Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഷാരൂഖിന്‍റെ പേര് പറഞ്ഞ് അമ്മ 26-27 വര്‍ഷം എന്നെ പറ്റിച്ചു! മനസ്സ് തുറന്ന് രാഹുല്‍

സ്വന്തം പേരിനു പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ നായകനുമായ കെഎല്‍ രാഹുല്‍. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഗൗരവ് കപൂറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു താരം മനസ്സ് തുറന്നത്.

രാഹുല്‍ എന്ന പേര് തനിക്കു എങ്ങനെയാണ് ലഭിച്ചതെന്നാണ് ഷോയില്‍ അദ്ദേഹം വെളിപ്പെടുത്തിയത്. പേരിന്റെ പിന്നിലെ കഥ പറഞ്ഞ് വര്‍ഷങ്ങളോളം അമ്മ തന്നോടു കള്ളം പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ തമാശരൂപേണ പറഞ്ഞു. അച്ഛനാണ് തനിക്കു ഈ പേര് ഇട്ടതെന്നും അതിനൊരു കാരണവുമുണ്ടെന്നും 29 കാരന്‍ ഷോയില്‍ വ്യക്തമാക്കി.

1

അമ്മ എന്നോടു വര്‍ഷങ്ങളായി കള്ളം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു കുറച്ചു വര്‍ഷം മാത്രം മുമ്പാണ് ഞാന്‍ തിരിച്ചറിഞ്ഞത്. എന്റെ ജീവിതത്തിലെ 26-27 വര്‍ഷം വരെ അമ്മ എന്നോടു പറഞ്ഞത് കള്ളമായിരുന്നു. എന്തുകൊണ്ടാണ് എനിക്കു രാഹുലെന്നു പേരിട്ടത് എന്നതിനെക്കുറിച്ചായിരുന്നു അമ്മ എന്നോടു കള്ളം പറഞ്ഞത്.
ഷാരൂഖ് ഖാന്റെ കടുത്ത ഫാനായിരുന്നു അമ്മ. 90കളില്‍ അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളുടെയും പേര് രാഹുല്‍ എന്നായിരുന്നുവെന്നും അതുകൊണ്ടാണ് നിനക്കും ഈ പേരിട്ടതെന്നായിരുന്നുവെന്നുമാണ് അമ്മ എന്നെ വിശ്വസിപ്പിച്ചത്. ഞാന്‍ അമ്മ പറഞ്ഞതു വിശ്വസിക്കുകയും ചെയ്തിരുന്നതായി കെഎല്‍ രാഹുല്‍ പറഞ്ഞു.

2

ബോളിവുഡിനെക്കുറിച്ച് വളരെ നന്നായി അറിയുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. ഒരിക്കല്‍ ഞാന്‍ അവനോടു എന്റെ പേരിനു പിറകിലെ കഥയെക്കുറിച്ച് പറയുകയും ചെയ്തു. അപ്പോള്‍ അവന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു- ബ്രോ, ഷാരൂഖ് ഖാന്‍ ആദ്യമായി ഒരു സിനിമയില്‍ രാഹുല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് 1994ലാണ്. പക്ഷെ നീ ജനിച്ചത് 1992ലുമാണ്. അതുകൊണ്ടു തന്നെ അമ്മ പറഞ്ഞതില്‍ ഒട്ടും കഴമ്പില്ല. സുഹൃത്ത് ഇക്കാര്യം പറഞ്ഞതോടെയാണ് ഷാരൂഖ് ഖാന്റെ പേര് പറഞ്ഞ് 26-27 വര്‍ഷങ്ങള്‍ അമ്മ തന്നെ പറ്റിക്കുകയായിരുന്നുവെന്നു ബോധ്യമായതെന്നും കെഎല്‍ രാഹുല്‍ വെളിപ്പെടുത്തി.

