Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അടുത്ത കിരീടം 'ബുക്ക് ചെയ്ത്' മുംബൈ! എന്തുവില കൊടുത്തും നേടുമെന്ന് സൂര്യ

തുടര്‍ച്ചയായി രണ്ടു ഐപിഎല്‍ സീസണുകളില്‍ പ്ലേഓഫിലെത്താതെ പുറത്തായ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് അടുത്ത തവണ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുകയാണ്. മുംബൈയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരിക്കുകയാണ്. അടുത്ത സീസണില്‍ എങ്ങനെയും ആറാം കിരീടം തങ്ങള്‍ക്കു നേടിയേ തീരുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

1

കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തിലായിരുന്നു മുംബൈയ്ക്കു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്. നെറ്റ് റണ്‍റേറ്റില്‍ അവരെ പിന്തള്ളി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നാലാംസ്ഥാനക്കാരായി പ്ലേഓഫില്‍ കടക്കുകയായിരുന്നു. എന്നാല്‍ ഈ സീസണില്‍ ദയനീയമായിരുന്നു മുംബൈയുടെ പ്രകടനം. പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനക്കാരായി അവര്‍ നാണംകെട്ടിരുന്നു. 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായുള്ളൂ. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് മുംബൈ അവസാനസ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടത്,.

2

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ ഭൂരിഭാഗം പേരും ഫ്‌ളോപ്പായപ്പോള്‍ അക്കൂട്ടത്തില്‍ വേറിട്ടു നിന്ന താരങ്ങളിലൊരാളായിരുന്നു സൂര്യകുമാര്‍ യാദവ്. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് തുടക്കത്തിലെ ചില മല്‍സരങ്ങള്‍ നഷ്ടമായ അദ്ദേഹം ടീമില്‍ തിരിച്ചെത്തിയ ശേഷം മിന്നുന്ന പ്രകടനം നടത്തിയിരുന്നു. പക്ഷെ സീസണിലെ ശേഷിച്ച മുഴുവന്‍ മല്‍സരങ്ങളും കളിക്കാന്‍ സൂര്യക്കായില്ല. വീണ്ടും പരിക്ക് വില്ലനായതോടെ അദ്ദേഹത്തിനു ടൂര്‍ണമെന്റിലെ ബാക്കി മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു.

3

മുംബൈ ഇന്ത്യന്‍സിന്റെ ഇന്‍സ്റ്റഗ്രാം ഹാന്റിലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സൂര്യകുമാര്‍ യാദവ് അടുത്ത സീസണിനെക്കുറിച്ചുള്ള പ്രതീക്ഷള്‍ പങ്കുവച്ചിരിക്കുന്നത്. ഞങ്ങള്‍ക്കു അടുത്ത വര്‍ഷം എങ്ങനെയും ആറാമത്തെ ട്രോഫി ഉയര്‍ത്തിയേ മതിയാവൂ. ഈ വര്‍ഷം അതു സംഭവിക്കാതെ പോയത് നിര്‍ഭാഗ്യകരമാണ്. അടുത്ത വര്‍ഷം ഒരു ട്രോഫി കൂടി ഞങ്ങള്‍ക്കു ഏതു വിധേനയും കൂട്ടിച്ചേര്‍ത്തേ തീരൂവെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. ഇതേ വീഡിയോയില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ ഈ സീസണില്‍ ടീമിന്റെ ഭാഗമായ സൗത്താഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനോടു സംസാരിക്കുന്നതും കാണാം.

4

ഡെവാള്‍ഡ് ബ്രെവിസ് മുംബൈ ഇന്ത്യന്‍സിന്റെ സെറ്റപ്പിലെ പുതിയ അംഗമാണ്. അതുകൊണ്ടു തന്നെ അവന്‍ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കണം. ആ ട്രോഫി ഉയര്‍ത്തുന്നതിനു വേണ്ടി എന്തൊക്കെയാണ് വേണ്ടതെന്നാണ് ബ്രെവിസിനോടു അവര്‍ വിശദീകരിക്കുന്നത്. ഇതു നല്ലതാണെന്നും 31 കാരനായ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൂര്യ. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരിക്കുകയാണ്.

5

അതേസമയം, അടുത്ത ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ചില അഴിച്ചുപണികളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തവണ ടീമിലുണ്ടായിരുന്ന ചില താരങ്ങളെ മുംബൈ കൈവിട്ടേക്കും. ദീര്‍ഘകാലമായി ടീമിന്റെ നിര്‍ണായക താരമായി തുടരുന്ന വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ് മുംബൈ ഒഴിവാക്കാന്‍ സാധ്യതയുള്ള പ്രമുഖ താരം. ഈ സീസണിലെ മോശം പ്രകടനമാണ് അദ്ദേഹത്തിനു വിനയാവുന്നത്. ബാറ്റിങില്‍ ഫ്‌ളോപ്പായതിനെ തുടര്‍ന്നു പൊള്ളാര്‍ഡിനെ സീസണിലെ അവസാന മല്‍സരങ്ങളില്‍ മുംബൈ പുറത്തിരുത്തിയിരുന്നു. പൊള്ളാര്‍ഡിന്റെ പകരക്കാരനായി ടിം ഡേവിഡെന്ന പുതിയ വെടിക്കെട്ട് ബാറ്ററെയും മുംബൈ ഇത്തവണ കണ്ടെത്തിക്കഴിഞ്ഞു.

Story first published: Sunday, May 29, 2022, 18:43 [IST]
Other articles published on May 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+