IPL 2022:'ഞങ്ങളെപ്പോലെ നിരാശരായി മറ്റാരുമില്ല', മുംബൈയുടെ തുടര്‍ തോല്‍വിയെക്കുറിച്ച് ബുംറ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തോല്‍വിയില്‍ ആറാടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് ഇത്തവണ ഒരു മത്സരം പോലും വിജയിക്കാനായിട്ടില്ല. കളിച്ച ആറ് മത്സരവും ടീം തോറ്റിരിക്കുകയാണ്. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും സമ്മര്‍ദ്ദം നിറഞ്ഞ് നില്‍ക്കുന്നു. ജസ്പ്രീത് ബുംറക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ വരുമ്പോള്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കറെന്‍ പൊള്ളാര്‍ഡ് എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു.
ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനം മാത്രമാണ് മുംബൈക്ക് അല്‍പ്പമെങ്കിലും ആശ്വസിക്കാനുള്ളത്. ടൈമല്‍ മില്‍സ്, ജയദേവ് ഉനദ്ഘട്ട്, ബേസില്‍ തമ്പി എന്നിവരെല്ലാം പേസ് നിരയില്‍ നിരാശപ്പെടുത്തുന്നു. സ്പിന്‍ നിരയില്‍ മുരുഗന്‍ അശ്വിനും ശരാശരി മാത്രം. മുംബൈയുടെ മുന്നോട്ടുള്ള കുതിപ്പിന്മേല്‍ സമ്മര്‍ദ്ദം ഇരട്ടിച്ചിരിക്കുകയാണ്. ഇനി പ്ലേ ഓഫിലെത്തുക പോലും മുംബൈക്ക് കടുപ്പമാണെന്ന് പറയാം.

ഇപ്പോഴിതാ തുടര്‍ തോല്‍വികളില്‍ തങ്ങളുടെ നിരാശ തുറന്ന് പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യന്‍സ് താരങ്ങളെപ്പോലെ നിരാശരായി ഇപ്പോള്‍ മറ്റാരും ഉണ്ടാകില്ലെന്നാണ് ബുംറ പ്രതികരിച്ചത്. 'ഞങ്ങളെപ്പോലെ നിരാശരായി മറ്റാരും കാണില്ല. ഞങ്ങള്‍ എത്രത്തോളം കഠിനാധ്വാനം നടത്തുന്നുണ്ടെന്ന് പുറത്തുള്ളവര്‍ക്ക് മനസിലാകില്ല. ഭാഗ്യത്തിന്റെ പിന്തുണയില്ല. ടേബില്‍ കള്ളത്തരം പറയില്ല. ഞങ്ങള്‍ ഇത്തവണ ഇതുവരെ വളരെ മോശമാണ്. എന്നാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി നല്‍കി ജയത്തിലേക്കെത്താന്‍ ശ്രമിക്കും'- ക്രിക് ബസിനോട് ബുംറ പ്രതികരിച്ചു.
ബുംറ ഐപിഎല്ലില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. അവസാന സീസണില്‍ ട്രന്റ് ബോള്‍ട്ട് - ജസ്പ്രീത് ബുംറ കൂട്ടുകെട്ട് എതിരാളികളുടെ ഉറക്കം കെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഒരു മത്സരത്തില്‍ പോലും പ്രതീക്ഷക്കൊത്തുയരാന്‍ ബുംറക്ക് സാധിച്ചിട്ടില്ല. സഹതാരങ്ങളില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കാത്തതാണ് ബുംറക്ക് തിരിച്ചടിയായിരിക്കുന്നത്. ആറ് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റ് മാത്രമാണ് ബുംറക്ക് നേടാനായത്.

എന്നാല്‍ തുടര്‍ തോല്‍വിയിലും തിരിച്ചുവരവ് പ്രതീക്ഷ ബുംറ പങ്കുവെച്ചു. ജീവിതം അവസാനിച്ചിട്ടില്ലെന്നും വീണ്ടും സൂര്യന്‍ ഉദിക്കുമെന്നും ബുംറ പറഞ്ഞു. 'ജീവിതം അവസാനിക്കുന്നില്ല. സൂര്യന്‍ വീണ്ടും ഉദിക്കും. ഇതൊരു ക്രിക്കറ്റ് മത്സരമാണ്. ഒരാള്‍ ജയിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് തോല്‍ക്കേണ്ടി വരും. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവരല്ല ഞങ്ങള്‍. ചില ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. ഞങ്ങളുടെ ടീമിനുള്ളിലെ വികാരം അതാണ്'-ബുംറ കൂട്ടിച്ചേര്‍ത്തു.

വലിയ പ്രതീക്ഷകളോടെയെത്തിയിട്ടും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് മുംബൈ. പ്രധാന പ്രശ്‌നം പേസ് നിരയാണ്. മെഗാ ലേലത്തില്‍ അനുഭവസമ്പന്നരായ പേസര്‍മാരെ പരിഗണിക്കാത്ത മുംബൈക്ക് പിഴച്ചു. ജോഫ്രാ ആര്‍ച്ചറെ ടീമിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ സേവനം അടുത്ത വര്‍ഷം മാത്രമെ ലഭ്യമാകൂ. ഈ സാഹചര്യത്തില്‍ മുംബൈ മികച്ച പേസര്‍മാരെ ഒപ്പം കൂട്ടണമായിരുന്നു. ഇത് ചെയ്യാത്തത് എത്രത്തോളം തിരിച്ചടിയാകുന്നുണ്ടെന്ന് നിലവിലെ പ്രകടനത്തില്‍ നിന്ന് വ്യക്തം.

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയും വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായ ശേഷം ഇറങ്ങിയ ആദ്യ ഐപിഎല്‍ സീസണില്‍ത്തന്നെ രോഹിത് തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ബാറ്റ്‌സ്മാനെന്ന നിലയിലെ മോശം പ്രകടനത്തോടൊപ്പം ക്യാപ്റ്റനെന്ന നിലയിലെ പ്രകടനവും ചോദ്യം ചെയ്യപ്പെടുകയാണ്. ഇനിയുള്ള എല്ലാ മത്സരങ്ങള്‍ ജയിച്ചാലും മുംബൈക്ക് പ്ലേ ഓഫ് കടുപ്പം തന്നെയാവും. എന്നാല്‍ അഭിമാനം കാക്കാന്‍ സിഎസ്‌കെയ്‌ക്കെതിരായ മത്സരം മുംബൈക്ക് എന്ത് വിലകൊടുത്തും ജയിക്കേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications