Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വിരമിച്ചവരുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് നിഖില്‍ ചോപ്ര, സെവാഗില്ല, ഏഴ് ഇന്ത്യക്കാര്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ തന്നെ മുഖഛായ മാറ്റിയ ടൂര്‍ണമെന്റാണ്. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക ഇതിഹാസങ്ങളും താരങ്ങളായും പരിശീലകരായുമെല്ലാം ഐപിഎല്ലിന്റെ ഭാഗമായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിങ്, ജാക്‌സ് കാലിസ് തുടങ്ങിയവരെല്ലാം ഐപിഎല്ലില്‍ കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഭാഗമായിട്ടുള്ളവരാണ്. ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ച് വിരമിച്ചവരുടെ ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നിഖില്‍ ചോപ്ര.

ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത് ക്രിസ് ഗെയ്‌ലിനെയും സച്ചിന്‍ ടെണ്ടുല്‍ക്കറിനെയുമാണ്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് രണ്ട് പേരും. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ 142 ഐപിഎല്ലില്‍ നിന്ന് 4965 റണ്‍സാണ് നേടിയത്. 6 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഗെയ്ല്‍ നേടിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുന്‍ മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമാണ്. 78 മത്സരത്തില്‍ നിന്ന് 2334 റണ്‍സാണ് സച്ചിന്‍ നേടിയത്. ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയുമാണ് സച്ചിന്‍ നേടിയത്.

1

മൂന്നാം നമ്പറില്‍ ഗൗതം ഗംഭീറിനാണ് അവസരം. മുന്‍ കെകെആര്‍ നായകനായ ഗംഭീര്‍ രണ്ട് തവണ ടീമിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള ഗംഭീര്‍ ഓപ്പണറെന്ന നിലയിലാണ് കൂടുതല്‍ തിളങ്ങിയത്. ടീമിന്റെ നായകനും ഗംഭീറാണ്. നാലാം നമ്പറില്‍ എബി ഡിവില്ലിയേഴ്‌സിനാണ് അവസരം. ആര്‍സിബിയുടെ സൂപ്പര്‍ താരമായിരുന്ന എബിഡി 184 മത്സരത്തില്‍ നിന്ന് 5162 റണ്‍സാണ് നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ളവനാണ് എബിഡി.

2

അഞ്ചാം നമ്പറില്‍ മുന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് നായകന്‍ ആദം ഗില്‍ക്രിസ്റ്റിനാണ് അവസരം. ടീമിനെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ള ഗില്‍ക്രിസ്റ്റാണ് ടീമിന്റെ വിക്കറ്റ് കീപ്പറും. ഓപ്പണറെന്ന നിലയിലാണ് ഗില്‍ക്രിസ്റ്റ് കൂടുതലായും കളിച്ചിരുന്നത്. ആറാം നമ്പറില്‍ മുന്‍ രാജസ്ഥാന്‍ റോയല്‍സ്, കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം യൂസഫ് പഠാനാണ്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് പല തവണ ഞെട്ടിപ്പിക്കാന്‍ യൂസഫിന് സാധിച്ചിട്ടുണ്ട്. പ്രഥമ സീസണില്‍ രാജസ്ഥാന്‍ കപ്പടിച്ചപ്പോള്‍ യൂസഫിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.

3

ഏഴാം നമ്പറില്‍ മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ഭജന്‍ സിങ്ങിനാണ് അവസരം. പിന്നീട് സിഎസ്‌കെയ്ക്കായും ഹര്‍ഭജന്‍ കളിച്ചിട്ടുണ്ട്. അവസാന സീസണോടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെ പ്രഥമ സീസണില്‍ കിരീടത്തിലേക്ക് നയിച്ചത് ഷെയ്ന്‍ വോണായിരുന്നു. സ്പിന്നറായും ബാറ്റ്‌സ്മാനായും തിളങ്ങുന്ന ഷെയ്ന്‍ വോണ്‍ എട്ടാം നമ്പറിലാണ്. ശരാശരി ടീമുമായി വന്ന് പല വമ്പന്മാരെയും ഞെട്ടിച്ച് കിരീടം നേടിക്കൊടുക്കാന്‍ ഷെയ്ന്‍ വോണിന് സാധിച്ചിരുന്നു.

4

ഒമ്പതാം നമ്പറില്‍ മുന്‍ ആര്‍സിബി നായകന്‍ അനില്‍ കുംബ്ലെയ്ക്കാണ് നിഖില്‍ ചോപ്ര അവസരം നല്‍കിയത്. 10ാം നമ്പറില്‍ സഹീര്‍ ഖാനാണ് അവസരം. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി ടീമുകള്‍ക്കാപ്പം കളിച്ചിട്ടുള്ള സഹീര്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആണ് അദ്ദേഹം. 11ാമനായി ആശിഷ് നെഹ്‌റക്കാണ് അവസരം. മുന്‍ സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന നെഹ്‌റ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാണ്.

5

ബ്രെറ്റ് ലീ, ജാക്‌സ് കാലിസ്, രാഹുല്‍ ദ്രാവിഡ്, മുത്തയ്യ മുരളീധരന്‍, യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, എന്നിവര്‍ക്കൊന്നും നിഖില്‍ ചോപ്രയുടെ പ്ലേയിങ് 11ല്‍ ഇടമില്ല. പ്രധാനപ്പെട്ട ഒട്ടുമിക്ക താരങ്ങളെയും ഉള്‍പ്പെടുത്തിയ മികച്ച പ്ലേയിങ് 11 തന്നെയാണ് നിഖില്‍ ചോപ്ര തിരഞ്ഞെടുത്തത്.

Story first published: Sunday, May 8, 2022, 15:34 [IST]
Other articles published on May 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+