Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ധോണിയും രോഹിത്തുമില്ല', ഓള്‍ ടൈം ടി20 11 തിരഞ്ഞെടുത്ത് ലിവിങ്‌സ്റ്റന്‍, ബട്‌ലര്‍ ക്യാപ്റ്റന്‍

1

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറായി ചുരുങ്ങിയ കാലം കൊണ്ട് മാറിയ താരമാണ് ലിയാം ലിവിങ്‌സ്റ്റന്‍. ബാറ്റുകൊണ്ട് തല്ലിത്തകര്‍ക്കുന്നതോടൊപ്പം പന്തുകൊണ്ടും വെടിക്കെട്ട് തീര്‍ക്കാന്‍ ലിവിങ്സ്റ്റന് മികവുണ്ട്. ഇംഗ്ലണ്ടിലെ പരിമിത ഓവറിലെ സ്ഥിരം സാന്നിധ്യമായി താരം മാറിക്കഴിഞ്ഞു. 2021 സീസണില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന താരം ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ്. 11.50 കോടിക്കാണ് മെഗാ ലേലത്തില്‍ അദ്ദേഹത്തെ പഞ്ചാബ് സ്വന്തമാക്കിയത്.

ഇപ്പോഴിതാ തന്റെ ഓള്‍ടൈം ടി20 11 തിരഞ്ഞെടുത്തിരിക്കുകയാണ് താരം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഓള്‍ടൈം ടി20 11നെ അദ്ദേഹം തിരഞ്ഞെടുത്തത്. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളും ഐപിഎല്ലിലെ സൂപ്പര്‍ നായകന്മാരുമായ എംഎസ് ധോണിയും രോഹിത് ശര്‍മയുമില്ലാതെയാണ് ലിവിങ്‌സ്റ്റന്‍ ഓള്‍ടൈം ടി20 11 തിരഞ്ഞെടുത്തത്.

1

വിരാട് കോലിയും ജോസ് ബട്‌ലറുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. കോലി ടി20യില്‍ ഓപ്പണറെന്ന നിലയില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരമാണ്. ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് കുറവാണെങ്കിലും ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം നിരവധി മത്സരങ്ങള്‍ ഓപ്പണ്‍ ചെയ്യാനും മികച്ച റെക്കോഡ് നേടാനും സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറും ഓപ്പണറെന്ന നിലയില്‍ മികച്ച താരമാണ്. ടീമിന്റെ നായകനായി ബട്‌ലറെയാണ് ലിവിങ്‌സ്റ്റന്‍ തിരഞ്ഞെടുത്തത്. ക്രിസ് ഗെയ്‌ലിനെ അദ്ദേഹം ഓപ്പണര്‍ റോളിലേക്ക് പരിഗണിച്ചില്ല.

2

മൂന്നാം നമ്പറില്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണെയാണ് പരിഗണിച്ചത്. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് പീറ്റേഴ്‌സന്‍. ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്നാണ് പീറ്റേഴ്‌സന് നേരത്തെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത്. ഐപിഎല്ലില്‍ ആര്‍സിബി, ഡല്‍ഹി ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. നാലാം നമ്പറില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം ഗംഭീര റെക്കോഡാണ് എബിഡിക്കുള്ളത്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ മിടുക്കനാണ്.

3

അഞ്ചാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസ് നായകനും മുംബൈ ഇന്ത്യന്‍സ് വൈസ് ക്യാപ്റ്റനുമായ കീറോണ്‍ പൊള്ളാര്‍ഡാണ്. ബാറ്റുകൊണ്ട് ഫിനിഷറെന്ന നിലയില്‍ തിളങ്ങാനും പന്തുകൊണ്ട് മത്സരഗതിയെ മാറ്റാനും പൊള്ളാര്‍ഡ് മിടുക്കനാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളുമാണ് പൊള്ളാര്‍ഡ്. ആറാം നമ്പറില്‍ മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറായ ആന്‍ഡ്രേ റസലാണ്. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം കെകെആറിനൊപ്പം ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

4

ഏഴാം നമ്പറില്‍ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന ജഡ്ഡു അവസാന ഓവറുകളില്‍ വെടിക്കെട്ട് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ തുടങ്ങിയ താരം നിലവില്‍ സിഎസ്‌കെയുടെ ഏറ്റവും നിര്‍ണ്ണായക താരങ്ങളിലൊരാള്‍ക്കൂടിയാണ്. എട്ടാം നമ്പറില്‍ മുന്‍ പാകിസ്താന്‍ ഇതിഹാസം വസിം അക്രത്തിനാണ് അവസരം. ഇതുവരെ ടി20 കളിക്കാത്ത താരമാണ് വസിം അക്രമെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും മികച്ച റെക്കോഡ് അദ്ദേഹത്തിനുണ്ട്.

5

ഒമ്പതാം നമ്പറില്‍ അഫ്ഗാനിസ്ഥാന്റെ വണ്ടര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നതോടൊപ്പം വിക്കറ്റ് വീഴ്ത്താനും കെല്‍പ്പുള്ള താരമാണ് റാഷിദ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന റാഷിദ് ഇത്തവണ ഗുജറാതത്ത് ടൈറ്റന്‍സിന്റെ ഭാഗമാണ്. 10ാമനായി ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ക്കാണ് അവസരം. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ആര്‍ച്ചര്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സിലാണ്.

6

11ാമനായി ലസിത് മലിംഗക്കാണ് അവസരം. ശ്രീലങ്കയുടെ പേസ് ഇതിഹാസം ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പവും ശ്രീലങ്കന്‍ ടീമിനൊപ്പവും നിരവധി റെക്കോഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ലിവിങ്സ്റ്റന്‍ ടീമിലേക്ക് പരിഗണിച്ചില്ല.

Story first published: Monday, March 7, 2022, 16:00 [IST]
Other articles published on Mar 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+