Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'മ്യൂസിക്കല്‍ ചെയര്‍' ഇനി വേണ്ട, ആര്‍സിബിയില്‍ കോലി എവിടെ കളിക്കണം?

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ ബാറ്റിങ് പൊസിഷന്റെ കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍മാരായ ആകാശ് ചോപ്രയും വസീം ജാഫറും. കോലി ഓപ്പണറായി കളിക്കണോ, അല്ലെങ്കില്‍ മൂന്നാം നമ്പറില്‍ ഇറങ്ങണമോയെന്നത് എല്ലാ ഐപിഎല്‍ സീസണിനു മുമ്പും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇത്തവണയും അതില്‍ മാറ്റമൊന്നും വന്നിട്ടില്ല.

മൂന്നാം നമ്പറിലേതിനേക്കാള്‍ മികച്ച റെക്കോര്‍ഡാണ് കോലിക്കു ഓപ്പണറായിട്ടുള്ളത്. ഓപ്പണിങില്‍ 43.65 ശരാശരിയില്‍ 136.68 സ്‌ട്രൈക്ക് റേറ്റോടെ 2750 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. മൂന്നാം നമ്പറിലാവട്ടെ 36.93 ശരാശരിയില്‍ 123.84 സ്‌ട്രൈക്ക് റേറ്റില്‍ 2696 റണ്‍സാണ് സമ്പാദ്യം.

1

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വിരാട് കോലി ആര്‍സിബിക്കു വേണ്ടി ഓപ്പണറായി കളിച്ചിരുന്നു. മൂന്നാം നമ്പറില്‍ 'മ്യൂസിക്കല്‍ ചെയര്‍' തന്നെയായിരുന്നു കണ്ടത്. അവസാന ശ്രീകര്‍ ഭരതിലെത്തിയപ്പോള്‍ ആര്‍സിബി അതു മതിയാക്കി. നാലാം നമ്പറിലും അദ്ദേഹത്തെ അവര്‍ പരീക്ഷിച്ചിട്ടുണ്ട്. ആര്‍സിബിയുടെ ചരിത്രമെടുത്താല്‍ നമുക്ക് ഇത് ഒരുപാട് തവണ കാണാന്‍ സാധിക്കും. ബാറ്റിങ് നിരയില്‍ ഓവര്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത് പതിവു കാഴ്ചയാണ്. എന്നാല്‍ ഓരോ പൊസിഷനിലേക്കും യോജിച്ചയാളെ നേരത്തേ കണ്ടെത്തുകയാണെങ്കില്‍ അതാണ് നല്ലതെന്നും ആകാശ് ചോപ്ര വിലയിരുത്തി.

2

എബി ഡിവില്ലിയേഴ്‌സ് പുതിയ സീസണില്‍ ആര്‍സിബി ടീമില്‍ ഇല്ലെന്നത് മനസ്സില്‍ വയ്ക്കണം. അതിനു ശേഷമായിരിക്കണം ബാറ്റിങ് പൊസിഷന്റെ കാര്യം തീരുമാനിക്കേണ്ടത്. നേരത്തേ അദ്ദേഹമുണ്ടായിരുന്നപ്പോള്‍ നാലു മുതല്‍ നാലോ, അഞ്ചോ പൊസിഷന്‍ കൈകാര്യം ചെയ്യുമെന്നുറപ്പായിരുന്നു. തീര്‍ച്ചയായിട്ടും ദിനേശ് കാര്‍ത്തിക് ഇത്തവണ ടീമിലുണ്ട്. പക്ഷെ അദ്ദേഹം എബി ഡിവില്ലിയേഴ്‌സല്ല. വിരാട് കോലി ഗെയിം അവസാന ഓവറുകളിലേക്കു കൊണ്ടു പോവണമെന്നായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്നത്. 14-15 ഓവറുകള്‍ വരെയെങ്കിലും അദ്ദേഹം ക്രീസിലുണ്ടാവണമെന്നും ആഗ്രഹിക്കുന്നുണ്ടാവും. അതുകൊണ്ടു തന്നെ വിരാട് മൂന്നാം നമ്പറിലായിരിക്കണം ഇത്തവണ ബാറ്റ് ചെയ്യേണ്ടതെന്നാണ് താന്‍ പറയുകയെന്നു ആകാശ് ചോപ്ര നിരീക്ഷിച്ചു.

3

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വിക്കറ്റ് കീപ്പറായ കെഎസ് ഭരതിനെക്കൂടാതെ ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ് എന്നിവരും ആര്‍സിബിക്കു വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. പക്ഷെ സമ്മിശ്രമായിരുന്നു ഇവരുടെയെല്ലാം പ്രകടനം. മാക്‌സ്വെല്‍ വരാനിരിക്കുന്ന സീസണില്‍ നാലാം നമ്പറില്‍ കളിക്കാനാണ് സാധ്യത. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ഷഹബാസിനെ മൂന്നാം നമ്പറില്‍ വീണ്ടും കളിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഭരത് ഇത്തവണ ആര്‍സിബിയില്ല. ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരത്തെ വാങ്ങിയിരുന്നു.

4

ആകാശ് ചോപ്രയെപ്പോലെ വസീം ജാഫറും വിരാട് കോലി ആര്‍സിബിക്കു വേണ്ടി ഓപ്പണറായി കളിക്കേണ്ടില്ലെന്ന അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്. വിരാട് മൂന്നാം നമ്പറില്‍ കളിക്കണമെന്നാണ് എന്റെ അഭിപ്രായം. ഈ റോളില്‍ അദ്ദേഹത്തിനു കളിയുടെ വേഗത വളരെ നന്നായി കൂട്ടാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. തുടക്കത്തില്‍ അല്‍പ്പം സമയമെടുത്ത ശേഷം സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ശൈലിയാണ് വിരാടിന്റേത്. പവര്‍പ്ലേയില്‍ ക്രീസ് ഉപയോഗിച്ചു കൊണ്ട് പലപ്പോഴും ആഞ്ഞടിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. അതു അദ്ദേഹത്തിന്റെ ശൈലിയല്ല. ഓപ്പണിങില്‍ വിരാട് വിജയിച്ചിട്ടുണ്ടെങ്കിലും മൂന്നാം നമ്പറിലാണ് കൂടുതല്‍ മികച്ച താരമെന്നാണ് താന്‍ കരുതുന്നതെന്നു വസീം ജാഫര്‍ പറയുന്നു.

5

വിരാട് കോലിയും ഫഫ് ഡുപ്ലെസിയും ഒരേ തരത്തിലുള്ള കളിക്കാരാണ്. അതുകൊണ്ടു തന്നെ വിരാട് മൂന്നാം നമ്പറിലേക്കു മാറണം. നാലാം നമ്പറില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഇറങ്ങണം. ഇതാണ് ശരിയായ കോമ്പിനേഷന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത ഇടംകൈയന്‍ കൂടിയായ അനൂജ് റാവത്തിനെ ഓപ്പണിങില്‍ കളിപ്പിക്കണം. ഫഫ് ഡുപ്ലെസിക്കൊപ്പം റാവത്തായിരിക്കും കൂടുതല്‍ യോജിച്ച താരമെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, March 19, 2022, 20:54 [IST]
Other articles published on Mar 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+