IPL 2022: ഡുപ്ലെസിയുടെ ആവശ്യം ഇനിയില്ല, ധോണിക്ക് പകരക്കാരനെ കിട്ടിയെന്ന് സിഎസ്‌കെ ഫാന്‍സ്
മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഗംഭീര വിജയം നേടിയതോടെ ആരാധകര്‍ ആവേശത്തില്‍ അതിലുപരി ടീം ലൈനപ്പ് ശരിയായെന്ന് അവര്‍ പറയുന്നു. റിതുരാജ് ഗെയ്ക്വാദും ഒപ്പം ഡെവണ്‍ കോണ്‍വേയും ഗംഭീര കോംബോയാണെന്ന് സിഎസ്‌കെ ഫാന്‍സ് അടിവരയിട്ട് പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയ മുഴുവന്‍ കോണ്‍വേയെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ്. ടീമിന്റെ പുതിയ മാച്ച് വിന്നറാണ് കോണ്‍വേയെന്ന് ആരാധകര്‍ പറയുന്നു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിന് ട്രോളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. പന്തും ഡല്‍ഹിയും സമ്മര്‍ദം വഴങ്ങിയെന്ന് ആരാധകര്‍ പറയുന്നു

കോണ്‍വേ ധോണിയെ സ്വാഗതം ചെയ്തതാണ് ഡല്‍ഹിക്കെതിരെയുള്ള ഇന്നിംഗ്‌സെന്ന് ആരാധകര്‍ പറയുന്നു. 49 പന്തില്‍ 87 റണ്‍സാണ് കോണ്‍വേ അടിച്ചെടുത്തത്. ചെന്നൈക്കായി ഉണ്ടാക്കിയ താരമാണ് കോണ്‍വേയെന്നും ആരാധകര്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ സിഎസ്‌കെയ്ക്ക് സംഭവിച്ച സമാനതകള്‍ ചൂണ്ടിക്കാണിക്കുകയാണ് അര്‍ഫാന്‍ എന്ന ആരാധകന്‍. 2020ല്‍ മോശം പ്രകടനമായിരുന്നു സിഎസ്‌കെയുടേത്. പക്ഷേ ആ സീസണില്‍ റിതുരാജിനെ പോലെ ഗംഭീര ഓപ്പണറെ കിട്ടിയത്. 2022ലും മോശം പ്രകടനം സിഎസ്‌കെയില്‍ നിന്നുണ്ടായി. ഇത്തവണയും കോണ്‍വേ എന്ന നല്ല ഓപ്പണറെ കിട്ടിയെന്നും അര്‍ഫാന്‍ ട്വീറ്റ് ചെയ്തു.

കോണ്‍വേ ക്രീസ് വിട്ടിറങ്ങി സ്പിന്നര്‍മാരെ നേരിടുന്നത് വലിയ ആത്മവിശ്വാസത്തോടെയാണ്. കൃത്യമായി ഷോട്ട് വരുന്നുണ്ട്. ഐപിഎല്ലില്‍ ആദ്യമായി കളിക്കുന്ന താരമായിട്ടും സ്പിന്നര്‍മാര്‍ക്കെതിരെ ഗംഭീര പ്രകടനമാണ് കോണ്‍വേ നടത്തുന്നത്. ഇത്രയും മത്സരങ്ങളില്‍ കോണ്‍വേയെ എന്തിനാണ് പുറത്തിരുത്തിയതെന്നും ആരാധകര്‍ ചോദിച്ചു. ഡെവോണ്‍ കോണ്‍വേയ്ക്ക് ടെസ്റ്റിലും, ടി20യിലും ഏകദിനത്തിലും അന്‍പതിലേറെ ശരാശരിയുണ്ടെന്ന് ജോണ്‍സ് കുറിച്ചു. ചെന്നൈയുടെ അവസാന മത്സരങ്ങളില്‍ നന്നായി കളിച്ച് കോണ്‍വേ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. റിതുരാജിനെ പോലെ അടുത്ത സീസണില്‍ തിളങ്ങുമെന്ന സൂചനയാണ് അതെന്നും സില്ലി പോയിന്റെന്ന ആരാധകന്‍ ചൂണ്ടിക്കാണിച്ചു.

സിഎസ്‌കെ ബാറ്റിംഗ് നിരയുടെ നെടുംതൂണായി മാറും കോണ്‍വേയെന്ന് സോഷ്യല്‍ മീഡയ പറയുന്നു. റിതുരാജ് ഗെയ്ക്വാദിനൊപ്പം നിരവധി മത്സരങ്ങള്‍ ചെന്നൈയെ ഇവര്‍ വിജയിപ്പിക്കും. ബ്ലോക്ബസ്റ്റര്‍ ജോഡിയായിരിക്കും ഇവരെന്നും ക്രിക്കറ്റ് ആസ്വാദകര്‍ ട്വീറ്റ് ചെയ്തു. കുല്‍ദീപിനെതിരെ എട്ട് പന്തില്‍ മുപ്പത് റണ്‍സാണ് താരം സ്‌കോര്‍ ചെയ്തതെന്ന് ജോണ്‍സ് പറഞ്ഞു. സിഎസ്‌കെ കോണ്‍വേയെ ഈ സീസണ്‍ മുഴുവന്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അവരുടെ തലവര തന്നെ മാറുമായിരുന്നുവെന്ന് ലില്ലി ഫ്രാങ്ക്‌ളിന്‍ ട്വീറ്റ് ചെയ്തു. പേസും സ്പിന്നും കോണ്‍വേ നന്നായി കളിക്കുന്നു. പവര്‍പ്ലേയില്‍ ഇതുവരെ ടീമിന് കോണ്‍വേയുടെ തിരിച്ചുവരവിന് ശേഷം വിക്കറ്റ് നഷ്ടമായിട്ടില്ലെന്നും ഹെയ്‌സെന്‍ബര്‍ഗ് എന്ന ആരാധകന്‍ ചൂണ്ടിക്കാണിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications