Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup 2022: ഹാര്‍ദിക് ക്യാപ്റ്റന്‍! രോഹിത്തും കോലിയും പുറത്ത്- ചോപ്രയുടെ ഇന്ത്യന്‍ ടീം

ഈ സീസണിലെ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മിന്നുന്ന പ്രകടനം നടത്തിയ താരങ്ങളെ മാത്രമുള്‍പ്പെടുത്തി ഇന്ത്യന്‍ ടീമിനെ ഇറക്കിയാല്‍ എങ്ങനെയിരിക്കും? പ്രശസ്തിയോ, ഇതുവരെയുള്ള പ്രകടനങ്ങളോ പരിഗണിക്കണിക്കാതെ ഐപിഎല്ലിലെ ഫോം മാത്രം പരിഗണിച്ച് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ആകാശ് ചോപ്ര.

aakash chopra

സ്വന്തം യൂടൂബ് ചാനലിലൂടെയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്റുമായ ചോപ്ര ഒരു സര്‍പ്രൈസ് ഇന്ത്യന്‍ ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ ഫ്‌ളോപ്പായതിനാല്‍ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരൊന്നും തന്നെ ടീമില്‍ ഇടം നേടിയിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

virat kohli- rohit sharma

രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ ബാറ്റിങ് സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല നിലവിലെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ റിഷഭ് പന്തിനും ആകാശ് ചോപ്രയുടെ ഇന്ത്യന്‍ ഇലവനില്‍ ഇടം പിടിക്കാനായിട്ടില്ല. മൂന്നു പേരും ഐപിഎല്ലില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കോലിക്കു 16 മല്‍സരങ്ങളില്‍ നിന്നും നേടാനായത് 341 റണ്‍സാണ്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് 14 മല്‍സരങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 268 റണ്‍സാണ്.

kl rahul

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായി ആകാശ് ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത് കെഎല്‍ രാഹുലിനെയും ഇഷാന്‍ കിഷനെയുമാണ്. മൂന്നാം നമ്പറിലുള്ളത് ഇനിയും അരങ്ങേറിയിട്ടില്ലാത്ത രാഹുല്‍ ത്രിപാഠിയാണ്.
ഞാന്‍ ടീമിലെടുക്കുന്ന ആദ്യത്തെയാള്‍ രാഹുലാണ്. 15-17 ഓവറുകള്‍ വരെ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. ടി20യിലെ ഗണ്‍ ബാറ്ററാണ് രാഹുല്‍. ഈ സീസണിലെ ഐപിഎല്ലില്‍ 600ന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു.

ishan kishan

ഇഷാനെയാണ് ഞാന്‍ രാഹുലിനൊപ്പം നിര്‍ത്തുന്നത്. ഇഷാന്റെ സ്‌കോറുകള്‍ അത്ര മോശമാണെന്നു പറയാന്‍ കഴിയില്ല. മൂന്നാം നമ്പറില്‍ ത്രിപാഠിയാണ്. ഈ ഐപിഎല്ലില്‍ അദ്ദേഹം വളരെ നന്നായി കളിച്ചിട്ടുണ്ട്. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള ത്രിപാഠി മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുണ്ട്.

suryakumar yadav

നാലാംനമ്പറില്‍ ഞാന്‍ തിരഞ്ഞെടുക്കുക സൂര്യകുമാര്‍ യാദവിനെയാണ്. ഈ സീസണിലെ എല്ലാ മല്‍സരങ്ങളിലും അദ്ദേഹത്തിനു കളിക്കാനായിട്ടില്ല. പക്ഷെ കളിച്ച മല്‍സരങ്ങളില്‍ വ്യത്യസ്ത തലത്തിലുള്ള പ്രകടനമായിരുന്നു സ്‌കൈയുടേതെന്നും ആകാശ് ചോപ്ര വിശദമാക്കി.
ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള ആദ്യ ശ്രമത്തില്‍ തന്നെ ഈ സീസണിലെ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്‍മാരാക്കിയ ഹാര്‍ദിക് പാണ്ഡ്യയെയാണ് ടി20 ലോകകപ്പില്‍ ചോപ്ര ഇന്ത്യയുടെ ക്യാപ്റ്റനാക്കിയിരിക്കുന്നത്.

hardik pandya

ഈ ഐപിഎല്ലിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് എന്നെ സംബന്ധിച്ച് ഹാര്‍ദിക് പാണ്ഡ്യയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഞാന്‍ ടീമിന്റെ നായകനാവുകയും ചെയ്തിരിക്കുകയാണ്. മധ്യനിരയിലും ഫിനിഷറായും ഹാര്‍ദിക്കിനു കളിക്കാന്‍ സാധിക്കും. അതിനു ശേഷം വിക്കറ്റ് കീപ്പറായി ഞാന്‍ തിരഞ്ഞെടുക്കുക ദിനേശ് കാര്‍ത്തിക്കിനെയാണ്. ഡിക്കെയ്ക്ക് 180-190 സ്‌ട്രൈക്ക് റേറ്റുണ്ട്, ഒരു മല്‍സരങ്ങള്‍ അദ്ദേഹം ഫിനിഷ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

krunal pandya

രവീന്ദ്ര ജഡജേ, അക്ഷര്‍ പട്ടേല്‍ എന്നിവരെ തഴഞ്ഞ ആകാശ് ചോപ്ര ക്രുനാല്‍ പാണ്ഡ്യയെ പകരം ടീമിലെടുത്തു. ബൗളിങ് നിരയില്‍ ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, യുസ്വന്ദ്ര ചാഹല്‍ എന്നിവരാണുള്ളത്.
ഏഴാം നമ്പര്‍ ക്രുനാലിനാണ് ഞാന്‍ നല്‍കുന്നത്. കാരണം അദ്ദേഹത്തിനു മികച്ച ഐപിഎല്‍ സീസണായിരുന്നു ഇത്. വളറെ ഇക്കണോമിക്കല്‍ ബൗളറായ ക്രുനാല്‍ നിര്‍ണായക റണ്‍സും നേടി. ബാറ്റിങില്‍ മുന്നിലേക്കും താഴേക്കുമിറങ്ങി കളിക്കാന്‍ അദ്ദേഹത്തിനാവും.

yuzvendra chahal

യുസി ചാഹല്‍ എന്റെ ടീമില്‍ വേണം. നാലു ഫാസ്റ്റ് ബൗളര്‍മാരാണ് ഈ ടീമിലുള്ളത്. ഹാര്‍ദിക്കിനെക്കൂടാതെ മുഹമ്മദ് ഷമി, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇവര്‍. സഞ്ജു സാംസണ്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ റിസര്‍വ് താരങ്ങളുടെ നിരയിലുണ്ടാവുമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ആകാശ് ചോപ്രയുടെ ടി20 ലോകകപ്പ് ടീം

ആകാശ് ചോപ്രയുടെ ടി20 ലോകകപ്പ് ടീം

കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്.

റിസര്‍വ് കളിക്കാര്‍- സഞ്ജു സാംസണ്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ.

Story first published: Wednesday, June 1, 2022, 20:11 [IST]
Other articles published on Jun 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+