IPL 2022: കുല്‍ദീപിനെ അവര്‍ വേലക്കാരനാക്കി! മുന്‍ ടീമിനെതിരേ ആഞ്ഞടിച്ച് കോച്ച്
ഐപിഎല്ലിന്റെ 15ാം സീസണില്‍ മികച്ച പ്രകടനത്തിലൂടെ തന്റെ കരിയര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. സീസണിന്റെ തുടക്കം പ്ലെയര്‍ ഓഫ് ദി മാച്ച് പ്രകടനവുമായി താരം ഗംഭീരമാക്കുകയും ചെയ്തിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ കുല്‍ദീപ് മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ കളിയില്‍ മൂന്നു വിക്കറ്റുമായി മിന്നിച്ചിരുന്നു. നാലോവറില്‍ 18 റണ്‍സ് വിട്ടുകൊടുത്തായിരുന്നു സ്പിന്നര്‍ മൂന്നു പേരെ പുറത്താക്കിയത്. ഡിസി ജയിച്ച മല്‍സരത്തില്‍ അദ്ദേഹം കളിയിലെ താരവുമായി മാറി.

അതിനിടെ കുല്‍ദീപിന്റെ മുന്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് കോച്ച് കപില്‍ പാണ്ഡെ. കാര്യമായ അവസരങ്ങള്‍ നല്‍കാതെ താരത്തെ പുറത്തിരുത്തിയതാണ് കോച്ചിനെ ചൊടിപ്പിച്ചത്. ഒരു വേലക്കാരനെപ്പോലെയാണ് കുല്‍ദീപിനെ കെകെആര്‍ പരിഗണിച്ചതെന്നും പാണ്ഡെ തുറന്നടിച്ചു.

കുല്‍ദീപ് യാദവ് ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പക്ഷെ നേരത്തേ അവന്‍ അവഗണന നേരിട്ടിരുന്നു. കഴിഞ്ഞ സീസണിനു ശേഷം കെകെആര്‍ കുല്‍ദീപിനെ ഒഴിവാക്കിയ ദിവസം ഞങ്ങളെല്ലാം വളരെയധികം സന്തോഷത്തിലായിരുന്നു. അവനും അങ്ങനെ തന്നെയായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാംപില്‍ കുല്‍ദീപിനെ ഒരു വേലക്കാരനെപ്പോലെയാണ് പരിഗണിച്ചതെന്നാണ് ഞങ്ങള്‍ക്കു തോന്നിയത്. അവനു ടീമില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും കപില്‍ പാണ്ഡെ വ്യക്തമാക്കി.

ലേലത്തില്‍ ഒമ്പത്-10 കോടി രൂപ ലഭിക്കേണ്ടയാളായിരുന്നു കുല്‍ദീപ് യാദവ്. പക്ഷെ അവനു രണ്ടു കോടി മാത്രമേ ലഭിച്ചുള്ളൂ. കെകെആര്‍ കാരണം സാമ്പത്തികമായും അവനു തിരിച്ചടി നേരിട്ടു. ലേലത്തില്‍ കുറഞ്ഞ തുക ലഭിക്കുകയാണെങ്കിലും കാര്യമാക്കേണ്ടതില്ലെന്നു ഞാന്‍ അവനോടു പറഞ്ഞിരുന്നു. കളിച്ചു കൊണ്ടിരിക്കാനും ഉപദേശിച്ചിരുന്നു. പണം സമ്പാദിക്കുന്നതിനു വേണ്ടി മാത്രമല്ല ക്രിക്കറ്റ് കളിക്കാനും ഞങ്ങള്‍ കഠിനമായി അധ്വാനിക്കുന്നവരാണ്. രാജ്യത്തിനു വേണ്ടി കളിക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടു സീസണുകളിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ ഭാഗമായിരുന്നു കുല്‍ദീപ് യാദവ്. പക്ഷെ വെറും ആറു മല്‍സരങ്ങളില്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയുള്ളൂ. മാത്രമല്ല പലപ്പോഴും നാലോവര്‍ ക്വാട്ട പോലും പൂര്‍ത്തിയാക്കാന്‍ അനുവദിച്ചതുമല്ല. 16 ഓവറുകള്‍ മാത്രമാണ് രണ്ടു സീസണുകളിലായി കുല്‍ദീപിനു ബൗള്‍ ചെയ്യാനായത്. തുടര്‍ച്ചയായി ടീമിനു പുറത്തിരുത്തിയത് മാനസികമായും കുല്‍ദീപിനു വലിയ ആഘാതമായി മാറിയിരുന്നുവെന്നു പാണ്ഡെ ചൂണ്ടിക്കാട്ടി.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം തന്നെ അവഗണിക്കാന്‍ കാരണമെന്താണെന്നു അറിയില്ലെന്നു കുല്‍ദീപ് യാദവ് എന്നോടു പറഞ്ഞിരുന്നു. എനിക്കു അവിടെ മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ല. അവര്‍ എന്തുകൊണ്ടാണ് എനിക്കു ബോള്‍ നല്‍കാത്തതെന്ന് അറിയില്ല. അവരുടെ പ്ലാന്‍ എന്താണെന്നുമറിയില്ലെന്നും കുല്‍ദീപ് പറഞ്ഞിരുന്നതായി കോച്ച് വെളിപ്പെടുത്തി. യഥാര്‍ഥത്തില്‍ ടീം മാനേജ്‌മെന്റിനും ക്യാപ്റ്റനും അവനില്‍ വിശ്വാസം നഷ്ടമായിരുന്നു. വിഷാദം അവനെ പിടികൂടിയിരുന്നതായും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications