
മുംബൈ - ഡല്‍ഹി നേര്‍ക്കുനേര്‍ കണക്ക്
മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും 30 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്. മുംബൈ 16 മത്സരം ജയിച്ചപ്പോള്‍ 14 മത്സരമാണ് ഡല്‍ഹിക്ക് ജയിക്കാനായത്. അവസാന ആറ് പോരാട്ടത്തില്‍ നാല് തവണയും ജയം നേടിയെടുക്കാന്‍ മുംബൈക്ക് സാധിച്ചിരുന്നു. 2021ല്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും രോഹിത്തിന്റെ മുംബൈക്ക് മുകളില്‍ വിജയം നേടിയെടുക്കാന്‍ റിഷഭിന്റെ ഡല്‍ഹിക്ക് സാധിച്ചിരുന്നു.

ഡല്‍ഹിക്കെതിരേ മുംബൈയുടെ ഉയര്‍ന്ന ടീം ടോട്ടല്‍ 218 റണ്‍സും ഡല്‍ഹിയുടേത് 213 റണ്‍സുമാണ്. കുറവ് ടോട്ടല്‍ ഡല്‍ഹിയുടേത് 66 റണ്‍സും മുംബൈയുടേത് 92 റണ്‍സുമാണ്. ഡല്‍ഹി നിരയില്‍ കൂടുതല്‍ റണ്‍സ് വീരേന്ദര്‍ സെവാഗിന്റെ (435) പേരിലാണ്. മുംബൈ നിരയില്‍ രോഹിത് ശര്‍മയാണ് (684) കേമന്‍. ഡല്‍ഹിക്കായി കൂടുതല്‍ വിക്കറ്റ് അമിത് മിശ്രയുടെ (19) പേരിലാണ്. മുംബൈക്കായി ലസിത് മലിംഗയാണ് (22) കൂടുതല്‍ വിക്കറ്റ് നേടിയത്.

കാത്തിരിക്കുന്ന പ്രധാന നാഴികക്കല്ലുകള്‍
ഡല്‍ഹിയുടെ അക്ഷര്‍ പട്ടേലിന് 47 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 1000 റണ്‍സ് നേടാനാവും. അഞ്ച് വിക്കറ്റ് കൂടി നേടിയാല്‍ 100 വിക്കറ്റ് നേട്ടത്തിലെത്താനും അക്ഷറിന് സാധിക്കും. നാല് വിക്കറ്റ് അകലെ ടി20യില്‍ 150 വിക്കറ്റ് നേട്ടത്തിലെത്താനും അക്ഷര്‍ പട്ടേലിന് സാധിക്കും.
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ 9 ബൗണ്ടറി കൂടി നേടിയാല്‍ 500 ബൗണ്ടറി പൂര്‍ത്തിയാക്കും. 105 റണ്‍സുകൂടി നേടിയാല്‍ ടി20യില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തിനാവും. മികച്ച ടി20 റെക്കോഡുള്ള രോഹിത്തിന്റെ സമീപകാല പ്രകടനം അത്ര മികച്ചതല്ല.

രണ്ട് റണ്‍സ് നേടിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 2500 റണ്‍സ് നേടുന്ന ആദ്യത്ത ഡല്‍ഹി താരമാവാന്‍ റിഷഭിന് സാധിക്കും. നാല് ക്യാച്ച് കൂടി നേടിയാല്‍ സുരേഷ് റെയ്‌നക്ക് (109) ശേഷം 100 ക്യാച്ച് പൂര്‍ത്തിയാക്കുന്ന താരമാവാന്‍ മുംബൈയുടെ പൊള്ളാര്‍ഡിനാവും. അഞ്ച് വിക്കറ്റ് നേടിയാന്‍ ജയദേവ് ഉനദ്ഘട്ട് 200 വിക്കറ്റ് ടി20 കരിയറില്‍ പൂര്‍ത്തിയാക്കാനാവും.

പഞ്ചാബ് - ആര്‍സിബി നേര്‍ക്കുനേര്‍ കണക്ക്
28 മത്സരങ്ങളിലാണ് പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇതുവരെ നേര്‍ക്കുനേര്‍ എത്തിയത്. 15 മത്സരങ്ങളില്‍ ജയിച്ച് പഞ്ചാബിന് അല്‍പ്പം മുന്‍തൂക്കമുണ്ട്. 13 മത്സരത്തിലാണ് ആര്‍സിബി ജയിച്ചത്. അവസാന അഞ്ച് പോരാട്ടങ്ങളില്‍ മൂന്ന് തവണയും ജയം പഞ്ചാബിനൊപ്പമായിരുന്നു. 2021ല്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ വീതമാണ് ജയിച്ചത്. ആര്‍സിബിക്കെതിരേ പഞ്ചാബിന്റെ ഉയര്‍ന്ന ടീം ടോട്ടല്‍ 232 റണ്‍സും ആര്‍സിബിയുടേത് 226 റണ്‍സുമാണ്. പഞ്ചാബിന്റെ കുറവ് സ്‌കോര്‍ 88 റണ്‍സും ആര്‍സിബിയുടേത് 84 റണ്‍സുമാണ്. പഞ്ചാബിന്റെ ടോപ് സ്‌കോറര്‍ കെ എല്‍ രാഹുലും (449) ആര്‍സിബിയുടെ വിരാട് കോലിയുമാണ് (741). പഞ്ചാബിനായി കൂടുതല്‍ വിക്കറ്റ് സന്ദീപ് ശര്‍മയും (16) ആര്‍സിബിക്കായി യുസ് വേന്ദ്ര ചഹാലുമാണ് (25).

കാത്തിരിക്കുന്ന പ്രധാന റെക്കോഡുകള്‍
ആര്‍സിബി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസ് 65 റണ്‍സുകൂടി നേടിയാല്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കും. നാല് സിക്‌സുകള്‍ കൂടി നേടിയാല്‍ 100 സിക്‌സുകളെന്ന നേട്ടത്തിലേക്കെത്താനും ഡുപ്ലെസിസിനാവും.
മൂന്ന് പുറത്താക്കലുകള്‍ കൂടി നടത്തിയാല്‍ ആര്‍സിബിയുടെ ദിനേഷ് കാര്‍ത്തികിന് 150 പുറത്താക്കലെന്ന നേട്ടത്തിലേക്കെത്താനാവും. ധോണിക്ക് ശേഷം (161) ഈ നേട്ടത്തിലെത്തുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് കാര്‍ത്തികിനെ കാത്തിരിക്കുന്നത്.

പഞ്ചാബിന്റെ മായങ്ക് അഗര്‍വാള്‍ 83 റണ്‍സ് കൂടി നേടിയാല്‍ ടി20യില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റ് കൂടി നേടിയാല്‍ ടി20യില്‍ 150 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കും.


Click it and Unblock the Notifications
