IPL 2022: 'ഹര്‍ദിക്കിന്റെ പകരക്കാരനില്ല', ജയിക്കാന്‍ മുംബൈക്ക് മൂന്ന് മാറ്റം വേണം, പരിശോധിക്കാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ശക്തമായ തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും ആദ്യത്തെ രണ്ട് മത്സരത്തിലും ടീം തോറ്റിരിക്കുകയാണ്. ഇത്തവണ മുംബൈക്ക് അനുകൂല ഘടകങ്ങള്‍ ഏറെയാണെങ്കിലും അതിനൊത്ത പ്രകടനം നടത്താന്‍ ടീമിനാകുന്നില്ല. ഇത്തവണ മുംബൈയിലാണ് കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് തന്ന തട്ടകത്തിന്റെ ആധിപത്യം മുംബൈക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനത്തിലേക്കുയരാന്‍ ടീമിനായിട്ടില്ല.
ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടും രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടുമാണ് മുംബൈ തോറ്റത്. ബൗളിങ് നിരയുടെ മോശം പ്രകടനം മുംബൈയെ തളര്‍ത്തുന്നു. ബാറ്റിങ് നിരയിലെ പ്രധാന പ്രശ്‌നം വെടിക്കെട്ട് ഫിനിഷറുടെ അഭാവമാണ്. ഹര്‍ദിക് പാണ്ഡ്യയുടെ വിടവ് നികത്താന്‍ ടീമിനായിട്ടില്ല. ഹര്‍ദിക്കിന്റെ അഭാവം കറെന്‍ പൊള്ളാര്‍ഡിന് അധിക സമ്മര്‍ദ്ദവും നല്‍കുന്നു. അതുകൊണ്ട് പഴയ വെടിക്കെട്ട് സൃഷ്ടിക്കാന്‍ പൊള്ളാര്‍ഡിന് സാധിക്കുന്നില്ല.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണിങ്ങില്‍ ബാറ്റുകൊണ്ട് തിളങ്ങാത്തതും ടീമിന്റെ പ്രശ്‌നമാണ്. രോഹിത്തിന്റെ മോശം ഫോം ഇഷാന്‍ കിഷനെയും സമ്മര്‍ദ്ദത്തിലാക്കുന്നു. തിലക് വര്‍മയെന്ന പുത്തന്‍ താരോദയം വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഡെത്ത് ഓവറിനെ മുതലാക്കാന്‍ നിലവിലെ മുംബൈ താരങ്ങളില്‍ ആര്‍ക്കും സാധിക്കുന്നില്ല. വരുന്ന മത്സരങ്ങള്‍ക്ക് ഇറങ്ങുന്നതിന് മുമ്പ് മുംബൈ നിരയില്‍ മാറ്റം അനിവാര്യമാണ്. മുംബൈക്ക് വരുത്താന്‍ സാധിക്കുന്ന മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

ഡാനിയല്‍ സാംസിന് പകരം ഫാബിയന്‍ അലന്‍
ഓസീസ് ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസ് ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നന്നായി തല്ലുകൊണ്ട സാംസിന് രാജസ്ഥാനെതിരേയും കാര്യമായൊന്നും ചെയ്യാനായില്ല. വിക്കറ്റ് വീഴ്ത്തുന്നതിലും ഡെത്ത് ഓവറില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തുന്നതിനും താരം പരാജയമാണ്. രണ്ട് മത്സരത്തില്‍ നിന്ന് 89 റണ്‍സ് വഴങ്ങിയ താരം ഒരു വിക്കറ്റ് പോലും നേടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതിലൊരു മാറ്റം അനിവാര്യമാണെന്ന് പറയാം.
സാംസിന് പകരം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയന്‍ അലനെ മുംബൈക്ക് പരിഗണിക്കാം. ഭേദപ്പെട്ട റെക്കോഡ് ടി20 ഫോര്‍മാറ്റിലുള്ള താരമാണ് അലന്‍. 24 ടി20യില്‍ നിന്ന് 136.92 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റ് താരത്തിനുണ്ട്. 24 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. അവസാന കരീബിയന്‍ പ്രീമിയര്‍ ലീഗിലും അലന്‍ തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ സാംസിന് പകരം അലനെ പരിഗണിക്കാവുന്നതാണ്.

അമോല്‍പ്രീത് സിങ്ങിന് പകരം സൂര്യകുമാര്‍
സൂര്യകുമാര്‍ യാദവിന്റെ അഭാവം മുംബൈ നിരയിലെ പ്രധാന പ്രശ്‌നമാണ്. ഒറ്റക്ക് മത്സരത്തെ വിജയത്തിലേക്കെത്തിക്കാന്‍ കെല്‍പ്പുള്ള ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് സൂര്യ. മധ്യ ഓവറുകളില്‍ സൂര്യയെപ്പോലെ റണ്‍സ് ഉയര്‍ത്താന്‍ കെല്‍പ്പുള്ള മറ്റൊരു താരവുമില്ലെന്ന് പറയാം. യുവതാരം അമോല്‍പ്രീത് രണ്ട് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 13 റണ്‍സാണ്. ഡല്‍ഹിക്കെതിരേ 8 റണ്‍സും രാജസ്ഥാനെതിരേ അഞ്ച് റണ്‍സുമാണ് നേടിയത്. മൂന്നാം നമ്പറില്‍ അമോല്‍പ്രീത് നിരാശപ്പെടുത്തുന്നത് ടീമിന് സമ്മര്‍ദ്ദം നല്‍കുന്നു. അടുത്ത മത്സരത്തില്‍ സൂര്യകുമാര്‍ അമോല്‍പ്രീതിന് പകരക്കാരനായി എത്തുന്നതോടെ മുംബൈയുടെ വലിയൊരു തലവേദനക്ക് അവസാനമാവുമെന്ന് പ്രതീക്ഷിക്കാം.

ബേസില്‍ തമ്പിക്ക് പകരം ഉനദ്ഘട്ട്
2010 മുതല്‍ ഐപിഎല്ലില്‍ സജീവമായിട്ടുള്ള താരമാണ് ജയദേവ് ഉനദ്ഘട്ട്. പര്‍പ്പിള്‍ ക്യാപ് അടക്കം നേടിയിട്ടുള്ള ഇടം കൈയന്‍ പേസറെ മോശം ഫോമിലുള്ള ബേസില്‍ തമ്പിക്ക് പകരം മുംബൈക്ക് പരിഗണിക്കാവുന്നതാണ്. 86 ഐപിഎല്ലില്‍ നിന്നായി 85 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ബേസില്‍ തമ്പി റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത സാഹചര്യത്തില്‍ അനുഭവസമ്പന്നനായ ഉനദ്ഘട്ടിനെ മുംബൈക്ക് പരിഗണിക്കാവുന്നതാണ്. ക്ലിക്കായാല്‍ ടീമിന് വലിയ നേട്ടമുണ്ടാക്കിത്തരാന്‍ കെല്‍പ്പുള്ള ബൗളറാണ് ഉനദ്ഘട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications