Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'സ്വന്തമായൊരു വീടാണ് എന്റെ ഏക ലക്ഷ്യം', മുംബൈയുടെ 19കാരനായ താരം പറയുന്നു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ന് ക്രിക്കറ്റ് സ്വപ്‌നം കാണുന്ന എല്ലാവര്‍ക്കും വലിയൊരു വേദിയാണ് ഒരുക്കുന്നത്. തങ്ങളുടെ പ്രകടന മികവ് കാട്ടാനും ദേശീയ ക്രിക്കറ്റിലേക്ക് വളരാനുമെല്ലാം യുവതാരങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ ഐപിഎല്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയത് നിരവധി താരങ്ങളാണ്. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ ഇങ്ങനെ നീളുന്ന വലിയൊരു പട്ടിക തന്നെ പറയാനാവും. പേരും പ്രശസ്തിക്കുമൊപ്പം പണവും ഐപിഎല്ലിലേക്ക് യുവതാരങ്ങളെ ആകര്‍ഷിക്കുന്ന വലിയൊരു ഘടകമാണ്.

ഓരോ സീസണിലും വലിയ പ്രതിഫലമാണ് താരങ്ങള്‍ക്ക് ലഭിക്കുന്നത്. കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും കിട്ടുമെന്നതിനാല്‍ ഏതെങ്കിലുമൊരു ടീമില്‍ ഇടം പിടിക്കാനാണ് പല യുവതാരങ്ങളും ആഗ്രഹിക്കുന്നത്. ഇത്തവണ നിരവധി യുവതാരങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നു. ആയുഷ് ബധോനി, തിലക് വര്‍മ, ലളിത് ശര്‍മ എന്നിവരെല്ലാം പ്രതിഭയുള്ള യുവതാരങ്ങളാണ്. ഇതില്‍ മുംബൈ ഇന്ത്യന്‍സിന്റെ 19കാരനായ താരമാണ് തിലക് വര്‍മ.

1

രാജസ്ഥാന്‍ റോയല്‍സിനെതിരേ 33 പന്തില്‍ 61 റണ്‍സുമായി തിലക് ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഹൈദരാബാദ് താരമായ തിലകിനായി മുംബൈയും സിഎസ്‌കെയും ലേലത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 1.7 കോടിക്ക് മുംബൈ തിലക് വര്‍മയെ സ്വന്തമാക്കുകയായിരുന്നു. ഇപ്പോഴിതാ മെഗാ ലേലത്തില്‍ മുംബൈ വാങ്ങിയപ്പോഴുള്ള പരിശീലകന്റെയും കുടുംബങ്ങളുടെയും സന്തോഷം എത്രത്തോളമായിരുന്നുവെന്ന് പങ്കുവെച്ചിരിക്കുകയാണ് യുവതാരം. ക്രിക് ബസ്സിനോട് സംസാരിക്കുകയായിരുന്നു തിലക്.

1

'മെഗാ ലേലത്തിന്റെ അന്ന് ഞാന്‍ പരിശീലകനെ വീഡിയോകോള്‍ ചെയ്തു. എനിക്കായി മുംബൈയും സിഎസ്‌കെയും ലേലം വിളിക്കുന്നത് കണ്ട് അദ്ദേഹം കണ്ണീരണിഞ്ഞു. മുംബൈ എന്നെ സ്വന്തമാക്കിയ ശേഷം മാതാപിതാക്കളെ വിളിച്ചു. അവരും കരയുകയായിരുന്നു. സന്തോഷംകൊണ്ട് അമ്മക്ക് സംസാരിക്കാനാവുന്നില്ലായിരുന്നു' - തിലക് പറഞ്ഞു. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇതുവരെ എത്തിയതെന്നും തന്റെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചും യുവതാരം മനസ് തുറന്നു.

1

'വലിയ സാമ്പത്തിക പ്രയാസം കുടുംബം നേരിട്ടിരുന്നു. ദിവസക്കൂലിക്കാരനായ അച്ഛന്റെ വരുമാനത്തില്‍ നിന്നാണ് കുടുംബ ചിലവും എന്റെ ക്രിക്കറ്റ് ചിലവും സഹോദരന്റെ പഠനവും നടന്നിരുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റ് മത്സരങ്ങളിലൂടെയും എന്റെ ക്രിക്കറ്റ് ചിലവുകള്‍ ഞാന്‍ നോക്കാറുണ്ട്. ഇതുവരെ സ്വന്തമായൊരു വീടില്ല. അതുകൊണ്ട് ഐപിഎല്ലില്‍ നിന്ന് എത്ര രൂപ കിട്ടിയാലും എന്റെ ഏക ലക്ഷ്യം മാതാ പിതാക്കള്‍ക്ക് നല്ലൊരു വീട് വെച്ച് നല്‍കുകയെന്നതാണ്. ഐപിഎല്ലിലെ പണം എന്റെ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള യാത്രകള്‍ക്ക് വളരെയധികം സഹായിക്കും'-തിലക് കൂട്ടിച്ചേര്‍ത്തു.

1

ആദ്യ രണ്ട് മത്സരത്തിലൂടെത്തന്നെ ശ്രദ്ധ പിടിച്ചുപറ്റാന്‍ യുവതാരത്തിനായിട്ടുണ്ട്. ഇടം കൈയന്‍ താരം സീസണില്‍ മുംബൈയുടെ പ്ലേയിങ് 11ലെ സ്ഥിര സാന്നിധ്യമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ തിലകിനെ ഇന്ത്യയുടെ ഭാവി താരമായിത്തന്നെ വിശേഷിപ്പിക്കാം. എന്നാല്‍ വരുന്ന മത്സരങ്ങളിലും മികവ് തുടരേണ്ടത് യുവതാരത്തിനെ സംബന്ധിച്ച് വെല്ലുവിളിയാണ്.

Story first published: Sunday, April 3, 2022, 15:29 [IST]
Other articles published on Apr 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+