Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഇതുകൊണ്ടാണ് ആര്‍സിബി ഗതി പിടിക്കാത്തത്', ആരാധകന്റെ ട്വീറ്റ് വൈറല്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലും വലിയ പ്രതീക്ഷ നല്‍കിയെങ്കിലും കിരീടം നേടാതെ ആര്‍സിബി ഇത്തവണയും ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച ആനുകൂല്യത്തില്‍ പ്ലേ ഓഫിലേക്കെത്തുകയും എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തകര്‍ത്ത് രണ്ടാം ക്വാളിഫയറില്‍ എത്തുകയും ചെയ്തു. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റാണ് ആര്‍സിബി മടങ്ങിയത്.

നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പ് ഇനിയും തുടരുന്നു. ചാമ്പ്യന്മാരായ താരങ്ങള്‍ പലരും കളിച്ചിട്ടും കിരീടമെന്ന നേട്ടത്തിലേക്കെത്താന്‍ ആര്‍സിബിക്കായിട്ടില്ല. ഇത്തവണ വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയും ഫഫ് ഡുപ്ലെസിസ് പകരക്കാരനായി എത്തുകയും ചെയ്തിട്ടും ആര്‍സിബിക്ക് കിരീടഭാഗ്യമുണ്ടായില്ല. അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്ത് ടൈറ്റന്‍സ് കപ്പുയര്‍ത്തി. എന്നാല്‍ 15 വര്‍ഷമായിട്ടും ആര്‍സിബിക്ക് ഒരു കിരീടം പോലുമില്ല.

1

ആര്‍സിബിയുടെ ഓരോ സീസണിലെയും കാരണങ്ങള്‍ പലതാണെങ്കിലും എല്ലാ സീസണിലും അവര്‍ക്ക് തിരിച്ചടിയാവുന്നത് നിരന്തരം ആവര്‍ത്തിക്കുന്ന ബൗളിങ്ങിലെ പിഴവുകള്‍ തന്നെയാണ്. ടീമില്‍ നിരന്തരം അഴിച്ചുപണി നടത്തുന്നതും പരിശീലകരില്‍ വിശ്വാസം അര്‍പ്പിക്കാതെ നിരന്തരം മാറ്റുന്നതുമെല്ലാം ആര്‍സിബിയെ പിന്നോട്ട് വലിക്കുന്ന കാരണമാണ്. ഈ സീസണില്‍ ഗുജറാത്ത് കിരീടത്തിലേക്കെത്തുകയും ആര്‍സിബി കിരീടമില്ലാതെ മടങ്ങുകയും ചെയ്തതോടെ ഒരു ആരാധകന്റെ ട്വീറ്റ് വൈറലായിരിക്കുകയാണ്.

ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായിട്ടുള്ളത് ഗാരി കേഴ്‌സ്റ്റനും ആശിഷ് നെഹ്‌റയുമാണ്. ആശിഷ് നെഹ്‌റയായിരുന്നു ഗുജറാത്തിന്റെ മുഖ്യ പരിശീലകന്‍. നെഹ്‌റയും ഗാരിയും നേരത്തെ ആര്‍സിബിയുടെ പരിശീലകരായി ഇരുന്നിട്ടുള്ളവരാണ്. എന്നാല്‍ നെഹ്‌റയേയും ഗാരിയേയും ഒരുമിച്ച് ആര്‍സിബി ഒഴിവാക്കുകയും പകരം മുന്‍ പഞ്ചാബ് കിങ്‌സ് പരിശീലകനായ സൈമണ്‍ കാറ്റിച്ചിനെ നിയമിക്കുകയും ചെയ്തു. പിന്നീട് കാറ്റിച്ചിനെയും ആര്‍സിബി പുറത്താക്കി.