3

അമ്മയുടെ ഷാരൂഖ് ഖാന്‍ കഥ പോലെ പേരിനു പിന്നില്‍ അച്ഛന്‍ പറഞ്ഞിരുന്നത് മറ്റൊന്നായിരുന്നുവെന്നു കെഎല്‍ രാഹുല്‍ വ്യക്തമാക്കി. അച്ഛന്‍ പറഞ്ഞ കഥയിലാണ് കുറച്ചെങ്കിലും കാര്യമുള്ളതായി തോന്നുന്നതെന്നു താരം പറയുന്നു.
സുനില്‍ ഗവാസ്‌കറുടെ കടുത്ത ആരാധകനായിരുന്നു അച്ഛന്‍. അക്കാലത്തത്ത് ക്രിക്കറ്റ് മല്‍സരങ്ങളുടെ റേഡിയോ കമന്ററി അദ്ദേഹം സ്ഥിരമായി കേള്‍ക്കുമായിരുന്നു. അന്നൊരിക്കല്‍ കമന്ററിക്കിടെ ഗവാസ്‌കറിന്റെ മകന്റെ പേര് കമന്ററിയില്‍ അച്ഛന്‍ കേട്ടിരുന്നു. രോഹനെന്നായിരുന്നു കമന്റേറ്റര്‍ പറഞ്ഞതെങ്കിലും അച്ഛന്‍ കേട്ടതും മനസ്സില്‍ പതിഞ്ഞതും രാഹുലെന്നായിരുന്നു. ഇക്കാരണത്താലാണ് തനിക്കു ഇതേ പേര് നല്‍കിയതെന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

4

അതേസമയം, ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിക്കൊപ്പമുള്ള കെഎല്‍ രാാഹുലിന്റെ തുടക്കം തോല്‍വിയില്‍ കലാശിച്ചിരുന്നു. തിങ്കളാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ലീഗിലെ മറ്റൊരു പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനോടാണ് രാഹുലിന്റെ ലഖ്‌നൗ പരാജയപ്പെട്ടത്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും അദ്ദേഹം മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും ഇത്. കാരണം ഗോള്‍ഡന്‍ ഡെക്കായിട്ടാണ് രാഹുല്‍ ഈ കളിയില്‍ പുറത്തായത്. മുഹമ്മദ് ഷമിയെറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യ ബോളില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡിന് രാഹുല്‍ സിംപിള്‍ ക്യാച്ച് നല്‍കുകയായിരുന്നു. മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനായിരുന്നു ലഖ്‌നൗവിന്റെ തോല്‍വി.

5

ഐപിഎല്ലില്‍ തന്റെ ഹോം ഫ്രാഞ്ചൈസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു കെഎല്‍ രാഹുല്‍ തുടങ്ങിയത്. പക്ഷെ കഴിവ് തെളിയിക്കാന്‍ താരത്തിനു അവിടെ മതിയായ അവസരം ലഭിച്ചില്ല. പഞ്ചാബ് കിങ്‌സിലേക്കു വന്നതോടെയാണ് രാഹുലെന്ന ലോകോത്ത ബാറ്ററെ ലോകം തിരിച്ചറിയുന്നത്.

6

കഴിഞ്ഞ നാലു സീസണുകളിലും അദ്ദേഹം പഞ്ചാബിനൊപ്പമുണ്ടായിരുന്നു. മാത്രമല്ല അവസാന രണ്ടു സീസണിലും ടീമിനെ നയിക്കുകയും ചെയ്തു. പഞ്ചാബിനൊപ്പമുള്ള നാലു സീസണില്‍ മൂന്നു തവണയും 600ന് മുകളില്‍ റണ്‍സ് രാഹുല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിനു ശേഷം താന്‍ ടീം വിടാന്‍ ആഗ്രഹിക്കുന്നതായി പഞ്ചാബിനെ രാഹുല്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഫ്രാഞ്ചൈസി അദ്ദേഹത്തെ നിലനിര്‍ത്തിയതുമില്ല. മെഗാ ലേലത്തിനു മുമ്പ് 17 കോടി രൂപയ്ക്കാണ് ലഖ്‌നൗ ഫ്രാഞ്ചൈസി രാഹുലിനെ സ്വന്തമാക്കിയത്. ടീമിന്റെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.

Story first published: Tuesday, March 29, 2022, 18:11 [IST]
Other articles published on Mar 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+