Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മരണക്കളിക്ക് മുംബൈ ഇറങ്ങുന്നു, എതിരാളി ലഖ്‌നൗ, ഡല്‍ഹി ആര്‍സിബിക്കെതിരേ

1

മുംബൈ: ഇന്ത്യന്‍ പ്രീമീയര്‍ ലീഗില്‍ നാളെ (16-4-2022) രണ്ട് മത്സരം. 3.30ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടുമ്പോള്‍ 7.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആര്‍സിബിയേയും നേരിടും. മുംബൈ സീസണില്‍ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമാണ്. തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റ മുംബൈക്ക് ലഖ്‌നൗവിനെതിരായ മത്സരം ജീവന്‍മരണ പോരാട്ടമാണ്. ഡല്‍ഹിക്കും പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. ആര്‍സിബിക്കും സ്ഥിരതയില്ല. അതുകൊണ്ട് തന്നെ രണ്ട് കൂട്ടര്‍ക്കും ജയം പ്രധാനം. വാശിയേറിയ പോരാട്ടം തന്നെയാണ് നാളെ രണ്ട് മത്സരങ്ങളിലും പ്രതീക്ഷിക്കുന്നത്.

മുംബൈക്ക് ഇനി തോല്‍ക്കാനാവില്ല

മുംബൈക്ക് ഇനി തോല്‍ക്കാനാവില്ല

അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇത്തവണ തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇനി തുടര്‍ ജയങ്ങള്‍ അത്യാവശ്യമാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കെതിരേയും വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. ബാറ്റുകൊണ്ട് തിളങ്ങാനാവാത്ത രോഹിത് മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് മാറണമെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്ന് കേള്‍ക്കുന്നു.

ബാറ്റിങ് നിരയില്‍ സൂര്യകുമാര്‍ യാദവിനെ മാത്രമാണ് വിശ്വസ്‌തെന്ന് വിളിക്കാനാവുക. രോഹിത്തും ഇഷാന്‍ കിഷനും ഓപ്പണിങ്ങില്‍ വലിയ കൂട്ടുകെട്ട് സൃഷ്ടിക്കാനാവുന്നില്ല. ഇഷാന്‍ കിഷന് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനാവുന്നില്ല. കറെന്‍ പൊള്ളാര്‍ഡിന്റെ ഫോം ഔട്ടും ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. ഡെവാള്‍സ് ബ്രവിസ് പ്രതീക്ഷ നല്‍കുന്നു. ബൗളിങ് നിര ദുര്‍ബലം. ജയദേവ് ഉനദ്ഘട്ട്, ബേസില്‍ തമ്പി, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ് എന്നിവരെല്ലാം പരാജയം. മികച്ച പിന്തുണ ലഭിക്കാത്തതിന്റെ സമ്മര്‍ദ്ദം ജസ്പ്രീത് ബുംറയേയും ബാധിക്കുന്നു. ഡല്‍ഹി, രാജസ്ഥാന്‍, കെകെആര്‍, ആര്‍സിബി, പഞ്ചാബ് ടീമുകളോട് മുംബൈ മുട്ടുമടക്കിയത്. ലഖ്‌നൗവിനെതിരേ ജയിച്ച് തിരിച്ചുവരേണ്ടത് മുംബൈക്ക് അഭിമാന പ്രശ്‌നമാണ്.

ലഖ്‌നൗ നിസാരക്കാരല്ല

ലഖ്‌നൗ നിസാരക്കാരല്ല

കെ എല്‍ രാഹുല്‍ നായകനായുള്ള ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നിസാരക്കാരല്ല. മികച്ച ടീം കരുത്ത് അവര്‍ക്കുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് തുടങ്ങിയ ലഖ്‌നൗ സിഎസ്‌കെയെ തോല്‍പ്പിച്ച് തിരിച്ചുവന്നു. ഹൈദരാബാദിനെ തോല്‍പ്പിച്ച ലഖ്‌നൗ ഡല്‍ഹി ക്യാപിറ്റല്‍സിനേയും മുട്ടുകുത്തിച്ചു. രാജസ്ഥാന്‍ റോയല്‍സിനോട് പൊരുതിത്തോറ്റ ലഖ്‌നൗ വലിയ പ്രതീക്ഷയില്‍ത്തന്നെയാണുള്ളത്. നായകന്‍ കെ എല്‍ രാഹുല്‍ ഫോമിലേക്കുയരാത്തതാണ് പ്രശ്‌നം. മുംബൈക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ലഖ്‌നൗവിന് സാധിക്കുമെന്നുറപ്പ്.

