Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഞെട്ടാന്‍ തയ്യാറായിക്കോളൂ, എന്റെ ബൗളിങ് സര്‍പ്രൈസായിരിക്കും!- മുന്നറിയിപ്പുമായി ഹാര്‍ദിക്

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ബൗളിങിലൂടെ എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞതായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ. ആറു മാസത്തെ ബ്രേക്കിനു ശേഷമാണ് അദ്ദേഹം ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടിയാണ് ഹാര്‍ദിക് അവസാനമായി കളിച്ചത്. ടൂര്‍ണമെന്റിനു ശേഷം ദേശീയ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ശേഷം അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് പഴയതു പോലെ ബൗളിങും പുനരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹാര്‍ദിക്കിന്റെ തയ്യാറെടുപ്പ്.

1

ഗുജറാത്ത് ടൈറ്റന്‍സിന്റെ ജഴ്‌സി പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ച് തന്റെ ബൗളിങിനെക്കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ തുറന്നു പറഞ്ഞത്. അതു സര്‍പ്രൈസ് തന്നെയായിരിക്കും, സര്‍പ്രൈസായി തന്നെ നില്‍ക്കട്ടെയെന്നായിരുന്നു ബൗളിങിനെക്കുറിച്ചുള്ള ചോദ്യത്തോടു 28കാരന്‍ പ്രതികരിച്ചത്.
പുറം ഭാഗത്തേറ്റ പരിക്കും തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയക്കും ശേഷം ബൗളിങില്‍ നിന്നും ഹാര്‍ദിക്കിനു പലപ്പോഴും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അദ്ദേഹം ബൗള്‍ ചെയ്തത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പൂര്‍ണ ഫിറ്റല്ലാതിരുന്നിട്ടും ഹാര്‍ദിക്കിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു.

2

തുടര്‍ച്ചയായ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കഴിഞ്ഞ ഐപിഎല്ലിലെ മോശം പ്രകടനവും കാരണമാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് സീസണിനു ശേഷം ഹാര്‍ദിക് പാണ്ഡ്യയെ കൈവിട്ടത്. എന്നാല്‍ മെഗാ ലേലത്തിനു മുമ്പ് തന്നെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സ് 15 കോടി രൂപയ്ക്കു അദ്ദേഹത്തെ തങ്ങളുടെ ടീമിലേക്കു കൊണ്ട വരികയും ക്യാപ്റ്റന്‍ സ്ഥാനമേല്‍പ്പിക്കുകയുമായിരുന്നു. തന്നെ ഒഴിവാക്കിയ മുംബൈയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് ഈ സീസണില്‍ ഗുജറാത്തിനൊപ്പം തെളിയിക്കാനായിരിക്കും ഹാര്‍ദിക്കിന്റെ ശ്രമം.

3

വിജയം അവരുടേതും, പരാജയം എന്റേതുമാണ്. ഞങ്ങളുടെ കഴിവിനൊത്ത് ടീമിലെ താരങ്ങളെ സഹായിക്കും, ഒപ്പം അവര്‍ ഹാപ്പിയാണെന്നു ഉറപ്പ് വരുത്താന്‍ ശ്രമിക്കുകയുമാണ് തങ്ങളുടെ റോളെന്നു ഗുജറാത്ത് നായകനായ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. വ്യക്തതയും സത്യസന്ധതയുമുണ്ടായിരിക്കണം. നല്ല സമയങ്ങളില്‍ അവര്‍ക്കു ഞങ്ങളെ ആരെയും ആവശ്യമില്ല. പക്ഷെ ആ സീസണ്‍ നിങ്ങളെ പരീക്ഷിക്കും, മോശം സമയങ്ങളുമുണ്ടാവും. അപ്പോഴാണ് ഞങ്ങള്‍ അവരെ പിന്തുണയ്‌ക്കേണ്ടതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

4

കളിക്കാര്‍ക്കു സ്വന്തം വീട് പോലെ തോന്നുന്ന ഒരു സംസ്‌കാരം സൃഷ്ടിച്ചെടുക്കാനാണ് ഞങ്ങളുടെ ആഗ്രഹം. സുരക്ഷിതത്വ ബോധം കൂടി നല്‍കിയാല്‍ മാത്രമേ അവരില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ. തങ്ങള്‍ ഇവിടെയുള്ളവരാണെന്നു അവരെക്കൊണ്ടു തോന്നിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

5

വളരെ രസികനായ വ്യക്തിയാണ് മുഖ്യ കോച്ച് ആശിഷ് നെഹ്‌റയെന്നു ഹാര്‍ദിക് അഭിപ്രായപ്പെട്ടു. ഒരു കോച്ചിനെപ്പോലെയല്ല അദ്ദേഹം നമ്മളോടു ഇടപെടുക. ഓരോ കളിക്കാരും എന്തു ചെയ്യമമെന്നു സ്വയം തീരുമാനിക്കട്ടെയെന്ന രീതിയാണ് അദ്ദേഹത്തിന്റേത്. അതിനുള്ള സ്വാതന്ത്ര്യവും അവര്‍ക്ക നല്‍കുന്നു. നിങ്ങള്‍ തെറ്റുകള്‍ വരുത്തും, പക്ഷെ അതില്‍ നിന്നും പാഠം പഠിക്കുകയും ചെയ്യും. നെഹ്‌റാജിക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ താന്‍ വളരെയധികം ആവശത്തിലാണെന്നം ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

6

ഇന്ത്യയുടെ യുവ താരം ശുഭ്മാന്‍ ഗില്‍, അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡ്, ഇന്ത്യയുടെ പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് ഷമി, ന്യൂസിലാന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ എന്നിവരെല്ലാം ടൈറ്റന്‍സിലുണ്ട്. ഇതില്‍ റാഷിദ്, ഗില്‍ എന്നിവരെ ലേലത്തിനു മുമ്പ് തന്നെ ടൈറ്റന്‍സ് ടീമിലേക്കു കൊണ്ടുവന്നിരുന്നു.
ഈ മാസം 28ന് ഹാര്‍ദിക്കിനു കീഴില്‍ ടൈറ്റന്‍സിന്റെ ആദ്യത്തെ ഐപിഎല്‍ മല്‍സരം. ലീഗിലെ മറ്റൊരു പുതുമുഖങ്ങളായ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് അവരുടെ എതിരാളികള്‍.

Story first published: Monday, March 14, 2022, 11:35 [IST]
Other articles published on Mar 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+