Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പോക്കറ്റിലാക്കിയത് കോടികള്‍, ഇത്രയ്ക്കുണ്ടോ? ഇവര്‍ക്ക് അതു തെളിയിക്കണം

ഐപിഎല്ലിന്റെ മെഗാ ലേലം കഴിഞ്ഞ മാസായിരുന്നു രണ്ടു ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടന്നത്. ലേലത്തില്‍ ഇത്തവണ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായിട്ടുള്ള ഇഷാന്‍ കിഷനായിരുന്നു. 15.25 കോടിക്കാണ് താരത്തെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സ് വാങ്ങിയത്. ഇഷാന് വലിയ ഡിമാന്റുണ്ടാവുമെന്നു നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇത്രയമുയര്‍ന്ന തുക കിട്ടുമെന്ന് ആരും കരുതിയിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

1

ഇത്തവണ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തുക ലഭിച്ച ചില കളിക്കാരുണ്ട്. ഇത്രയും തുക യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നുണ്ടോയെന്നു പോലും പലര്‍ക്കും സംശയമുണ്ടാവും. അതുകൊണ്ടു തന്നെ ഈ താരങ്ങള്‍ക്കു പലതും തെളിയിക്കേണ്ടതുണ്ട്. ലേലത്തില്‍ തങ്ങളെ വിശ്വസിച്ച് ഫ്രാഞ്ചൈസികള്‍ മുടക്കിയ തുക വെറുതെയായില്ലെന്നു കളിക്കളത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് താരങ്ങള്‍ തെളിയിക്കേണ്ടത്. ആരൊക്കെയാണ് ഈ കളിക്കാരെന്നു പരിശോധിക്കാം.

രാഹുല്‍ തെവാത്തിയ (9 കോടി)

രാഹുല്‍ തെവാത്തിയ (9 കോടി)

ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായിട്ടുള്ള രാഹുല്‍ തെവാത്തിയക്കു ഒമ്പതു കോടി രൂപയാണ് മെഗാ ലേലത്തില്‍ ലഭിച്ചത്. പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സാണ് ഈ തുകയ്ക്കു അദ്ദേഹത്തെ വാങ്ങിയത്. ഇത്രയും വലിയ തുകയ്ക്കു താന്‍ അര്‍ഹനാണോയെന്നു ടൈറ്റന്‍സിനൊപ്പം തെവാത്തിയക്കു തെളിയിച്ചേ തീരൂ.

3

2020ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നടത്തിയ പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. അന്നു പഞ്ചാബ് കിങ്‌സിനെതിരേ പേസര്‍ ഷെല്‍ഡണ്‍ കോട്രെലിനെതിരേ ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ പറത്തിയതോടെ തെവാത്തിയ ആരാധകര്‍ക്കു പ്രിയങ്കരനായി മാറി. 53 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. പക്ഷെ ഈ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ മറ്റു ബാറ്റിങ് പ്രകടനങ്ങളൊന്നും താരത്തില്‍ നിന്നും കാണാനായിട്ടില്ല. പഞ്ചാബിനെതിരായ ഒരേയൊരു ഫിഫ്റ്റി മാത്രമേ തെവാത്തിയക്കു ബാറ്റിങില്‍ ചൂണ്ടിക്കാണിക്കാനുള്ളൂ. ബൗളിങിലേക്കു വന്നാല്‍ 48 മല്‍സരങ്ങളില്‍ നിന്നും 32 വിക്കറ്റുകളാണ് താരം വീഴ്ത്തിയിട്ടുള്ളത്. 7.71 എന്ന മോശമല്ലാത്ത ഇക്കോണമി റേറ്റുമുണ്ട്.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (8.5 കോടി)

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (8.5 കോടി)

വെസ്റ്റ് ഇന്‍ഡീസ് യുവതാരം ഷിംറോണ്‍ ഹെറ്റ്‌മെയറിനെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത് 8.5 കോടി രൂപയ്ക്കാണ്. മെഗാ ലേലത്തില്‍ മുന്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സും റോയല്‍സും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തന്നെയാണ് കണ്ടത്. ഒടുവില്‍ റോയല്‍സ് വിന്‍ഡീസ് താരത്തെ റാഞ്ചുകയായിരുന്നു. ഡിസിയെക്കൂടാതെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും ഹെറ്റ്‌മെയര്‍ നേരത്തേ കളിച്ചിട്ടുണ്ട്. ഐപിഎല്‍ കരിയറില്‍ 31 മല്‍സരങ്ങളില്‍ നിന്നും 25.85 ശരാശരിയില്‍ 517 റണ്‍സ് താരം നേടിയിട്ടുണ്ട്.

5

ആര്‍സിബിയില്‍ വന്‍ ഫ്‌ളോപ്പായെങ്കിലും ഡിസിയില്‍ മികച്ച പ്രകടനമായിരുന്നു ഹെറ്റ്‌മെയറുടേത്. ഐപിഎല്ലില്‍ 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് താരത്തിനുണ്ട്. ഒമ്പത് കോടിയോളം നല്‍കിയതിനാല്‍ തന്നെ അദ്ദേഹത്തില്‍ നിന്നും മികച്ച സംഭാവന റോയല്‍സ് പ്രതീക്ഷിക്കുന്നുണ്ട്. വിന്‍ഡീസ് ദേശീയ ടീമിലെ സ്ഥിരംഗമല്ല ഹെറ്റ്‌മെയര്‍. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ താരത്തിന്റെ പ്രകടനം എല്ലാവരും ഉറ്റുനോക്കുകയാണ്.

നിക്കോളാസ് പൂരന്‍ (10.75 കോടി)

നിക്കോളാസ് പൂരന്‍ (10.75 കോടി)

മെഗാ ലേലത്തില്‍ വന്‍ തുക ലഭിച്ച മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് താരമാണ് വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ നിക്കോളാസ് പൂരന്‍. 10.75 കോടി രൂപയ്ക്കു സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അദ്ദേഹത്തെ വാങ്ങിയത്. അവസാനമായി പഞ്ചാബ് കിങ്‌സിനു വേണ്ടിയാണ് പൂരന്‍ ഐപിഎല്ലില്‍ കളിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ താരം വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. 12 മല്‍സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് 30ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്.

7

ആദ്യത്തെ നാലു മല്‍സരങ്ങളില്‍ മൂന്നിലും പൂരന്‍ ഡെക്കായി മാറി. ഉയര്‍ന്ന സ്‌കോര്‍ 32 റണ്‍സായിരുന്നു. ഒമ്പതു തവണയാണ് അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായത്. കഴിഞ്ഞ സീസണില്‍ ദുരന്തമായി മാറിയിട്ടും ഇത്തവണ മെഗാ ലേലത്തില്‍ വന്‍ ഡിമാന്റാണ് പൂരനു ലഭിച്ചത്. ഒടുവില്‍ 11 കോടിയോളം മുടക്കി താരത്തെ ഹൈദാബദ് വാങ്ങുകയായിരുന്നു.

Story first published: Monday, March 21, 2022, 18:31 [IST]
Other articles published on Mar 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+