2

അന്ന് ആര്‍സിബി കൈയൊഴിഞ്ഞ ഗാരിയും നെഹ്‌റയും ചേര്‍ന്ന് ഇന്ന് ഗുജറാത്തിനെ കിരീടത്തിലേക്കെത്തിച്ചിരിക്കുകയാണ്. ഗുജറാത്ത് അവരുടെ പരിശീലകരുടെ കഴിവില്‍ പൂര്‍ണ്ണമായും വിശ്വസിച്ച് മുന്നോട്ട് പോകുമ്പോള്‍ ആര്‍സിബിക്ക് പരിശീലകരെ വിശ്വസിക്കാന്‍ സാധിക്കാത്തതിന്റെ ഫലമാണ് ഇതുവരെ കിരീടമില്ലാത്തത്. ഇതിനെക്കുറിച്ച് നേരത്തെ തന്നെ അമിത് കുമാര്‍ എന്ന ആരാധകന്‍ ട്വീറ്റ് ചെയ്തിരുന്നു. നെഹ്‌റയേയും ഗാരിയേയും ആര്‍സിബി പുറത്താക്കിയെന്ന വാര്‍ത്തയോടൊപ്പമാണ് അദ്ദേഹം ആര്‍സിബിയുടെ നിലപാടിനെ വിമര്‍ശിച്ചത്. അന്ന് അമിത് കുറിച്ച വരികള്‍ ഗുജറാത്തിനെ ഗാരിയും നെഹ്‌റയും ചേര്‍ന്ന് കിരീടത്തിലേക്കെത്തിച്ചതോടെ സത്യമായി മാറിയിരിക്കുന്നു.

3

ആര്‍സിബി ഇക്കഴിഞ്ഞ സീസണുകളിലെല്ലാം നിരന്തരം ടീമില്‍ മാറ്റം വരുത്തുന്നവരാണ്. സ്വന്തം ടീം കരുത്തില്‍ അടിയുറച്ച് വിശ്വസിക്കാന്‍ ഇതുവരെ ആര്‍സിബിക്കായില്ല. ഒറ്റ സീസണിലെ മോശം പ്രകടനം കൊണ്ട് ടീമിന് പുറത്താക്കുന്ന ശൈലിയാണ് ആര്‍സിബിയുടേത്. അവസാന സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന രജത് പാട്ടീധാര്‍ ഇത്തവണ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായിരുന്നു. പാതിവഴിയില്‍ ആര്‍സിബിയിലൂടെത്തന്നെ തിരിച്ചെത്തിയ താരം ഈ സീസണില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയത്.

4

യുവതാരങ്ങളുടെ കരുത്ത് തിരിച്ചറിയാനോ വളര്‍ത്തിക്കൊണ്ടുവരാനോ ആര്‍സിബിക്ക് സാധിക്കാറില്ല. മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരാണ് ആര്‍സിബിയിലൂടെ വളര്‍ന്ന രണ്ട് പ്രധാന ഇന്ത്യന്‍ താരങ്ങള്‍. മറ്റ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍സിബി വളര്‍ത്തിക്കൊണ്ടുവന്ന യുവതാരങ്ങള്‍ കുറവാണെന്ന് തന്നെ പറയേണ്ടി വരും. അടുത്ത തവണയും ആര്‍സിബി ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ ചാമ്പ്യന്‍ നിര തങ്ങളുടെ ടീം സൃഷ്ടിച്ചെടുക്കുന്ന നിലയിലേക്ക് വളരാന്‍ ആര്‍സിബിക്ക് സാധിക്കുന്നില്ല. വലിയ ആരാധക പിന്തുണയുണ്ടെങ്കിലും ഇവരോട് നീതികാട്ടാന്‍ ഇതുവരെ ആര്‍സിബിക്ക് സാധിക്കുന്നില്ല. അടുത്ത വര്‍ഷമെങ്കിലും കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ടീമിനാവുമോയെന്ന് കണ്ടറിയാം.

Story first published: Tuesday, May 31, 2022, 15:26 [IST]
Other articles published on May 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+