For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ഇത് കൈവിട്ടതിന്റെ മറുപടി', രോഹിത്തിനെ മടക്കി ക്രുണാല്‍ പാണ്ഡ്യ

സീസണില്‍ തുടര്‍ തോല്‍വികളോടെ നിരാശപ്പെടുത്തുന്ന മുംബൈ ഇന്ത്യന്‍സ് ഏറ്റവും മിസ് ചെയ്യുന്നത് പാണ്ഡ്യ സഹോദരങ്ങളെയാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തുടര്‍ തോല്‍വികളോടെ നിരാശപ്പെടുത്തുന്ന മുംബൈ ഇന്ത്യന്‍സ് ഏറ്റവും മിസ് ചെയ്യുന്നത് പാണ്ഡ്യ സഹോദരങ്ങളെയാണ്. ഹര്‍ദിക് പാണ്ഡ്യയേയും ക്രുണാല്‍ പാണ്ഡ്യയേയും മെഗാ ലേലത്തിന് മുമ്പെ ഒരുമിച്ച് മുംബൈ കൈവിടുകയായിരുന്നു. മെഗാ ലേലത്തിന് മുമ്പ് തന്നെ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി ഹര്‍ദിക്കിനെ സ്വന്തമാക്കിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് മെഗാ ലേലത്തില്‍ ക്രുണാലിനെ സ്വന്തമാക്കിയത്.

ഇപ്പോഴിതാ ലഖ്‌നൗ മുംബൈ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കിയിരിക്കുകയാണ് ക്രുണാല്‍ പാണ്ഡ്യ. തന്നെ കൈവിട്ടതിന്റെ മധുര പ്രതികാരമെന്ന് വേണമെങ്കില്‍ ഈ വിക്കറ്റ് നേട്ടത്തെ വിശേഷിപ്പിക്കാം. ക്രുണാലിനെ സിക്‌സറിന് ശ്രമിച്ച രോഹിത്തിന്റെ ടൈമിങ് പിഴച്ചു. കൃഷ്ണപ്പ ഗൗതത്തിന്റെ കൈയില്‍ പന്ത് സുരക്ഷിതം. 31 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 39 റണ്‍സുമായി മികച്ച ഫോമിലായിരുന്നു രോഹിത്. ഈ വിക്കറ്റോടെയാണ് മുംബൈയുടെ തകര്‍ച്ച തുടങ്ങിയതും.

1

എന്നാല്‍ രോഹിത്തിന്റെ വിക്കറ്റ് നേട്ടം ക്രുണാല്‍ വലിയ ആഘോഷമാക്കിയില്ല. മുന്‍ നായകന്റെ വിക്കറ്റ് നേട്ടം കൈ മുകളിലേക്കുയര്‍ത്തി നിശബ്ദമായാണ് ക്രുണാല്‍ ആഘോഷിച്ചത്. പൊതുവേ കലിപ്പന്‍ സ്വഭാവക്കാരനാണ് ക്രുണാല്‍. എന്നാല്‍ തന്റെ പഴയ നായകനോട് പൂര്‍ണ്ണ ബഹുമാനം വിക്കറ്റ് നേടിയപ്പോഴും ക്രുണാല്‍ കാട്ടി. തുടര്‍ച്ചയായി ഏഴ് തോല്‍വികളുമായി മുംബൈ പ്രയാസപ്പെടുമ്പോള്‍ ടീം ഏറ്റവും കൂടുതല്‍ ആവിശ്യപ്പെടുന്നത് മികച്ചൊരു ഓള്‍റൗണ്ടറെയാണ്. നിലവിലെ മുംബൈ നിരയില്‍ അത്തരമൊരു താരത്തിന്റെ അഭാവം നിറഞ്ഞ് നില്‍ക്കുന്നു.

1

ഇത്തവണ മെഗാ ലേലത്തില്‍ മുംബൈ കുറേയധികം മണ്ടത്തരങ്ങള്‍ ചെയ്തു. പാണ്ഡ്യ സഹോദരങ്ങളെ കൈവിട്ടതോടൊപ്പം സ്റ്റാര്‍ ഇടം കൈയന്‍ പേസര്‍ ട്രന്റ് ബോള്‍ട്ടിനെ കൈവിട്ടു. ക്വിന്റന്‍ ഡീകോക്കിനെയും ഒഴിവാക്കിയപ്പോള്‍ സ്ഥിരതയില്ലാത്ത ഇഷാന്‍ കിഷനായി 15.25 കോടി മുടക്കി. ബേസില്‍ തമ്പി, ജയദേവ് ഉനദ്ഘട്ട്, ഡാനിയല്‍ സാംസ്, റില്ലി മെറീഡിത്ത് തുടങ്ങി ടി20 ഫോര്‍മാറ്റില്‍ ആര്‍ക്കും വേണ്ടാത്ത പേസര്‍മാരെ സ്വന്തമായി. മികച്ചൊരു ക്യാപ്പഡ് സ്പിന്നറെ ഒപ്പം കൂട്ടിയതുമില്ല. ഇതെല്ലാം ഇത്തവണ മുംബൈയെ വലക്കുന്നു.

1

ലഖ്‌നൗവിനെതിരേ മുംബൈ പൊരുതുകയാണ്. മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ 169 റണ്‍സ് വിജയലക്ഷ്യമാണ് ലഖ്‌നൗ മുംബൈക്ക് മുന്നില്‍ വെച്ചത്. കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയാണ് ലഖ്‌നൗവിന് കരുത്തായത്. 103 റണ്‍സുമായാണ് രാഹുല്‍ പുറത്താവാതെ നിന്നത്. 12 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയുള്ള രാജകീയ പ്രകടനമായിരുന്നു രാഹുലിന്റേത്. കരിയറിലെ നാലാം ഐപിഎല്‍ സെഞ്ച്വറിയാണ് രാഹുല്‍ കുറിച്ചത്. ഇതില്‍ മൂന്നെണ്ണവും മുംബൈക്കെതിരേയായിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

1

മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് രാഹുല്‍ സ്വന്തം പേരിലാക്കി. 143 റണ്‍സാണ് രാഹുല്‍ ബുംറക്കെതിരേ നേടിയത്. 140 റണ്‍സ് നേടിയ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. എബി ഡിവില്ലിയേഴ്‌സ് (125), ശിഖര്‍ ധവാന്‍ (105) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

Story first published: Sunday, April 24, 2022, 22:57 [IST]
Other articles published on Apr 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+