IPL 2022: ഹെറ്റ്‌മെയര്‍ക്കും ദേവ്ദത്തിനും ഫിഫ്റ്റി, റോയല്‍സിനായി തിളങ്ങി പുതിയ താരങ്ങള്‍
ഐപിഎല്ലിന്റെ 15ാം സീസണിനു മുന്നോടിയായുള്ള പരിശീലന മല്‍സരത്തില്‍ പുതുതായെത്തിയ താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തി. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന റോയല്‍സിനെ സംബന്ധിച്ച് തീര്‍ച്ചയായും അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണിത്.
കഴിഞ്ഞ സീസണില്‍ ആരാധകരെ നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു റോയല്‍സ്. പുതിയ നായകന്‍ സഞ്ജുവിന്റെ കീഴില്‍ ഇറങ്ങിയ അവര്‍ എട്ടു ടീമുകളുടെ ലീഗില്‍ ഏഴാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. റോയല്‍സിന്റെ പ്രകടനം നിരാശാജനകമായിരുന്നെങ്കിലും ഇത്തവണയും സഞ്ജുവിനെത്തന്നെ നായകസ്ഥാനത്തു നിലനിര്‍ത്താന്‍ റോയല്‍സ് തീരുമാനിക്കുകയായിരുന്നു.

ടീം പിങ്ക്, ടീം ബ്ലൂ എന്നിങ്ങനെ രണ്ടു ടീമുകളായി തിരിഞ്ഞാണ് രാജസ്ഥാന്‍ റോയല്‍സ് പരിശീലന മല്‍സരത്തില്‍ ഏറ്റുമുട്ടിയത്. 20 ഓവറുകള്‍ വീതമുള്ളതായിരുന്നു മല്‍സരം. ടീം പിങ്കായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാരെക്കുറിച്ചും സ്‌കോര്‍ ബോര്‍ഡുമൊന്നും റോയല്‍സ് പുറത്തുവിട്ടിട്ടില്ല. നിശ്ചിത 20 ഓവറില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കു സാധിച്ചു. നാലു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് ടീം പിങ്ക് അടിച്ചെടുത്തത്.

ടീം പിങ്കിനെ വലിയ ടോട്ടലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുഹിച്ചത് പുതുതായി ടീമിലേക്കു വന്ന മലയാളി താരം ദേവ്ദത്ത് പടിക്കലായിരുന്നു. 67 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. 51 ബോളുകളില്‍ നിന്നാണ് ഇടംകൈയന്‍ ബാറ്റര്‍ ഇത്രയും റണ്‍സെടുത്തത്.
മെഗാ ലേലത്തില്‍ റോയല്‍സ് തങ്ങളുടെ കൂടാരത്തിലേക്കു തിരികെ കൊണ്ടു വന്ന ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് മറ്റൊരു പ്രധാന സ്‌കോറര്‍. പരാഗ് വെറും 27 ബോൡ പുറത്താവാതെ 49 റണ്‍സ് സ്‌കോര്‍ ചെയ്തു. ടീം ബ്ലൂവിനായി ബൗളിങില്‍ മികച്ചുനിന്നത് പുതിയ ടീമംഗമായ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലായിരുന്നു. നാലോവറില്‍ 30 റണ്‍സിനു അദ്ദേഹം രണ്ടു വിക്കറ്റുകളെടുത്തു.

റണ്‍ചേസില്‍ ടീം പിങ്കിന്റെ മികച്ച ബൗളിങിന മുന്നില്‍ ടീം ബ്ലൂവിനു പരാജയം സമ്മതിക്കേണ്ടി വന്നു. 15 റണ്‍സിന്റെ വിജയമാണ് ടീം ബ്ലൂ സ്വന്തമാക്കിയത്. എട്ടു വിക്കറ്റിനു 169 റണ്‍സെടുത്ത് അവര്‍ പരാജയം സമ്മതിക്കുകയായിരുന്നു.
പുതുതായി ടീമിലേക്കു വന്ന വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറുടെ വെടിക്കെട്ട് പ്രകടനത്തിനും അവരെ രക്ഷിക്കാനായില്ല. വെറും 37 ബോളില്‍ പുറത്താവാതെ 70 റണ്‍സാണ് ഹെറ്റ്‌മെയര്‍ വാരിക്കൂട്ടിയത്. മറുനാടന്‍ മലയാളി താരം കരുണ്‍ നായരാണ് ബാറ്റിങില്‍ തിളങ്ങിയ മറ്റൊരാള്‍. കരുണ്‍ 19 ബോളില്‍ 31 റണ്‍സെടുത്ത് പുറത്തായി. ടീം പിങ്കിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് കുല്‍ദീപ് സെന്നാണ്. മൂന്നോവറില്‍ 15 റണ്‍സിനു താരം മൂന്നു വിക്കറ്റുകളെടുത്തു.

ഐപിഎല്ലിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ പോരാട്ടം ചൊവ്വാഴ്ചയാണ്. രാത്രി 7.30നു നടക്കുന്ന കളിയില്‍ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാരാബാദാണ് സഞ്ജു സാംസണിന്റെയും സംഘത്തിന്റെയും എതിരാളികള്‍.
കഴിഞ്ഞ സീസണിലെ ലീഗില്‍ അവസാന സ്ഥാനത്തായിരുന്നു ഓറഞ്ച് ആര്‍മി ഫിനിഷ് ചെയ്തത്. റോല്‍സിനെപ്പോലെ ഈ സീസണില്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന മറ്റൊരു ഫ്രാഞ്ചൈസിയാണ് ഹൈദരാബാദ്.

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍., ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications