For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു', രോഹിത് പറഞ്ഞത് വൈറല്‍

ഇത്തവണ മെഗാ ലേലത്തില്‍ മുംബൈയുടെ കണക്കൂട്ടലുകളെല്ലാം പിഴച്ചു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങി നിരാശപ്പെടുത്തുകയാണ്. ഇത്തവണ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമെന്ന നിലയിലേക്ക് മുംബൈ തരം താണിരിക്കുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ തുടര്‍ച്ചയായി ആറ് മത്സരങ്ങളിലാണ് തോല്‍വി വഴങ്ങിയത്. അവസാന സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ നിന്ന് ഇത്തവണ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചപ്പോള്‍ പ്രകടനം കൂടുതല്‍ മോശമായെന്ന് പറയാം.

ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുന്നു. ഇത്തവണ മെഗാ ലേലത്തില്‍ മുംബൈയുടെ കണക്കൂട്ടലുകളെല്ലാം പിഴച്ചു. പ്രധാനമായും ബൗളര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കറെന്‍ പൊള്ളാര്‍ഡ് തുടങ്ങി പ്രമുഖരെല്ലാം നിരാശപ്പെടുത്തുമ്പോള്‍ തോല്‍വിയുടെ പഴി ആരെയും പറയാനാവാത്ത അവസ്ഥയിലാണ് മുംബൈയുള്ളത്.

1

ഇപ്പോഴിതാ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ 18 റണ്‍സിന് തോറ്റ ശേഷമാണ് രോഹിത്തിന്റെ പ്രതികരണം. 'റണ്‍സ് പിന്തുടരുമ്പോള്‍ വലിയ കൂട്ടുകെട്ടുകള്‍ ആവിശ്യമായി വരും. എന്നാല്‍ ഇന്നത് ചെയ്യുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു.

ഇതിന് പ്രത്യേകിച്ച് കാരണമൊന്നും പറയാനാവില്ല. വ്യക്തികളെന്ന നിലയേക്കാളുപരി ടീമിന് പ്രാധാന്യം നല്‍കേണ്ടതായുണ്ട്. ഞങ്ങള്‍ ആറ് മത്സരങ്ങള്‍ തോറ്റു. ഞങ്ങളുടെ മികച്ച കൂട്ടുകെട്ട് ഏതാണെന്ന് കണ്ട് പിടിക്കാനുള്ള ശ്രമത്തിലാണ്. ഇത് എതിരാളികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ തോല്‍ക്കുമ്പോള്‍ ഈ കൂട്ടുകെട്ടിനെ വിമര്‍ശിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഏറ്റവും മികച്ച 11നെ കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. തോല്‍വികളുടെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു.

2

അവര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് നല്‍കാനാവുന്നില്ല. ഇത്രയും നാള്‍ ടീമിനായി ചെയ്തിരുന്നത് തന്നെയാണ് ഇപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നത്. മുന്നോട്ട് പ്രതീക്ഷയോടെ നോക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിന് മുമ്പ് ഞങ്ങള്‍ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശക്തമായി തിരിച്ചുവരവ് നടത്താന്‍ ശ്രമിക്കും'- രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

രോഹിത്തിന്റെ ബാറ്റിങ് പ്രകടനമാണ് മുംബൈയെ ഏറ്റവും നിരാശപ്പെടുത്തുന്നത്. 2017ന് ശേഷം രോഹിത്തിന്റെ ബാറ്റ്‌സ്മാനെന്ന നിലയിലെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് പറയാം. 2008-2016 വരെ 138 മത്സരത്തില്‍ നിന്ന് 33.68 ശരാശരിയില്‍ 3874 റണ്‍സാണ് രോഹിത് നേടിയത്. 131.72 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും രോഹിത്തിന്റെ പേരിലുണ്ടായിരുന്നു. ഒരു സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും ഇക്കാലയളവില്‍ നേടി.

3

എന്നാല്‍ 2017 മുതല്‍ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ 74 മത്സരത്തില്‍ നിന്ന് 1817 റണ്‍സാണ് രോഹിത്തിന് നേടാനായത്. 26.33 ആണ് അദ്ദേഹത്തിന്റെ ശരാശരി. 127.41 ആണ് സ്‌ട്രൈക്കറേറ്റ്. ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല, 11 അര്‍ധ സെഞ്ച്വറി മാത്രമാണ് ഇക്കാലയളവില്‍ നേടിയത്. സീനിയര്‍ താരമെന്ന നിലയില്‍ രോഹിത്തില്‍ നിന്ന് ഇതിലുമേറെ ടീം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ബാറ്റുകൊണ്ട് ഈ പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല.

4

15.25 കോടിക്ക് ടീമിലെത്തിച്ച ഇഷാന്‍ കിഷന്‍ ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം നടത്തി പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടങ്ങോട്ട് തീര്‍ത്തും നിരാശപ്പെടുത്തി. ഉത്തരവാദിത്തത്തോടെ ബാറ്റുചെയ്യുന്ന സൂര്യകുമാര്‍ യാദവിനെയും സഹതാരങ്ങളുടെ പ്രകടനം സമ്മര്‍ദ്ദത്തിലാക്കുന്നു. യുവതാരം ഡെവാള്‍ഡ് ബ്രെവിസ് ആഞ്ഞടിക്കുമ്പോഴും വലിയ സ്‌കോര്‍ നേടാനാവുന്നില്ല. ബൗളര്‍മാരുടെ പ്രകടനം യാതൊരു പ്രതീക്ഷയും നല്‍കാത്തതാണ്. സഹതാരങ്ങളുടെ പ്രകടനം ബുംറയുടെ സമ്മര്‍ദ്ദം ഇരട്ടിയാക്കുമ്പോള്‍ അദ്ദേഹത്തിനും തിളങ്ങാനാവുന്നില്ല. ഏഴാം മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിക്കാന്‍ മുംബൈക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, April 17, 2022, 12:13 [IST]
Other articles published on Apr 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+