ആര്‍സിബി-ഡല്‍ഹി പോര് കടുക്കും

ആര്‍സിബി-ഡല്‍ഹി പോര് കടുക്കും

ആര്‍സിബി - ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം കടുക്കും. രണ്ട് ടീമും ചാമ്പ്യന്‍ നിരയാണ്. അതുകൊണ്ട് തന്നെ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ ആര്‍സിബി ആറാം സ്ഥാനത്താണ്. ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, വിരാട് കോലി എന്നിവര്‍ക്ക് ഫോമിലേക്കെത്താനായിട്ടില്ല. ഇത് ആര്‍സിബിക്ക് തലവേദന സൃഷ്ടിക്കുന്നു. മൂന്ന് പേരും ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ളവരാണ്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.

ബൗളിങ് നിര ആര്‍സിബിക്ക് തലവേദന സൃഷ്ടിക്കുന്നു. പ്രധാനമായും ഡെത്ത് ഓവറില്‍. മുഹമ്മദ് സിറാജിന് റണ്ണൊഴുക്ക് നിയന്ത്രിക്കാനാവുന്നില്ല. ഹര്‍ഷല്‍ പട്ടേലിന്റെ അഭാവം മധ്യ ഓവറുകളില്‍ ടീമിനെ ബാധിക്കുന്നു. വനിന്‍ഡു ഹസരങ്ക സ്പിന്‍ ബൗളിങ്ങില്‍ മികവ് കാട്ടുന്നു. ദിനേഷ് കാര്‍ത്തികിന്റെ വെടിക്കെട്ട് ഫിനിഷിങ് മികവും ടീമിന്റെ ശക്തിയാണ്.

ഡല്‍ഹിക്ക് പ്രശ്‌നങ്ങളേറെ

ഡല്‍ഹിക്ക് പ്രശ്‌നങ്ങളേറെ

ഡല്‍ഹി മികച്ച താരനിരയാണെങ്കിലും നിരവധി പ്രശ്‌നങ്ങള്‍ ടീമിനെ വേട്ടയാടുന്നു. ഓപ്പണിങ്ങില്‍ ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ഫോമില്‍. എന്നാല്‍ മധ്യ ഓവറുകളില്‍ അതിവേഗം റണ്‍റേറ്റ് ഉയര്‍ത്താന്‍ ആര്‍ക്കുമാവുന്നില്ല. റിഷഭ് പന്ത് ആഞ്ഞടിക്കുമ്പോഴും വലിയ സ്‌കോറിലേക്ക് ഉയരാനാവുന്നില്ല. മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് തുടങ്ങിയ ഡല്‍ഹി ഗുജറാത്തിനോടും ലഖ്‌നൗവിനോടും തോറ്റു. എന്നാല്‍ കെകെആറിനെ 44 റണ്‍സിന് തോല്‍പ്പിച്ചാണ് റിഷഭും സംഘവും ആര്‍സിബിക്കെതിരേ ഇറങ്ങുന്നത്. സ്ഥിരത കാട്ടാന്‍ ഡല്‍ഹിക്ക് സാധിക്കുമോയെന്നത് കണ്ടറിയണം. 26 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 തവണ ആര്‍സിബിയും 10 തവണ ഡല്‍ഹിയും ജയിച്ചു. ഒരു മത്സരത്തിന് ഫലമുണ്ടായില്ല.

Story first published: Friday, April 15, 2022, 12:10 [IST]
Other articles published on Apr 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+