാഹുല്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍, ഗുജറാത്ത് ടൈറ്റന്‍സ്), ഡേവിഡ് മില്ലര്‍ (ഗുജറാത്ത് ടൈറ്റന്‍സ്), ലിയാം ലിവിങ്സ്റ്റണ്‍ (പഞ്ചാബ് കിങ്‌സ്), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), റാഷിദ് റാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്), മുഹമ്മദ് ഷമി (ഗുജറാത്ത് ടൈറ്റന്‍സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), യുസ്വേന്ദ്ര ചാഹല്‍ (രാജസ്ഥാന്‍ റോയല്‍സ്).

Story first published: Tuesday, May 31, 2022, 10:19 [IST]
Other articles published on May 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+