
'നിങ്ങളിലെല്ലാവരും എനിക്ക് പൂര്‍ണ്ണ വിശ്വാസവും വലിയ പ്രതീക്ഷയുമുണ്ട്. നമ്മള്‍ ശക്തമായി തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. ഇതിനെ മറികടക്കാന്‍ നമ്മള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസം വേണം. നിരവധി തവണ നമ്മള്‍ ഇതേ സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്. മുന്നോട്ട് പോയി കപ്പ് നേടൂ. നിങ്ങള്‍ക്ക് ആവിശ്യമുള്ളപ്പോഴെല്ലാം എന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവും. വിശ്വാസം കൈവിടാതിരിക്കുക. മുംബൈ ഇന്ത്യന്‍സ് എപ്പോഴും നിങ്ങള്‍ക്ക് പിന്തുണ നല്‍കി ഒപ്പമുണ്ടാവും'- നിതാ അംബാനി പറഞ്ഞു.
ഇത്തവണ മുംബൈക്ക് മെഗാ ലേലത്തില്‍ത്തന്നെ പിഴച്ചു. പഴയ പ്രമുഖരെയെല്ലാം തന്നെ നിലനിര്‍ത്താന്‍ മുംബൈക്ക് സാധിച്ചെങ്കിലും ബൗളിങ് നിരയില്‍ വലിയ അഴിച്ചുപണി നടത്തിയത് തിരിച്ചടിയായി. അനുഭവസമ്പന്നരായ മികച്ച ബൗളര്‍മാരെ ഇത്തവണ ഒപ്പം കൂട്ടാന്‍ മുംബൈക്ക് സാധിച്ചില്ല. ഡാനിയല്‍ സാംസ്, ജയദേവ് ഉനദ്ഘട്ട്, ബേസില്‍ തമ്പി എന്നിവര്‍ക്കൊന്നും ബൗളിങ് നിരയില്‍ തിളങ്ങാനാവുന്നില്ല. മികച്ച പിന്തുണ ലഭിക്കാത്തത് ജസ്പ്രീത് ബുംറയേയും സമ്മര്‍ദ്ദത്തിലാക്കുന്നു.

ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോണ് പ്രധാന പ്രശ്‌നം. നാല് മത്സരങ്ങളിലും രരോഹിത്തിന് വലിയ സ്‌കോര്‍ നേടാനായിട്ടില്ല. ഭേദപ്പെട്ട തുടക്കം ലഭിക്കുന്നുണ്ടെങ്കിലും അതിനെ വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ രോഹിത് പരാജയപ്പെടുകയാണെന്ന് പറയാം. ഇഷാന്‍ കിഷന്‍ ആദ്യത്തെ രണ്ട് മത്സരത്തിലും തിളങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരത്തിലും പരാജയമായിരുന്നു. സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തി കളിക്കാനാവുന്നില്ല.

സൂര്യകുമാര്‍ യാദവിന്റെ ഫോമാണ് ടീമിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിക്കുന്നത്. മധ്യനിരയില്‍ കറെന്‍ പൊള്ളാര്‍ഡിന് ഫോമില്ല. ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായെത്തിയ ടിം ഡേവിഡ് നനഞ്ഞ പടക്കം. ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെ കൈവിട്ടപ്പോള്‍ പകരം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പരിചയസമ്പത്തുള്ള താരങ്ങളെ സ്വന്തമാക്കുന്നതില്‍ മുംബൈ പരാജയപ്പെട്ടു. അതാണ് ഇത്തവണ ടീമിന്റെ പ്രകടനത്തിലും പ്രകടമാവുന്നത്.

മുംബൈക്ക് തിരിച്ചുവരവ് കടുപ്പം തന്നെയാണ്. 2015ല്‍ ആറ് തോല്‍വികള്‍ക്ക് ശേഷം തിരിച്ചുവന്ന് കപ്പടിച്ച ചരിത്രം മുംബൈക്കുണ്ടെങ്കിലും ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഇത്തവണ മത്സരങ്ങള്‍. കൂടാതെ 10 ടീമുകളുമുണ്ട്. മുംബൈയിലാണ് കൂടുതല്‍ മത്സരങ്ങളും നടക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെപ്പോലെ ഈ പിച്ചുകളെ അറിയാവുന്ന മറ്റാരുമില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ അവര്‍ക്കത് മുതലാക്കാനാവുന്നില്ല. മുംബൈയുടെ തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ രോഹിത്തും ഇഷാനും ഫോമിലേക്കെത്തേണ്ടതായുണ്ട്. പാര്‍ട് ടൈം ബൗളറുടെ അഭാവവും മുംബൈയെ വേട്ടയാടുന്നു. ഇതിനെയെല്ലാം അതിജീവിക്കാന്‍ ടീമിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications
