Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: തകര്‍ത്തടിച്ച് പൂരന്‍, വില്ലിയുടെ ടീമിനെ തരിപ്പണമാക്കി ഭുവിയും സംഘവും

ഐപിഎല്ലിന്റെ 15ാം സീസണിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ അവസാന വട്ട ഒരുക്കത്തിലാണ്. യഥാര്‍ഥ പോരാട്ടങ്ങള്‍ക്കു കൂടുതല്‍ പരിശീലന മല്‍സരങ്ങള്‍ കളിച്ച മികച്ച കോമ്പിനേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീമുകള്‍. രണ്ടു ഗ്രൂപ്പുകളിലായി തിരിഞ്ഞ് പല ഫ്രാഞ്ചൈസികളും ഇതിനകം പരിശീലന മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞു. ഇക്കൂട്ടത്തില്‍ ഒരു തവണ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും പരിശീലന മല്‍സരമുണ്ടായിരുന്നു. ഈ കളിയെക്കുറിച്ച് വിശദമായി അറിയാം.

1

ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനു കീഴിലും പേസര്‍ ഭുവനേശ്വര്‍ കുമാറിനു കീഴിലും രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലന മല്‍സരം കളിച്ചത്. ഈ മല്‍സരത്തില്‍ വില്ലിയുടെ ടീമിനെ ഭുവിയും സംഘവും തോല്‍പ്പിക്കുകയും ചെയ്തു.
പുതുതായി ഫ്രാഞ്ചൈസിയിലെത്തിയ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരന്റെ വെടിക്കെട്ട് പ്രകടനമാണ് ഭുവിയുടെ ടീമിനു വിജയം നേടിക്കൊടുത്തത്. 30 ബോളില്‍ താരം 45 റണ്‍സ് അടിച്ചെടുത്തു. 10.74 കോടി രൂപയ്ക്കായിരുന്നു മെഗാ ലേലത്തില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ പൂനെ ഓറഞ്ച് ആര്‍മി വാങ്ങിയത്.

2

20 ഓവര്‍ വീതമുള്ള പരിശീലന മല്‍സരത്തിലാണ് വില്ല്യംസണിന്റെ ടീമും ഭുവിയുടെ ടീമും ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്തത് വില്ലിയും സംഘവുമായിരുന്നു. 20 ഓവറില്‍ നാലു വിക്കറ്റിനു 146 റണ്‍സാണ് അവര്‍ നേടിയത്.
രാഹുല്‍ ത്രിപാഠിയാണ് ടീമിന്റെ ടോപ്സ്കോറായത്. 25 ബോളില്‍ താരം പുറത്താവാതെ 36 റണ്‍സെടുത്തു. പ്രിയം ഗാര്‍ഗ് 26 ബോളില്‍ 29 റണ്‍സും സ്‌കോര്‍ ചെയ്തു. ബൗളിങില്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 26 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തു. ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് മൂന്നോവറില്‍ 11 റണ്‍സിനു ഒരു വിക്കറ്റും നേടി.

3

റണ്‍ചേസില്‍ വളരെ അനായാസമാണ് ഭുവനേശ്വര്‍ കുമാറിന്റെ ടീം വിജയിച്ചുകയറിയത്. 147 റണ്‍സെന്ന വിജയലക്ഷ്യത്തിലെത്താന്‍ 15 ഓവറുകള്‍ മാത്രമേ അവര്‍ക്കു വേണ്ടി വന്നുള്ളൂ. അഞ്ച വിക്കറ്റ് നഷ്ടത്തില്‍ ഭുവിയുടെ ടീം വിജയം കൊയ്യുകയായിരുന്നു.
45 റണ്‍സെടുത്ത പൂരനാണ് വിജയം എളുപ്പമാക്കിയത്. രവികുമാര്‍ സമര്‍ഥാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 22 ബോളില്‍ താരം 41 റണ്‍സ് നേടി. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ഉമ്രാന്‍ മാലിക്ക് നാലോവറില്‍ 37 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തു.

4

അതേസമയം, കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുതിയ സീസണില്‍ ശക്തമായ തിരിച്ചുവരവിനു തയ്യാറെുക്കുകയാണ്. ഡേവിഡ് വാര്‍ണര്‍ക്കു കീഴിലും പിന്നീട് കെയ്ന്‍ വില്ല്യംസണിനു കീഴിലും കളിച്ച ഓറഞ്ച് ആര്‍മി ലീഗില്‍ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.

5

വാര്‍ണര്‍ 15ാം സിസണില്‍ ഹൈദരാബാദ് കൂടാരത്തിലില്ല. എങ്കിലും നിക്കോളാസ് പൂരന്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മര്‍ക്രാം, ഗ്ലെന്‍ ഫിലിപ്‌സ്, ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയെല്ലാം ടീമിലെത്തിക്കാന്‍ ഹൈദരാബാദിനായിരുന്നു.
15ാം സീസണില്‍ ഹൈദരാബാദിന്‍റെ ആദ്യ മല്‍സരം ഈ മാസം 29നാണ്. രാത്രി 7.30ന് മലയാളി താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് എസ്ആര്‍എച്ച് ഏറ്റുമുട്ടുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്ക്വാഡ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്ക്വാഡ്

കെയ്ന്‍ വില്ല്യംസണ്‍, ഉമ്രാന്‍ മാലിക്ക്, അബ്ദുള്‍ സമദ്, വാഷിംഗ്ടണ്‍ സുന്ദര്‍, നിക്കോളാസ് പൂരന്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിയം ഗാര്‍ഗ്, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ്മ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, ജഗദീശ സുചിത്, എയ്ഡന്‍ മാര്‍ക്രം, മാര്‍ക്കോ യാന്‍സെന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, സീന്‍ അബോട്ട്, ആര്‍ സമര്‍ഥ്, ശശാങ്ക് സിങ്, സൗരഭ് ദുബെ, ഫസല്‍ഹഖ് ഫാറൂഖി, ഗ്ലെന്‍ ഫിലിപ്പ്‌സ്, വിഷ്ണു വിനോദ്.

Story first published: Tuesday, March 22, 2022, 16:49 [IST]
Other articles published on Mar 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+