Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയുടെ തുടര്‍ തോല്‍വി, പ്രശ്‌നം രോഹിത്തിന്റേത്, കാരണം ചൂണ്ടിക്കാട്ടി വിക്രാന്ത് ഗുപ്ത

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കവെ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. തുടര്‍ച്ചയായി നാല് മത്സരം തോറ്റ മുംബൈ ആരാധക പ്രതീക്ഷ തെറ്റിച്ചിരിക്കുകയാണ്. അവസാന സീസണിലും നിരാശപ്പെടുത്തിയ മുംബൈ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബൗളിങ് നിരയും ബാറ്റിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തിയതോടെ മുംബൈക്ക് അടിപതറുകയാണ്.

അഞ്ച് തവണ ചാമ്പ്യന്മാരാനെന്ന വിശേഷണമുള്ള മുംബൈക്ക് ഇത്തവണ മെഗാ ലേലത്തില്‍ തന്നെ പിഴച്ചിരുന്നു. മെഗാ ലേലത്തില്‍ അനുഭവസമ്പത്തുള്ള ബൗളര്‍മാരെ സ്വന്തമാക്കാന്‍ മുംബൈക്കായില്ല. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. 41, 10, 3, 26 എന്നിങ്ങനെയാണ് രോഹിത്തിന്റെ നാല് മത്സരങ്ങളിലെ സ്‌കോര്‍. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ തോല്‍വികളില്‍ നായകന്‍ രോഹിത് ശര്‍മയുടെ പിഴവ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വിക്രാന്ത് ഗുപ്ത.

1

'രോഹിത്തിന്റെ പ്രശ്‌നമാണിത്. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ അവന് സാധിക്കുന്നില്ല' എന്നാണ് വിക്രാന്ത് ഗുപ്ത ട്വിറ്ററില്‍ കുറിച്ചത്. രോഹിത്തിന്റെ ബാറ്റിങ്ങില്‍ പ്രശ്‌നങ്ങളേറെ. ഇഷാന്‍ കിഷനുമൊപ്പം മികച്ച തുടക്കം നല്‍കാന്‍ രോഹിത്തിന് സാധിക്കുന്നില്ല. നായകനെന്ന നിലയിലും സീനിയര്‍ താരമെന്ന നിലയിലും രോഹിത്തില്‍ നിന്ന് വളരെ അധികം ടീം പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിനൊത്ത് ഉയരാന്‍ രോഹിത്തിന് സാധിക്കുന്നില്ല.

1

2017 മുതലുള്ള രോഹിത്തിന്റെ ബാറ്റിങ് പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ വലിയ നിരാശയാവും കാണാന്‍ സാധിക്കുക. 26 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. സ്‌ട്രൈക്കറേറ്റ് 127. ഇക്കാലയളവില്‍ 11 അര്‍ധ സെഞ്ച്വറി മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. അവസരത്തിനൊത്ത് ഉയരാന്‍ സമീപകാലത്തായി രോഹിത്തിന് സാധിക്കുന്നില്ലെന്ന് നിലവിലെ കണക്കുകളില്‍ നിന്ന് വ്യക്തം. 30, 40കളും രോഹിത്തിന്റെ ഇന്നിങ്‌സുകളില്‍ നിന്ന് പിറക്കുന്നുണ്ടെങ്കിലും വലിയ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സമീപകാലത്തായി അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത.

ഇത്തവണ മുംബൈ ഇന്ത്യന്‍സ് വിജയത്തിന്റെ പാതയിലേക്ക് തിരിച്ചെത്തണമെങ്കില്‍ രോഹിത് ശര്‍മ പ്രകടനം മെച്ചപ്പെടുത്തേണ്ടതായുണ്ട്. രോഹിത് ബാറ്റുകൊണ്ട് തിളങ്ങാത്ത പക്ഷം മുംബൈക്ക് തിരിച്ചുവരവ് കടുപ്പമാണ്. ഇഷാന്‍ കിഷന് പഴയ ബാറ്റിങ് വെടിക്കെട്ടില്ല. സൂര്യകുമാര്‍ യാദവിന്റെ പ്രകടനം മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നില്‍ക്കുന്നത്. കറെന്‍ പൊള്ളാര്‍ഡിന്റെ മോശം ഫോമും തിരിച്ചടിയാണ്. പാണ്ഡ്യ സഹോദരങ്ങളുടെ ഉത്തമ പകരക്കാരെ കണ്ടെത്തുന്നതില്‍ മുംബൈ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്.

1

ഇതിന് മുമ്പും വലിയ തകര്‍ച്ചകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. ടീമിന്റെ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് മുംബൈ സീസണിലെ ആദ്യ നാല് മത്സരങ്ങള്‍ തോല്‍ക്കുന്നത്. 2008ലെ പ്രഥമ സീസണിലും 2014, 2015, 2022 സീസണിലും മുംബൈ തുടര്‍ച്ചയായി നാല് മത്സരം തോറ്റിരിക്കുന്നു. നിലവിലെ സമ്മര്‍ദ്ദ ഘട്ടത്തില്‍ മുംബൈക്ക് തിരിച്ചുവരവ് കടുപ്പം. ജസ്പ്രീത് ബുംറക്കൊപ്പം മികച്ച പിന്തുണ നല്‍കുന്ന മറ്റൊരു ബൗളറില്ല. ബേസില്‍ തമ്പി, ടൈമല്‍ മില്‍സ്, ജയദേവ് ഉനദ്ഘട്ട്, ഡാനിയല്‍ സാംസ് എന്നിവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നു. എന്തായാലും മുംബൈക്ക് തിരിച്ചുവരാനാവുമോ ഇല്ലെയോ എന്നത് കാത്തിരുന്ന് തന്നെ കാണണം.

Story first published: Sunday, April 10, 2022, 13:25 [IST]
Other articles published on Apr 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+