IPL 2022: ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത ഐപിഎല്‍ 11 ഇതാ, രോഹിത് ശര്‍മക്ക് ഇടമില്ല

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ ടൂര്‍ണമെന്റാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. 2008ല്‍ ടി20 ഫോര്‍മാറ്റ് സജീവമായി വരുന്ന കാലഘട്ടത്തിലാണ് ഐപിഎല്‍ വിപ്ലവകരമായി എത്തുന്നത്. അന്നത്തെ കാലത്ത് ലീഗ് ക്രിക്കറ്റുകള്‍ അധികം ആര്‍ക്കും സുപരിചിതമല്ലായിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ വരവ് ടി20 ഫോര്‍മാറ്റിന്റെ സ്വീകാര്യത ഉയര്‍ത്തി. ഇന്ന് യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേക്കെത്താനുള്ള ചവിട്ടുപടിയായി ഐപിഎല്‍ മാറിക്കഴിഞ്ഞു.
ഇന്നത്തെ ഇന്ത്യന്‍ ടീമിലുള്ള പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലിലൂടെ കളിച്ച് മികവ് തെളിയിച്ചെത്തിയവരാണ്. രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങി സീനിയര്‍ ക്രിക്കറ്റര്‍മാരെയും യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ ഇങ്ങനെ നീളുന്ന വലിയ പട്ടികയുടെയും വളര്‍ച്ച ഐപിഎല്ലിലൂടെയാണ്.
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരങ്ങളാണ് നിലവിലെ സൂപ്പര്‍ താരങ്ങളെല്ലാം. വിരാട് കോലി, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ എന്നിവര്‍ക്കെല്ലാം ടൂര്‍ണമെന്റില്‍ മികച്ച റെക്കോഡുകള്‍ തന്നെ അവകാശപ്പെടാനാവും. ഇത്തവണ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ ഉള്‍പ്പെടുന്ന വാശിയേറിയ പോരാട്ടം തന്നെയാണ് പുരോഗമിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ച് ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത ഐപിഎല്‍ 11 തിരഞ്ഞെടുത്താല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും ? പരിശോധിക്കാം.

ക്രിസ് ഗെയ്ല്‍-ഡേവിഡ് വാര്‍ണര്‍
ഓപ്പണര്‍മാരായി ക്രിസ് ഗെയ്‌ലിനും ഡേവിഡ് വാര്‍ണറിനുമാണ് സ്ഥാനം. മുംബൈ ഇന്ത്യന്‍സ് നായകനും സൂപ്പര്‍ ഓപ്പണറുമായ രോഹിത് ശര്‍മക്ക് ഈ പ്ലേയിങ് 11ല്‍ ഇടമില്ല. ഗെയ്‌ലും വാര്‍ണറും അതി ഗംഭീര റെക്കോഡുള്ളവരും സീനിയേഴ്‌സുമായ ഓപ്പണര്‍മാരാണ്. യൂനിവേഴ്‌സല്‍ ബോസായ ക്രിസ് ഗെയ്ല്‍ ടി20 ഫോര്‍മാറ്റിലെ ഇതിഹാസമാണെന്ന് പറയാം. 142 ഐപിഎല്ലില്‍ നിന്നായി 4965 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ഇതില്‍ ആറ് സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 405 ഫോറും 357 സിക്‌സും പറത്തിയ ഗെയ്ല്‍ കെകെആര്‍, ആര്‍സിബി, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായാണ് ഐപിഎല്ലില്‍ കളിച്ചത്.
സഹ ഓപ്പണറായ ഡേവിഡ് വാര്‍ണര്‍ക്കം ഗംഭീര റെക്കോഡാണ് ഐപിഎല്ലിലുള്ളത്. ഓസ്‌ട്രേലിയക്കാരനായ താരം 157 മത്സരത്തില്‍ നിന്ന് 5713 റണ്‍സാണ് നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് വാര്‍ണറുടെ പേരിലാണ്. 559 ഫോറും 209 സിക്‌സുമാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്.

വിരാട് കോലി, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്
മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് സ്ഥാനം. മുന്‍ ഇന്ത്യ, ആര്‍സിബി നായകനായ വിരാട് കോലി ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. 217 മത്സരത്തില്‍ നിന്ന് 6469 റണ്‍സാണ് കോലി നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 43 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 563 ഫോറും 213 സിക്‌സുമാണ് കോലിയുടെ പേരിലുള്ളത്. 2016 സീസണില്‍ നാല് സെഞ്ച്വറികളുമായി റെക്കോഡ് പ്രകടനമാണ് കോലി നടത്തിയിട്ടുള്ളത്.
നാലാം നമ്പറില്‍ സുരേഷ് റെയ്‌നക്കാണ് അവസരം. മുന്‍ സിഎസ്‌കെ വൈസ് ക്യാപ്റ്റനായ റെയ്‌ന മൂന്നാം നമ്പറില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. 205 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള റെയ്‌ന 5528 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 506 ഫോറും 203 സിക്‌സും അദ്ദേഹം പറത്തിയിട്ടുണ്ട്. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. 25 വിക്കറ്റുകളാണ് വീഴ്ത്തിയത്.

എബി ഡിവില്ലിയേഴ്‌സാണ് അഞ്ചാം നമ്പറില്‍. 184 മത്സരത്തില്‍ നിന്ന് 5162 റണ്‍സാണ് എബിഡി നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള അപൂര്‍വ്വ പ്രതിഭയാണ് എബിഡി. 413 ഫോറും 251 സിക്‌സും എബിഡി ടൂര്‍ണമെന്റില്‍ പറത്തിയിട്ടുണ്ട്.

എംഎസ് ധോണി, ആന്‍ഡ്രേ റസല്‍, രവീന്ദ്ര ജഡേജ
ആറാം നമ്പറില്‍ നായകനും വിക്കറ്റ് കീപ്പറുമായി എംഎസ് ധോണിയാണുള്ളത്. സിഎസ്‌കെയെ നാല് കിരീടത്തിലേക്ക് നയിച്ച ധോണിയുടെ നായകനെന്ന നിലയിലെ റെക്കോഡുകള്‍ക്ക് വട്ടം വെക്കാന്‍ നിലവില്‍ മറ്റൊരു താരത്തിനും കഴിയില്ല. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് ധോണി. ഇത്തവണയും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയുണ്ട്. 229 ഏകദിനത്തില്‍ നിന്ന് 4886 റണ്‍സാണ് ധോണി നേടിയത്. 24 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
ഏഴാമനായി കെകെആറിന്റെ വെസ്റ്റ് ഇന്‍ഡീസ് കരുത്ത് ആന്‍ഡ്രേ റസലാണ്. വെടിക്കെട്ട് ബാറ്റുകൊണ്ട് ഫിനിഷ് ചെയ്യാനും മീഡിയം പേസുകൊണ്ട് വിക്കറ്റ് വീഴ്ത്താനും റസല്‍ മിടുക്കനാണ്. 93 ഐപിഎല്ലില്‍ നിന്ന് 10 അര്‍ധ സെഞ്ച്വറിയടക്കം 1927 റണ്‍സാണ് റസല്‍ നേടിയത്. 82 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.
സിഎസ്‌കെയുടെ രവീന്ദ്ര ജഡേജയാണ് എട്ടാമന്‍. പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ ഇടം കൈയനായ ജഡേജക്ക് മികവുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ജഡേജ. 209 ഐപിഎല്ലില്‍ നിന്ന് 2499 റണ്‍സും 132 വിക്കറ്റും ജഡേജ വീഴ്ത്തിയിട്ടുണ്ട്.

സുനില്‍ നരെയ്ന്‍, ലസിത് മലിംഗ, ജസ്പ്രീത് ബുംറ
കെകെആറിന്റെ മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറായ സുനില്‍ നരെയ്‌നാണ് ഒമ്പതാം നമ്പറില്‍. സ്പിന്‍ ഓള്‍റൗണ്ടറായ താരം സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയിട്ടുള്ള ബൗളര്‍മാരിലൊരാളാണ്. 143 ഐപിഎല്ലില്‍ നിന്ന് 981 റണ്‍സും 150 വിക്കറ്റുമാണ് നരെയ്‌ന്റെ പേരിലുള്ളത്.
മുന്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ലസിത് മലിംഗയാണ് 10ാമന്‍. 122 മത്സരത്തില്‍ നിന്ന് 170 വിക്കറ്റുകളാണ് മലിംഗ വീഴ്ത്തിയത്. ഈ സീസണിലാണ് മലിംഗയുടെ ഈ റെക്കോഡിനെ സിഎസ്‌കെയുടെ ഡ്വെയ്ന്‍ ബ്രാവോ മറികടന്നത്. 11ാമന്‍ മുംബൈ ഇന്ത്യന്‍സിന്റെ തന്നെ ജസ്പ്രീത് ബുംറയാണ്. 115 മത്സരങ്ങളില്‍ നിന്ന് 135 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മലിംഗയുടെ ബുംറയും യോര്‍ക്കറുകള്‍ക്കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്നവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications