Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മാര്‍ച്ച് 26ന് കൊടിയേറും, ഫൈനല്‍ മേയ് 29ന്- ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

1

ഐപിഎല്ലിന്റെ പുതിയ സീസണ്‍ മുന്‍ നിശ്ചയിച്ചതു പ്രകാരം തന്നെ ഇന്ത്യയില്‍ നടക്കും. മാര്‍ച്ച് 26നാണ് ടൂര്‍ണമെന്റിന്റെ 15ാം സീസണിനു കൊടിയേറുന്നത്. ഫൈനല്‍ മേയ് 29നായിരിക്കും. മുംബൈയായിരിക്കും ടൂര്‍ണമെന്റിന്റെ പ്രധാന വേദി. 55 ലീഗ് മല്‍സരങ്ങളായിരിക്കും മുംബൈയില്‍ നടക്കുക. 15 ലീഗ് മല്‍സരങ്ങള്‍ക്കു പൂനെയും ആതിഥേയത്വം വഹിക്കും. വ്യാഴാഴ്ച ഐപിഎല്‍ ഭരണസമിതിയുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. ടൂര്‍ണമെന്റിലെ പ്ലേഓഫ് മല്‍സരങ്ങളും ഫൈനലുമെല്ലാം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരിക്കും.

മല്‍സരവേദിക്കായി റിലയന്‍സ് സ്‌റ്റേഡിയവും രംഗത്തുണ്ടെങ്കിലും വാംഖഡെ സ്‌റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയം, ബ്രാബണ്‍ സ്‌റ്റേഡിയം എന്നീവിടങ്ങളിലായിരിക്കും മുംബൈയിലെ മല്‍സരങ്ങളെന്നാണ് റിപ്പോര്‍ട്ട്. പൂനെയിലെ എംസിഎ സ്‌റ്റേഡിയം 15 ലീഗ് മല്‍സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കും. മുഴുവന്‍ ടീമുകളും വാംഖഡെയിലും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും നാലു മല്‍സരങ്ങള്‍ വീതം കളിക്കും. ബ്രാബണ്‍, പൂനെ എന്നീവിടങ്ങളില്‍ മൂന്നു മല്‍സരങ്ങള്‍ വീതമാണ് ഓരോ ഫ്രാഞ്ചൈസിക്കുമുണ്ടാവുക. മാര്‍ച്ച് 26നായിരിക്കും ഉദ്ഘാടന മല്‍സരം. തൊട്ടടുത്ത ദിവസം തന്നെ സീസണിലെ ആദ്യത്തെ ഡബിള്‍ ഹെഡ്ഡര്‍ നടക്കും. ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്.

2

വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗം പ്രധാനമായും നാലു കാര്യങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. ഐപിഎല്‍ 2022ല്‍ ഷെഡ്യൂള്‍ പ്രഖ്യാപനമായിരിക്കും ഒന്നാമത്തെ അജണ്ട. ടൂര്‍ണമെന്റിന്റെ വേദികള്‍ തിരഞ്ഞെടുക്കുകയാണ് മറ്റൊന്ന്. മൂന്നാമത്തേത് പ്ലേഓഫ് വേദിയെക്കുറിച്ച് അന്തിമ തീരുമാനമാണ്. അവസാനത്തേത് ടൂര്‍ണമെന്റ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന തിയ്യതി തിരഞ്ഞെടുക്കുകയെന്നതാണ്.

അടുത്തയാഴ്ച ഐപിഎല്ലിന്റെ ഷെഡ്യൂള്‍ പുറത്തുവിടുമെന്നായിരുന്നു ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് നേരത്തേ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലെ ചില വേദികകള്‍ അന്തിമമാക്കുന്നതിനാല്‍ അടുത്തയാഴ്ചയോടെ മുഴുവന്‍ ഷെഡ്യൂളും നിങ്ങള്‍ക്കു ലഭിക്കും. ഐപിഎല്‍ നടക്കാന്‍ പോവുന്ന രണ്ടു നഗരങ്ങളെക്കുറിച്ച് ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. അതിന് അനുസരിച്ച് അവര്‍ ബുക്കിങ് നടത്തും. മുംബൈയും പൂനെയുമായിരിക്കും ലീഗ് ഘട്ടത്തിനു വേദിയാവുക. മാര്‍ച്ച് 26ന് തുടങ്ങാന്‍ വേണ്ടി ഈ തിയ്യതി ലോക്ക് ചെയ്തു കഴിഞ്ഞതായും ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചിരുന്നു.

3

മുന്‍ സീസണുകളെ അപേക്ഷിച്ച് പുതിയ സീസണില്‍ മല്‍സരങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടാവും. കാരണം നേരത്തേയുണ്ടായിരുന്ന എട്ടു ടീമുകളെക്കൂടാതെ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി അടുത്ത സീസണില്‍ അരങ്ങേറുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവയാണ് പുതുതായി ടൂര്‍ണമെന്റിന്റെ ഭാഗമായ ടീമുകള്‍. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള താരലേലം ഈ മാസം രണ്ടു ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടന്നിരുന്നു. 500 കോടിക്കും മുകളിലാണ് കളിക്കാര്‍ക്കു വേണ്ടി പത്തു ഫ്രാഞ്ചൈസികളും കൂടി മുടക്കിയത്. ലേലത്തിലെ ഏറ്റവും വിലയേറിയ താരമായത് ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനായിരുന്നു. 15.25 കോടി രൂപയ്ക്കു താരത്തെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സ് തിരികെ കൊണ്ടു വരികയായിരുന്നു.

Story first published: Wednesday, February 23, 2022, 19:29 [IST]
Other articles published on Feb 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+