
ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന സ്പിന്നര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം നിഖില്‍ ചോപ്ര. ഓസീസ് പിച്ചുകള്‍ പേസ് ബൗളിങിനെ തുണയ്ക്കുന്നതാണെങ്കിലും നാലു സ്പിന്നര്‍മാരെ ഇന്ത്യ സംഘത്തിലുള്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഫിംഗര്‍ സ്പിന്നറുടയെും ലെഗ് സ്പിന്നറുടെയും കോമ്പിനേഷനാവണം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ വേണമെന്നു നിഖില്‍ ചോപ്ര പറയുന്നു. ഫിംഗര്‍ സ്പിന്നറായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പേരാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പിച്ചും സാഹചര്യങ്ങളും കൂടി പരിഗണിച്ചായിരിക്കും ജഡ്ഡുവിന്റെ പങ്കാളിയാരായിരിക്കണമെന്നു താന്‍ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ലെഗ് സ്പിന്നര്‍മാരുടെ റോളിലേക്ക് രാഹുല്‍ ചാഹര്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ് എന്നിവരുടെ പേരുകളാണ് ചോപ്ര പരാമര്‍ശിരിക്കുന്നത്. ഐപിഎല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന കുല്‍ദീപ് യാദവിനെ അദ്ദേഹം ലോകകപ്പ് ടീമില്‍ നിന്നും തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളര്‍ കൂടിയാണ് കുല്‍ദീപ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ആറു മല്‍സരങ്ങളില്‍ നിന്നും 7.85 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു. 35 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

ഐസിസി ടൂര്‍ണമെന്റുകളിലേക്കു സ്പിന്നര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്കു ബോള്‍ ടേണ്‍ ചെയ്യിക്കാനുള്ള കഴിവുണ്ടോയെന്നു നോക്കണം. കൂടാതെ കൂടുതല്‍ തവണ ബാറ്ററെ ബീറ്റ് ചെയ്യാന്‍ ബീറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടോയെന്നതും പരിഗണിച്ചായിരിക്കണം സ്പിന്നറെ തീരുമാനിക്കേണ്ടതെന്നു നിഖില്‍ ചോപ്ര പറഞ്ഞു.
ശ്രീലങ്കയുടെ സ്പിന്‍ സെന്‍സേഷന്‍ വനിന്ദു ഹസരംഗയെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. എല്‍ബിഡബ്ല്യുവായും ബൗള്‍ഡായുമെല്ലം വിക്കറ്റെടുക്കാന്‍ താരത്തിനു സാധിക്കും. കൂടാതെ മികച്ച ബോളുകളെറിഞ്ഞ് എതിര്‍ ബാറ്റര്‍മാരെ സ്തബ്ധരാക്കാനുള്ള കഴിവും ഹസരംഗയുണ്ടെന്നു ചോപ്ര വിലയിരുത്തി.

ബാറ്റര്‍മാര്‍മാരുടെ പ്രതിരോധം തകര്‍ക്കാന്‍ കഴിയുന്ന ഒരു സ്പിന്നറെയാണ് ഞാന്‍ നോക്കുന്നത്. രവീന്ദ്ര ജഡേജയുടെ രൂപത്തില്‍ ഒരു ഫിംഗര്‍ സ്പിന്നര്‍ ഇതിനകം എനിക്കുണ്ട്. റിസ്റ്റ് സ്പിന്നര്‍മാരുടെ സ്ഥാനത്തിനു വേണ്ടി യുേേസ്വന്ദ്ര ചാഹലും രാഹുല്‍ ചാഹറും തമ്മിലയിരിക്കും മല്‍സരമെന്നും നിഖില്‍ ചോപ്ര നിരീക്ഷിച്ചു.
കഴിവുറ്റ ഒരു റിസ്റ്റ് സ്പിന്നറെയാണ് ഇന്ത്യക്കു ടി20 ലോകകപ്പില്‍ ആവശ്യം. ബൗണ്ടറി ലൈനനിന് അരികെ കൂടുതല്‍ വിക്കറ്റുകളെടുത്തത് യുസ്വേന്ദ്ര ചാഹലാണെന്നു ചോപ്ര പറയുന്നു. വിക്കറ്റെടുക്കാന്‍ ശേഷിയുള്ള അറ്റാക്കിങ് ഓപ്ഷന്‍ തന്നെയാണ് ചാഹലെങ്കിലും അടുത്ത സ്പിന്നര്‍ എതിര്‍ ടീം പ്രതിരോധം ഭേദിക്കാനും എതിരാളികളെ പിടിച്ചുകെട്ടാനും സാധിക്കുന്നയാളായിരിക്കണമെന്നു ചോപ്ര പറയുന്നു.

പരമ്പരാഗത ലെഗ് സ്പിന്നറായ രാഹുല്‍ ചാഹറിനു ഓസ്‌ട്രേലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് നിഖില്‍ ചോപ്രയുടെ അഭിപ്രായം. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരുടെ നിരയില്‍ മൂന്നാമത്തെ പരിഗണന അദ്ദേഹത്തിനായിരിക്കും. രവി ബിഷ്‌നോയ് നാലാമത്തെ സ്പിന്നറായിരിക്കും. പക്ഷെ ടി20 ലോകകപ്പിനു മുമ്പ് ഈ താരങ്ങളെല്ലാം ഓഗസ്റ്റ്- സപ്തംബര്‍ മാസങ്ങളിലായി നടക്കാനിരിത്തുന്ന ഏഷ്യാ കപ്പില്‍ തങ്ങളുടെ കഴിവ് തെളിയിക്കേണ്ടത് പ്രധാനമാണെന്നും നിഖില്‍ ചോപ്ര കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications