Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇവരുടെ 'ത്രോ', പിഴക്കില്ല, കൂടുതല്‍ റണ്ണൗട്ടിന് വഴിയൊരുക്കിയ താരങ്ങളിതാ, തലപ്പത്ത് ജഡ്ഡു

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 26ന് വാംഖഡെയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്നതിനാല്‍ മത്സരത്തിന്റെ എണ്ണവും പോരാട്ട ദിനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. അതുകൊണ്ട് ആരാധകര്‍ക്ക് കൂടുതല്‍ ദിവസം കളിയാവേശം ലഭിക്കുമെന്നുറപ്പാണ്.

ടി20 ഫോര്‍മാറ്റില്‍ ഓരോ റണ്‍സും വിലപ്പെട്ടതാണ്. മികച്ച ഫീല്‍ഡര്‍മാരുള്ള ടീമിന് കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാണ്. ടൂര്‍ണമെന്റ് ചരിത്രം പരിശോധിച്ചാല്‍ മികച്ച ഫീല്‍ഡര്‍മാരെന്ന് വിശേഷിപ്പിക്കാവുന്ന നിരവധി താരങ്ങളെ കാണാനാവും. എന്നാല്‍ കൂടുതല്‍ തവണ റണ്ണൗട്ടിന് വഴിയൊരുക്കിയ താരമാരാണെന്ന് അറിയാമോ ? ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ച് കൂടുതല്‍ റണ്ണൗട്ടാക്കിയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

1

സിഎസ്‌കെയുടെ രവീന്ദ്ര ജഡേജയാണ് ഈ പട്ടികയില്‍ തലപ്പത്തുള്ളത്. ടൂര്‍ണമെന്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ജഡേജ 23 തവണയാണ് റണ്ണൗട്ടിന് വഴിയൊരുക്കിയത്. ഡൈവ് ചെയ്യാന്‍ മടികാട്ടാത്ത ജഡേജ നീളന്‍ ത്രോകള്‍ കൃത്യമായി സ്റ്റംപിനടുത്തേക്കെത്തിക്കാന്‍ മിടുക്കനാണ്. അതിവേഗത്തിലുള്ള ത്രോകളാണ് ജഡേജയുടെ ശക്തി. നേരിട്ട് സ്റ്റംപിന് കൊള്ളിക്കാനും ജഡേജ മിടുക്കനാണ്.

2

രണ്ടാം സ്ഥാനത്ത് സിഎസ്‌കെ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. 21 റണ്ണൗട്ടുകള്‍ക്കാണ് ധോണി വഴിയൊരുക്കിയത്. കൈയില്‍ ലഭിക്കുന്ന പന്തുകള്‍ അതിവേഗത്തില്‍ സ്റ്റംപിന് കൊള്ളിക്കാന്‍ ധോണിയോളം മിടുക്ക് മറ്റാര്‍ക്കുമില്ല. തനിക്ക് മാത്രം സാധിക്കുന്ന രീതിയില്‍ പലവട്ടം റണ്ണൗട്ടാക്കി വിസ്മയിപ്പിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് മുന്‍ ആര്‍സിബി നായകന്‍ വിരാട് കോലിയാണ്. 19 തവണ അദ്ദേഹം റണ്ണൗട്ടിന് വഴിയൊരുക്കി. സര്‍ക്കിളിനുള്ളിലും ബൗണ്ടറിലൈനിലുമെല്ലാം ഫീല്‍ഡ് ചെയ്യാറുള്ള കോലി അതിവേഗ ത്രോകളെറിയാന്‍ മിടുക്കനാണ്. ഡയറക്ട് ത്രോയിലും കോലി മോശമല്ല.

3

നാലാം സ്ഥാനത്ത് രണ്ട് താരങ്ങളാണുള്ളത്. ഒന്ന് മനീഷ് പാണ്ഡെയും മറ്റൊരാള്‍ സുരേഷ് റെയ്‌നയുമാണ്. ആര്‍സിബി, കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള മനീഷ് സര്‍ക്കിളിനുള്ളിലെ മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ്. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലാണ് മനീഷുള്ളത്. സിഎസ്‌കെയുടെ സുരേഷ് റെയ്‌നയും ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ പിന്നിലല്ല. അതിവേഗ ഡൈവുകള്‍ നടത്താന്‍ മടിയില്ലാത്ത റെയ്‌ന നിരവധി റണ്‍സ് ടീമിനായി ഇതിനോടകം സേവ് ചെയ്തിട്ടുണ്ട്. ഇത്തവണ മെഗാ ലേലത്തില്‍ റെയ്‌ന അണ്‍സോള്‍ഡായിരുന്നു.

4

അഞ്ചാം സ്ഥാനത്ത് ദിനേഷ് കാര്‍ത്തികാണ്. വിക്കറ്റ് കീപ്പറായ കാര്‍ത്തിക് ആര്‍സിബി, മുംബൈ, ഡല്‍ഹി, കെകെആര്‍ ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുണ്ട്. വിക്കറ്റിന് പിന്നിലും ഫീല്‍ഡറെന്ന നിലയിലും മോശമല്ലാത്ത റെക്കോഡുള്ള കാര്‍ത്തിക് 15 തവണ റണ്ണൗട്ടിന് വഴിയൊരുക്കിയിട്ടുണ്ട്. മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സ് 14 റണ്ണൗട്ടിന് വഴിയൊരുക്കിയിട്ടുണ്ട്. കൂടുതലും ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്താണ് എബിഡി ഈ നേട്ടം സ്വന്തമാക്കിയത്. പല തവണ അത്ഭുത ക്യാച്ചുകള്‍ നേടാന്‍ എബിഡിക്കായിട്ടുണ്ട്.

5

സിഎസ്‌കെ താരം ഡ്വെയ്ന്‍ ബ്രാവോയും 14 റണ്ണൗട്ടിന് വഴിയൊരുക്കിയിട്ടുണ്ട്. ബൗണ്ടറി ലൈനിലാണ് ബ്രാവോയും കൂടുതല്‍ ഫീല്‍ഡ് ചെയ്യാറുള്ളത്. മുന്‍ മുംബൈ ഇന്ത്യന്‍ താരവും നിലവില്‍ സിഎസ്‌കെയുടെ താരവുമായ അമ്പാട്ടി റായിഡുവും ഫീല്‍ഡിങ്ങില്‍ മോശമല്ല. 12 തവണ അദ്ദേഹം റണ്ണൗട്ടിന് വഴിയൊരുക്കി. മുന്‍ ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ വിക്കറ്റ് കീപ്പറായ പാര്‍ഥിവ് പട്ടേല്‍ 11 തവണയും റണ്ണൗട്ടിന് വഴിയൊരുക്കി. മുംബൈയുടെ കറെന്‍ പൊള്ളാര്‍ഡ് 11 തവണയും മുന്‍ കെകെആര്‍, ഹൈദരാബാദ് താരം യൂസഫ് പഠാന്‍, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ 10 തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

Story first published: Monday, March 21, 2022, 17:31 [IST]
Other articles published on Mar 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+